വിവിധതരം വളങ്ങൾ, കീടനാശിനികൾ, കെണികൾ , ജീവീണുവളങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പരിചയപ്പെടാം.
കുടുതലറിയാനായി
വിവിധതരം വളങ്ങൾ, കീടനാശിനികൾ, കെണികൾ , ജീവീണുവളങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പരിചയപ്പെടാം.
കുടുതലറിയാനായി
ഹോം ലാബിൽ ഒരുക്കേണ്ട സാമഗ്രികൾ
..........................................................
1.സുതാര്യമായ ഗ്ലാസുകൾ/ ലേഹ്യകുപ്പികൾ - 2 ( പരസ്യം നീക്കം ചെയ്തത്)/ സുതാര്യമായ ഡിസ്പോസിബിൾ ഗ്ലാസുകൾ
2 .ചെറു നാരങ്ങ ( ആവശ്യപ്പെടുമ്പോൾ വാങ്ങുക)
3. പതിമുഖം - ഒരു ചെറിയ പാക്കറ്റ്
4 . സോപ്പ് വെളളം
School Parliamnet Election 2024-25
🗳️Circular
🗳️Guidelines
🗳️Forms
🗳️Softwares
🗳️Supporting Apps
..............,...,.................,.............................. .....
സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്കൂൾപോൾ സോഫ്റ്റ്വെയർ . ധാരാളം പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർത്തുകൊണ്ട് ഏറ്റവും എളുപ്പമാക്കിയിട്ടുള്ള ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത് ഷാജി സർ, കൈറ്റ് മലപ്പുറം.
പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനായി താഴെയുള്ള കമാൻറുകൾ കോപ്പി ചെയ്തു ടെർമിനലിൽ നൽകുക.
sudo apt update
sudo add-apt-repository ppa:shajick/shaboard
sudo apt install schoolpoll
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു.
അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.മലയാള സാഹിത്യത്തിലെ ഏറ്റവും വായിക്കപ്പെട്ട എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.ഏറ്റവും വിലപ്പെട്ട എഴുത്തുകാരനാണ് നമുക്ക് ബഷീർ.മലയാള ഭാഷയേയും മലയാള ഭാവനയേയും ലോക നിലവാരത്തിലേക്ക് ഉയർത്തിയ അദ്ദേഹം എഴുത്തിലെ അത്ഭുത പ്രതിഭയും അപൂർവ്വ പ്രതിഭാസവുമാണ്. സരള മനോഹരമായ ഭാഷയിൽ സാധാരണ മനുഷ്യൻ്റ വേദനകളും വേദാന്തങ്ങളും സന്തോഷങ്ങളും സന്താപങ്ങളും അദ്ദേഹം ആവിഷ്ക്കരിച്ചു.
KITE-GNU-Linux-22.04.4-1 - Ubuntu Operating System പുതിയ പതിപ്പ് ഇറങ്ങിക്കഴിഞ്ഞു.
പരിഷ്‌കരിച്ച ICT പാഠപുസ്‌തകങ്ങളിലെ സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുത്തിയ OS ആണ് ഇത്.
KITE-GNU-Linux-22.04.4-1 - Ubuntu Operating System ഡൗൺലോഡ് ചെയ്യുന്നതിനായി
(Courtesy - Kite eranakulam )
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.
വായന അറിവും തിരിച്ചറിവുമാണ് . കാലങ്ങൾക്കപ്പുറത്തേക്കാണ് ഓരോ താളും മറിയുന്നത്. ഭൂതകാലത്തിൽ നിന്ന് ഭാവിയിലേക്കുളള ചൂണ്ടുപലകയാണോരോ ഓരോ താളും. വിവേകചിന്തയിലേക്കുളള നിക്ഷേപമാണ് നാം വായിക്കുന്ന ഓരോ പുസ്തകവും. ഓർമയുടെ കാവൽക്കാരാണ് വാക്കുകൾ. ജീവിതത്തെ നന്നായി നയിക്കാനുതകുന്നവയാണ് വായന. വായിച്ചു വളരാം. ചിന്തിച്ച് പ്രവർത്തിക്കാം
ഒരുപാട് ഓർമ്മപ്പെടുത്തലുകളും മുന്നറിയിപ്പുകളുമായി ജൂൺ-8 ന് ഒരു ലോക സമുദ്ര ദിനം കൂടി കടന്നുവരികയാണ്. മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളും ആഗോള താപനവും ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും അതിരൂക്ഷമായ മലിനീകരണപ്രശ്നങ്ങളുമൊക്കെ മഹാ സാഗരങ്ങളെപ്പോലും ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്.
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം (World environment day 2022) -മാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് അത്രകണ്ട് പ്രാധാന്യമുണ്ടോ? ഉണ്ട്, നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതിലല്ല. പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്. നമുക്കറിയാം, ലോകത്താകെയും ചൂട് കൂടുകയാണ്. ജലവും വായുവും മലിനമാവുകയാണ്, കാട്ടുതീ വർധിക്കുന്നു, മഞ്ഞുരുകുന്നു...
2017 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഗ്യാലക്സി ക്ലസ്റ്ററാണ് സരസ്വതി. മീനം നക്ഷത്ര രാശിയുടെ ദിശയില്‍ ഭൂമിയില്‍ നിന്ന് 400 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ സൂപ്പര്‍ മെഗാ ക്ളസ്റ്റര്‍. പ്രപഞ്ചത്തിലെ തന്നെ വലിയ നിർമിതികളിലൊന്നാണ് സരസ്വതി.
*വായന ദിനം - സ്കൂളിൽ നടത്താവുന്ന പ്രത്യേക പരിപാടികൾ*
🌸കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം (ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പരിപാടി )
🌸 വായന ദിന സന്ദേശം - അസംബ്ലിയിൽ
🌸 വായന ദിന പ്രതിജ്ഞ
1 3 5 7 9 എന്നീ ക്ലാസുകളിലെ text book, ടീച്ചേഴ്സ് ടെക്സ്റ്റിൻ്റെ കരട് എന്നിവ scert Kerala യുടെ സൈറ്റിൽ ലഭ്യമാണ്.
പാഠപുസ്തകങ്ങൾക്കായി
Teachers text ന്റെ കരടിനായി
പ്രവർത്തന പുസ്തകങ്ങൾക്കായി
സൂര്യനും ചന്ദ്രനും ചുറ്റും വൃത്താകൃതിയിൽ കാണപ്പെടുന്ന പ്രകാശവലയം ഹാലോ (halo) എന്ന പ്രതിഭാസമാണ്. ഇവയുണ്ടാകുന്നത് മഴവില്ലുണ്ടാകുന്നതിനോട് സാദൃശ്യമുള്ള പ്രക്രിയയിലൂടെയാണ്. അന്തരീക്ഷത്തിലെ വളരെ ചെറിയ ഐസ് കണങ്ങളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ സംഭവിക്കുന്ന റിഫ്രാക്ഷൻ ആണ് ഹാലോയ്ക്ക് കാരണമാകുന്നത്.
അടിസ്ഥാന ശാസ്ത്രത്തിലെ വിവിധ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുളള ഓൺലൈൻ ടെസ്റ്റ് സീരീസ് .
ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ടെസ്റ്റിൽ പങ്കെടുക്കുക.
കുട്ടികളിലെ കുഷ്ഠരോഗം അങ്കണവാടി, സ്കൂള്‍ തലത്തില്‍ കണ്ടെത്തി പരിഹരിക്കാനും വ്യാപനം തടയാനും ലക്ഷ്യമിട്ട് ബാലമിത്രയുമായി ആരോഗ്യവകുപ്പ്. തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർക്ക് ആരോഗ്യ വകുപ്പ് പരിശീലനം നൽകി.
കുഷ്ഠ രോഗം തുടക്കത്തില്‍ കണ്ടെത്തി അംഗവൈകല്യം ഒഴിവാക്കുകയാണ് ബാല മിത്ര പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്.
കുഷ്ഠരോഗത്തെക്കുറിച്ച് വിശദമായി അറിയാൻ
കുട്ടികളുടെ അക്കാദമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിൽ നടത്തുന്ന മെന്ററിംഗ് ആണ് വിദ്യാഭ്യാസ വകുപ്പിന്റെ 'സഹിതം' പദ്ധതി. ഒരു അധ്യാപകൻ നിശ്ചിത എണ്ണം കുട്ടികളുടെ മെന്റർ ആയി മാറുന്ന സംവിധാനം. ഓരോ സ്‌കൂൾ വിദ്യാർത്ഥിയുടേയും അനുഗുണമായ സാമൂഹിക ശേഷികൾ, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങി കുട്ടിയുടെ പഠനത്തിലുണ്ടാകുന്ന പുരോഗതി നിരന്തരം നിരീക്ഷിക്കാനും ഓൺലൈനായി രേഖപ്പെടുത്താനും മെന്ററായ അധ്യാപകന് അവസരം ലഭിക്കും. അതോടൊപ്പം തന്നെ കുട്ടിയുടെ സാമൂഹിക ചുറ്റുപാടുകൾകൂടി നിരീക്ഷിച്ച് കുട്ടിയ്ക്കുണ്ടാകുന്ന പഠനപ്രയാസം തിരിച്ചറിഞ്ഞ് അതിനനുസൃതമായ പരിഹാര പഠനപ്രവർത്തനങ്ങൾ മെന്ററായ അധ്യാപകന് ആസൂത്രണം ചെയ്യാനും സാധിക്കും.
വിവിധ സഹിതം വിവരങ്ങൾക്കായി
പരീക്ഷകൾ നടത്തുമ്പോൾ കുട്ടികൾ നേടുന്ന സ്‍കോറുകൾക്കനുസതമായ ഗ്രേഡുകൾ കണക്കാക്കാൻ നമ്മുടെ ഫോണിലുളള ഗൂഗിൾ ഷീറ്റിലൂടെ സാധിക്കും. അങ്ങനൊയൊരു വഴിയിതാ. താഴെ നൽകിയ ഗൂഗിൾ ഷീറ്റ് ലിങ്കിലൂടെ പ്രവേശിച്ച് പ്രവർത്തനങ്ങളുടെ എണ്ണം അതിന് താഴെയുളള സെല്ലിലും ലഭിച്ച മാർക്ക‍് അതിന് താഴെയുളള സെല്ലിലും എന്റർ ചെയ്താൽ ശതമാനവും ഗ്രേഡും ലഭിക്കുന്നതാണ്. പ്രവർത്തനങ്ങളുടെ എണ്ണം ഒരു ക്ലാസിന്റെ കാര്യത്തിൽ ഒരുതവണ എന്റർ ചെയ്‍താൽ മതിയാകും. മാർക്ക് മാത്രം മാറ്റം വരുത്തുക. ഒന്ന് ശ്രമിച്ചു നോക്കുക.
Calc, Excel എന്നീ ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനായി
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു.
നാം മിക്കവരും ഒരു തവണയെങ്കിലും ചെസ്സ് കളിച്ചിട്ടുള്ളവരാണ്. ചെസ്സിന്റെ നിയമവശങ്ങള്‍ എല്ലാം അറിഞ്ഞു കൊണ്ടാണോ നമ്മള്‍ ഇതുവരെ ചെസ്സ് കളിച്ചത്. ഇന്ന് നമ്മള്‍ വിശ്രമവേളകളില്‍ കളിക്കുന്ന ചെസ്സ് എവിടെയാണ് ആദ്യമായി കണ്ടുപിടിച്ചത്. ഇന്ന് ലോകത്തൊട്ടാകെ ഒരു മത്സരയിനമായി ചെസ്സിനെ അംഗീകരിച്ചിരിക്കുന്നു. ബുദ്ധിമാന്മാരുടെ കളി എന്നാണ് ചെസ്സ് അറിയപ്പെടുന്നത്.
എല്ലാ വര്‍ഷവും ജൂലൈ 10നാണ് ദേശീയ മത്സ്യ കര്‍ഷക ദിനം ആചരിക്കുന്നത്. ഡോ. കെ എച്ച് അലിക്കുഞ്ഞി, ഡോ. എച്ച് എല്‍ ചൗധരി എന്നീ ശാസ്ത്രജ്ഞരുടെ ഓര്‍മ പുതുക്കാനാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ മാർഗരേഖ പുറത്തിറക്കി.
വിദ്യാരംഗം കലാസാഹിത്യ വേദി എന്തിന് ? വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാർഷിക പ്രവർത്തന പദ്ധതി, വിദ്യാരംഗം വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ, എൽ പി വിഭാഗം മൊഡ്യൂൾ, യുപി - ഹൈസ്കൂൾ വിഭാഗം പ്രവർത്തനങ്ങൾ ,സർഗോത്സവം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഈ മാർഗരേഖയിൽ പ്രതിപാദിക്കുന്നത്.
2022 ജൂൺ 25ന് നടന്ന യുഎസ്എസ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചു.
2010 ജൂലൈ 08 നായിരുന്നു കേരളത്തിന്റെ സംസ്ഥാന മത്സ്യമായി കരിമീനിനെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ്. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായും പ്രഖ്യാപിച്ചു.
ജൂലൈ 11 ആണ് ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്‌ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.
ഫ്രാൻസിലെ അൽസേസിലെ ജോസഫ് മെയ്‌സ്റ്റെർ എന്ന ഒൻപത് വയസ്സുള്ള കുട്ടിയെ പേപ്പട്ടി കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത് 1885 ജൂലൈ നാലിനായിരുന്നു. പേപ്പട്ടിയുടെ കടിയേറ്റാൽ പേവിഷബാധയേറ്റ് മരണം ഉറപ്പുള്ള കാലമാണത്, ഫലപ്രദമായ ശാസ്ത്രീയ ചികിത്സകൾ ഒന്നും ലഭ്യമല്ല. എന്നാൽ തന്റെ പിഞ്ചു മകന്റെ ജീവൻ റാബിസ് വൈറസിന് വിട്ടു നൽകാൻ ജോസഫ് മെയ്‌സ്റ്റെറിന്റെ അമ്മ ഒരുക്കമല്ലായിരുന്നു.
മലയാള സാഹിത്യത്തിലെ ഏറ്റവും വായിക്കപ്പെട്ട എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.ഏറ്റവും വിലപ്പെട്ട എഴുത്തുകാരനാണ് നമുക്ക് ബഷീർ.മലയാള ഭാഷയേയും മലയാള ഭാവനയേയും ലോക നിലവാരത്തിലേക്ക് ഉയർത്തിയ അദ്ദേഹം എഴുത്തിലെ അത്ഭുത പ്രതിഭയും അപൂർവ്വ പ്രതിഭാസവുമാണ്. സരള മനോഹരമായ ഭാഷയിൽ സാധാരണ മനുഷ്യൻ്റ വേദനകളും വേദാന്തങ്ങളും സന്തോഷങ്ങളും സന്താപങ്ങളും അദ്ദേഹം ആവിഷ്ക്കരിച്ചു.
ലോകമെങ്ങുമുള്ള വനിതാ ശാസ്ത്രജ്ഞര്‍ക്ക് എക്കാലത്തും പ്രചോദനവും ശാസ്ത്രത്തിനുവേണ്ടിഎല്ലാ അര്‍ഥത്തിലും ജീവിതം ഉഴിഞ്ഞുവെച്ച മഹതിയുമായിരുന്നു മേരി ക്യൂറിയെന്നും കൂട്ടുകാര്‍ക്ക് അറിയാമല്ലോ?
MEDISEP ID CARD
സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ് ഐ.ഡി.കാര്‍ഡ് ഇപ്പോൾ ഡൗൺ ലോഡ് ചെയ്യാം.
ഇത് കാർഡ് രൂപത്തിൽ ആക്കി സൂക്ഷിക്കാം.
മെഡിസെപ് ഐ.ഡിയാണ് യൂസര്‍ ഐ.ഡി.
PEN/PPO Number/Employee ID എന്നിവയാണ് പാസ്സ് വേര്‍ഡ്
👉medisep ID നമ്പർ ലഭിക്കുന്നതിന് താഴെ നൽകിയ ലിങ്കിൽ പ്രവേശിച്ച് വേണ്ട വിവരങ്ങൾ നൽകി printing ലൂടെ ലഭിക്കുന്ന status card ന്റെ ഏറ്റവും മുകളിൽ medisep Id നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്.
👉Medisep Id card download ചെയ്യാനായി താഴെ നൽകിയ ലിങ്കിൽ പ്രവേശിച്ച് വേണ്ട വിവരങ്ങൾ നൽകുക.
click here
👉Medisep മായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയാനായി
ഹെലൻ കെല്ലറിന്റെ ജന്മദിനമായ ജൂൺ 27 ഹെലൻ കെല്ലർ ദിനമായി ആചരിക്കുന്നു. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലന്‍ ആദംസ് കെല്ലര്‍ (ജൂണ്‍ 27, 1880 -ജൂണ്‍ 1, 1968). പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവര്‍ സ്വപ്രയത്‌നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം, അധ്യാപനം എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ചു.
ഇന്ന് ജൂണ്‍ 26. ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.
യുവജനങ്ങളാണ് പലപ്പോഴും ലഹരിയുടെ കെണിയില്‍ വീഴുന്നത്. ജീവിതം പോലും വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെ കുറിച്ച് യുവജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലെന്നതാണ് യഥാര്‍ത്ഥ കാരണം.
അഭയാര്‍ത്ഥികളുടെ ദുസ്ഥിതിയിന്മേലുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് 2001 മുതല്‍ ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കുന്നത്. യുദ്ധങ്ങളും കലാപങ്ങളും ബലിയാടുകളാക്കി മാറ്റിയ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് പിന്തുണയെന്ന നിലയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.
25/06/2022 ന് നടന്ന USS പരീക്ഷയുടെ ഉത്തര സൂചികകൾ ലഭിക്കുന്നതിനായി താഴെ നൽകിയ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
2022 JUNE 25 ന് നടന്ന USS ന്റെ വിവിധ വിവിധ വിഷയങ്ങളുടെ ഉത്തരങ്ങൾ
ഔദ്യോഗിക ഉത്തരസൂചിക പിന്നീട് പരീക്ഷാഭവന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
എല്ലാ വർഷവും ജൂൺ 23 നാണ്അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കുന്നത്. 1894ൽ ഇതേ ദിവസമാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടോപ്പം ഇത് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിത്.
കാട് സങ്കൽപ്പിച്ചു നോക്കൂ...!
ഇടതൂർന്നു നിൽക്കുന്ന വലിയ മരങ്ങൾ... അതിനുള്ളിൽ അസംഖ്യം ജീവികൾ...! ഇതൊക്കെയാകും ബഹുഭൂരിഭാഗം പേരുടെയും മനസ്സിൽ വരിക. ഭൂമിയിൽ വ്യത്യസ്തങ്ങളായ പലതരം ആവാസവ്യവസ്ഥകളുണ്ട്. വളരെ ഉയർന്ന തോതിൽ മഴ ലഭിക്കുന്ന നിത്യഹരിത വനങ്ങളാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. വർഷത്തിൽ 2.5 മുതൽ 4.5 മീറ്റർ വരെ മഴ ലഭിക്കുന്നതിനാലാണ് മഴക്കാടുകൾ എന്ന് ഇവയ്ക്ക് പേര് വന്നത്.
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:
ജൂൺ 21 ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസമാണ്. നമ്മൾ ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ സൂര്യന്റെ സ്ഥാനം ഏറ്റവും വടക്കായി കാണുന്ന ദിവസമാണ് ജൂൺ 21. സൂര്യന്റെ ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുകയാണ് അന്ന്.
ഇന്ന് ജൂൺ 20 ലോക വൈഫൈ ദിനം. വയർലെസ് ഫിഡെലിറ്റി (wireless fidelity) എന്നതിന്റെ ചുരുക്കരൂപമാണ് വൈ ഫൈ (Wi-Fi). 1997 ൽ IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യിൽ ഉപയോഗിക്കുന്നത്.
മദേഴ്സ് ഡേ എന്നാണെന്ന് എല്ലാവർക്കുമറിയാം. അത് ലോകമെങ്ങും ഏറെ ആഘോഷിക്കപ്പെടുന്ന ദിനവുമാണ്. എന്നാൽ ഫാദേഴ്സ് ഡേയുടെ കാര്യം അങ്ങനെയല്ല. പലർക്കും ഏത് ദിനമാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നതെന്ന് നിശ്ചയമില്ലാത്തവരായിരിക്കും.
നമ്മൾ സ്കൂളിൽ പഠിച്ച പുസ്തകങ്ങൾ ഓർമയുണ്ടോ? അവയൊക്കെ ഒന്നുകൂടി മറിച്ച് നോക്കണമെങ്കിൽ ഇതാ അവയെല്ലാം ഇവിടെയുണ്ട്:
ക്ലാസ് കേരള പാഠാവലി (മലയാളം)
ഒന്നാം ക്ലാസ്
ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ ഉദ്യമത്തിന് ഇതുവരെ കണ്ടെടുക്കാനായ മുഴുവൻ സ്കൂൾ ബുക്കുകളും ഇവിടുണ്ട്:
Click here
ഈ ഉദ്യമത്തിലൂടെ പുറത്തുവന്ന പുസ്തകശേഖരങ്ങളിൽ മിക്കവയും ഇവിടെ ലഭ്യമാണ്.
Click here
ഡോ. ഹെർമൻ ഗുണ്ടർട്ട് തിരികെപ്പോയപ്പോൾ കൂടെക്കൊണ്ടുപോയ രേഖകളിൽ കേരളവും മലയാളവുമായി ബന്ധപ്പെട്ടവയിൽ ജർമനിയിലെ ത്യൂബിങ്ങൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ കാണാൻ സന്ദർശിക്കുക:
ഗ്രന്ഥപ്പുര പ്രവർത്തകരുടെ ശ്രമഫലമായി പുറത്തുവരികയും, തിരുവനന്തപുരത്തെ സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൈസ് ചെയ്യുകയും ചെയ്ത, മലയാളികളുടെ പ്രിയ നിഘണ്ടു *ശബ്ദതാരാവലി* ഓൺലൈനായി ഉപയോഗിക്കുവാൻ
Click here
വരൂ, നമുക്ക് പിന്നിട്ട ആ ബാല്യത്തിലേക്കൊന്നുകൂടി എത്തിനോക്കാം. അതോടൊപ്പം നമ്മുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും കൂടി ആ സന്തോഷം പങ്കുവെയ്ക്കാം.
'വായനദിനം' എന്നതാണു ശരി.
'ന' നീട്ടി 'വായനാദിനം' എന്നെഴുതരുത്. വായനക്കും ദിനത്തിനും ഇടയിൽ സ്പെയ്സ് ഇട്ട് 'വായന ദിനം' എന്നെഴുതുകയുമരുത്
വായനദിനം
ജൂൺ 19 വായന ദിനമായി കേരളത്തിൽ ആചരിക്കുന്നു.
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു.
ജൂൺ 16 അന്താരാഷ്ട്ര കടലാമദിനം. ഗുരുതര വംശനാശഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് അന്താരാഷ്ട്ര കടലാമ ദിനം നടത്താൻ ആരംഭിച്ചത്.
ഇന്ന് അയ്യന്‍കാളിയുടെ ഓര്‍മ ദിനം. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു അയ്യങ്കാളി. അധസ്ഥിതര്‍ക്കെതിരായ ചൂഷണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു.
ഈ സുന്ദര ഭൂമിയെ മരുഭൂമിയാക്കാതിരിക്കാൻ നമ്മൾക്ക് വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കാം. മഴ പെയ്യാതെ ഊഷരമായി കിടക്കുന്ന സ്ഥലമാണ് മരുഭൂമി. പ്രകൃതിയുടെ പച്ചപ്പ് നഷ്ടപ്പെടുമ്പോൾ വരണ്ട ഭൂമികൾ മരുഭൂമിയായി മാറുന്നു.
വാര്‍ദ്ധക്യം ഒഴിവാക്കാനാവാത്ത അവസ്ഥ. വൃദ്ധജനങ്ങളുടെ പരിപാലനം ആധുനിക കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. 21-ാം നൂറ്റാണ്ടിലെ വൃദ്ധജനങ്ങളുടെ സംരക്ഷണം എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള വിഭവസമൃദ്ധി നമുക്കുണ്ട്. വേണ്ടതു പരിഹരിക്കുന്നതിനുള്ള ഇച്ഛാശക്തിയും വിവേകവുമാണ്.65 വയസ്സ് കഴിഞ്ഞവരെയാണു പൊതുവേ വയോജനം എന്നു വിളിക്കുന്നതെങ്കിലും 56 വയസ്സ് ആകുമ്പോഴേക്കും പെന്‍ഷനാകുന്നതിനുള്ള ലക്ഷ്മണരേഖ വരച്ചു വാര്‍ദ്ധക്യത്തിലേക്കുള്ള കടമ്പയായി ആഘോഷിക്കുകയായി.
ഇന്ന് ജൂൺ 14- ലോക രക്തദാന ദിനം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്.
2022 ജൂൺ 14 ന് ചൊവ്വാഴ്ച സൂപ്പർമൂൺ കാണാം.ജൂൺ 14 ചൊവ്വ ' പൗർണമിദിവസമാണ്. ഇത്തവണത്തെ പൗർണമിചന്ദ്രൻ സാധാരണ പൗർണമിചന്ദ്രനെക്കാളും കൂടിയ വലുപ്പത്തിലും അത്യധികമായ ശോഭയിലും കാണപ്പെടും. പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ (Super Moon) എന്നു പറയുന്നത്.. സൂപ്പർ മൂൺ സമയത്ത് പൌർണ്ണമിയും കൂടി ഒത്തുവന്നാൽ വലിപ്പമേറിയ ചന്ദ്രൻ ദൃശ്യമാവും. ഇത് അപൂർവമായാണ് സംഭവിക്കാറുള്ളത്. മഴയും മഴക്കാറുമില്ലെങ്കിൽ സൂര്യാസ്തമയ ശേഷം ഈ ദൃശ്യവിരുന്ന് ആസ്വദിക്കാം.
ഒരു സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍. എന്നാല്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികള്‍ ലോകമെമ്പാടുമുണ്ട്. ലോക രാജ്യങ്ങളിൽ രഹസ്യമായും പരസ്യമായും നിരവധി കുട്ടികൾ തൊഴിലെടുക്കുന്നുണ്ട്. പൂക്കൾക്കും പൂമ്പാറ്റകൾക്കുമൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ഭാരം ചുമക്കേണ്ടി വന്ന എത്രയോ ബാല്യങ്ങളുണ്ട്.
എല്ലാ വർഷവും ജൂൺ മാസത്തെ രണ്ടാമത്തെ ശനി ലോക പാവ ദിനമായി ആചരിക്കുന്നു. 2022 ൽ ജൂൺ 11 ശനിയാഴ്ചയാണ് ലോക പാവ ദിനം. കളിപ്പാട്ടമായും മറ്റും ഉപയോഗിക്കുന്ന ഒരു മനുഷ്യ മാതൃകയാണ് പാവ. പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത്.
ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിൽ ഇവ കാണപ്പെടുന്നു. ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മൽസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകൾ.
ഒരുപാട് ഓർമ്മപ്പെടുത്തലുകളും മുന്നറിയിപ്പുകളുമായി ജൂൺ-8 ന് ഒരു ലോക സമുദ്ര ദിനം കൂടി കടന്നുവരികയാണ്. മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളും ആഗോള താപനവും ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും അതിരൂക്ഷമായ മലിനീകരണപ്രശ്നങ്ങളുമൊക്കെ മഹാ സാഗരങ്ങളെപ്പോലും ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്.
‘വംഗസാഗരത്തിൻ കരയില്‍, ശ്മശാനത്തില്‍,_
_അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍,_
_ബന്ധുക്കള്‍ മരിച്ചവർക്കന്തിമാന്നമായ് വെച്ച_
_മണ്കലത്തിലെച്ചോറ് തിന്നതു ഞാനോർക്കുന്നു’._
പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വളരെ പ്രസിദ്ധമായ ഒരു കവിതയിലെ വരികളാണിത്. ഭക്ഷണത്തിന്റെ മഹത്വത്തെയും അതിന്റെ ദൈവീകതയെയും ഈ വരികൾ വിളിച്ചോതുന്നു. ഇന്ന് ജൂണ്‍ ഏഴ്, ലോക ഭക്ഷ്യ സുരക്ഷ ദിനം.
പരിസ്ഥിതി ദിന ക്വിസ് ചോദ്യങ്ങൾക്കായി. പ്രമുഖരായ അദ്ധ്യാപകസുഹൃത്തുക്കളുടെ പരിശ്രമമാണിത്.അവർക്ക് അങ്ങേയറ്റം നന്ദിയും ആശംസകളും നേരുന്നു.
ചെയ്യാവുന്ന പ്രവർത്തനങ്ങൾ
= തൈകൾ നടൽ
=നേരത്തെ നട്ട തൈകളെ പരിപാലിക്കൽ - Selfie with my plant
=My birth day plant to school
= എന്റെ സ‍്കൂളിലേക്ക് എന്റെ ചെടിച്ചട്ടി
= ലഘുവീഡിയോ നിർമ്മാണം
= ഫോട്ടോഗ്രാഫി മത്സരം
= Planting tree challenge
= Cleaning challenge
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിന (World environment day 2022) -മാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് അത്രകണ്ട് പ്രാധാന്യമുണ്ടോ? ഉണ്ട്, നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതിലല്ല. പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്. നമുക്കറിയാം, ലോകത്താകെയും ചൂട് കൂടുകയാണ്. ജലവും വായുവും മലിനമാവുകയാണ്, കാട്ടുതീ വർധിക്കുന്നു, മഞ്ഞുരുകുന്നു...
ജൂൺ 3 നാണ് ലോക സൈക്കിൾ ദിനമായി ആചരിക്കുന്നത്. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിൾ ദിനം ആചരിക്കുന്നത്. മലിനീകരണം ഒട്ടും സൃഷ്ടിക്കാത്ത വാഹനമാണ് സൈക്കിൾ. അതിനാൽ തന്നെ ആരോഗ്യ സംരക്ഷണം എന്നതുപോലെ പ്രകൃതി സൗഹൃദവുമാണ് സൈക്കിൾ.
കളോടുള്ള നിസ്വാർത്ഥമായ പ്രതിബദ്ധതയ്ക്കും ഈ ബന്ധം പരിപോഷിപ്പിക്കുന്നതിനുള്ള അവരുടെ ആജീവനാന്ത ത്യാഗത്തിനും എല്ലാ മാതാപിതാക്കളെയും എല്ലാഭാഗത്തും അഭിനന്ദിക്കുന്നതിനുമായാണ്" ഐക്യരാഷ്ട്രസഭ ജൂൺ 01 മാതാപിതാക്കളുടെ ആഗോള ദിനമായി പ്രഖ്യാപിച്ചത്. 2012 സെപ്റ്റംബർ 17-നാണ് UN ഇത് പരസ്യമായി പ്രഖ്യാപിച്ചത്. ഒരാളുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾ ഒരു പ്രധാന പങ്കു വഹിക്കുന്നു.
ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ന് മെയ് 30 ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയാണിത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Click below links
Class 5
എവറസ്റ്റിന്റെ നെറുകയിൽ മനുഷ്യൻ ആദ്യമായി തൊട്ടതിന്റെ സ്മരണാർഥമാണ് എല്ലാ വർഷവും മേയ് 29 എവറസ്റ്റ് ദിനമായി ആചരിക്കുന്നത്. 1953 മേയ് 29 പകൽ പതിനൊന്നരയ്ക്കാണ് മനുഷ്യൻ ആദ്യമായി ലോകത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദുവിൽ സ്പർശിച്ചത്.
ഇന്ന് മെയ് 25, ലോക തൈറോയ്ഡ് ദിനം.
തൈറോയ്ഡിനെ കുറിച്ച് കേള്‍ക്കാത്തവരായി ആരുമില്ല. എന്നാല്‍ തൈറോയ്ഡിനെ കുറിച്ചുളള കൂടുതല്‍ അറിവ് കുറവായിരിക്കും. മനുഷ്യ ശരീരത്തില്‍ കഴുത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.
സ്‌കീസോഫ്രീനിയ ഒരു തരം ഉന്മാദരോഗമാണ്. ഒരു വ്യക്തിയുടെ ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന മാനസിക ദൗർബല്യമാണിത്. ഒരേ സമയം പരാക്രമിയാവുകയും ചിലപ്പോള്‍ നിശ്ബദനായി മാറുകയും ചെയ്യുന്നു ദ്വിമുഖ ഭാവമാണിതിനുള്ളത്. മേയ് 24 ലോക സ്‌കീസോഫ്രീനിയ ദിനം (World Schizophrenia Day) ആണ്.
എല്ലാ വർഷവും മെയ് 23 ന് ലോക ആമദിനമായി ആചരിക്കുന്നു. 2000 മുതൽ അമേരിക്കൻ ടോർടോയ്സ് റസ്ക്യു എന്ന സംഘടനയാണ് ഈ ദിനം സ്പോൺസർ ചെയ്യുന്നത്. ലോക ആമ ദിനത്തിന്റെ ഉദ്ദേശ്യം, ആമകളെയും കടലാമകളെയും കുറിച്ചുള്ള അറിവും പരിഗണനയും വർദ്ധിപ്പിക്കുക, ഒപ്പം ഇവയെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.
മേയ് 22 ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്നു. യു.എന്‍ അസംബ്ലിയുടെ രണ്ടാം കമ്മിറ്റി മുന്‍കൈ എടുത്ത് 1993 മുതല്‍ 2000 വരെ ഡിസംബര്‍ 29-ന് നടത്തപ്പെട്ടിരുന്ന കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2000 ഡിസംബര്‍ 20-ന് ഈ ദിനം ഡിസംബറില്‍ അവധിദിവസങ്ങള്‍ കൂടുതലാണെന്ന് കാരണത്താല്‍ മേയ് 22 ലേക്ക് മാറ്റപ്പെട്ടു.
ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. മലപ്പുറം ജില്ലയിലെ നിലമ്പൂർ ടൗണിൽ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും നിലമ്പൂരാണുള്ളത്.
മെയ് 20 രാജ്യാന്തര തേനീച്ച ദിനം. ഭൂഗോളത്തിലെ ഏറ്റവും പ്രാധാന്യമേറിയ ജീവികളായി തേനീച്ചകളെ പ്രഖ്യാപിച്ചത് ദി എര്‍ത്ത് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ലണ്ടനിലെ റോയല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെ സമ്മേളനത്തില്‍ വച്ചായിരുന്നു അത്. കാരണം മറ്റൊന്നുമല്ല, മനുഷ്യരാശിയെ അന്നമൂട്ടുന്ന കൃഷിയുടെ മുക്കാല്‍ ഭാഗവും തേനീച്ചകളെ ആശ്രയിച്ചാണ് നടക്കുന്നത്.
എച്ച്ഐവി വാക്സിൻ ബോധവൽക്കരണ ദിനം എന്നും അറിയപ്പെടുന്ന ലോക എയ്ഡ്സ് വാക്സിൻ ദിനം എല്ലാ വർഷവും മെയ് 18 ന് ആചരിക്കുന്നു. എച്ച് ഐ വി അണുബാധയും എയ്ഡ്സും തടയുന്നതിന് ഒരു വാക്സിൻ ആവശ്യകത ഓർമ്മിപ്പിക്കുന്ന ദിനമാണിത്.
ഇന്ന് മെയ് 18, അന്താരാഷ്ട്ര മ്യൂസിയം ദിനം. മ്യൂസിയങ്ങളുടെ അന്തർദേശീയ സംഘടനയായ ഐസിഒഎം 1997 മുതൽ ഈ ദിനാചരണം നടത്തിവരുന്നു.
തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധ പലപ്പോഴും കുറയുന്നുണ്ട്. ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനമാണ്.
മെയ് 17 ലോക വാര്‍ത്താവിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്.
ലോക ദേശാടന പക്ഷി ദിനം വർഷത്തിൽ രണ്ട് തവണ ആചരിക്കുന്നു. മെയ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയും. 2022 ൽ മെയ് 14, ഒക്ടോബർ 08 എന്നീ തീയതികളിലാണ് ലോക ദേശാടന പക്ഷി ദിനമായി ആചരിക്കുന്നത്.
മെയ് 16ന് അന്താരാഷ്ട്ര പ്രകാശദിനമായി യുനസ്കോ (UNESCO) ആചരിക്കുന്നു. ഭൗതികശാസ്ത്രജ്ഞനും എഞ്ചിനീയറുമായ തിയോഡോർ മൈമാൻ 1960 ൽ നടത്തിയ ലേസറിന്റെ ആദ്യത്തെ വിജയകരമായ പ്രവർത്തനത്തിന്റെ വാർഷികമായ മെയ് 16 നാണ് അന്താരാഷ്ട്ര പ്രകാശദിനം ആഘോഷിക്കുന്നത്.
കുടുംബം കൂടുമ്പോൾ ഇമ്പമുള്ളത്. സ്വന്തം കുടുംബത്തെ എല്ലാവരും അകമഴിഞ്ഞ് സ്നേഹിക്കുന്നു. എവിടെ പോയാലും തിരിച്ചെത്താൻ ആഗ്രഹിക്കുന്നയിടമാണ് കുടുംബം.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അക്കാദമികരംഗം കൂടുതൽ ശക്തമാക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക് മാസ്റ്റർ പ്ലാനുകൾ തയാറാക്കി. പല വിദ്യാലയങ്ങളും മാസ്റ്റർ പ്ലാനുകൾക്കനുസരിച്ച് മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി നല്ല മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിക്ക് തയാറെടുക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഇത്തരം നേട്ട ങ്ങൾ നാഴികക്കല്ലുകളാണ്.
വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്ന തിന് നിലവിലുള്ള സ്ഥിതിയുടെ അവസ്ഥാവിശകലനം കൃത്യമായി നടത്തേണ്ടതുണ്ട്.
വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഭരണകൂടവും പ്രാദേശിക ജനതയും അഭ്യുദയകാംക്ഷികളും എല്ലാമടങ്ങുന്ന നമ്മുടെ പള്ളിക്കൂടങ്ങൾ ഇന്നൊരു ഉത്സവാന്തരീക്ഷത്തിൽ പ്രവർത്തിച്ചു വരികയാണ്. എന്നാൽ, സ്കൂൾ പ്രവർത്തനങ്ങളുടെ ഏകീകൃത രീതിയെ പറ്റി കൃത്യമായ നിയമാവ ലികളോ മാർഗ്ഗരേഖകളോ നിലവിലില്ലാത്തത് പല പ്രതിബന്ധങ്ങളും സൃഷ്ടിച്ചിരുന്നു.
🌷🌷🌷🌷🌷 🌷🌷🌷🌷🌷 🌷🌷🌷🌷🌷 🌷🌷🌷🌷🌷 🌷🌷🌷🌷🌷
USS പരിശീലനത്തിന്റെ ഭാഗമായി 5, 6, 7 ക്ലാസുകളിലെ സയൻസ് പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ഓൺലൈൻ ടെസ്റ്റ് സീരീസ് നടത്തുന്നു. എല്ലാവരും പങ്കെടുക്കുക. വീണ്ടും പരിശീലിക്കുക. താഴെ നൽകിയ ലിങ്ക് വഴി ടെസ്റ്റിൽ പങ്കെടുക്കാം. അവസാനം View score ൽ അമർത്തി നിങ്ങളുടെ സ്കോറും സ്ക്രീൻ മുകളിലേക്ക് നീക്കി ഉത്തരങ്ങളും കാണാവുന്നതാണ്.
Click below links
Class 5
Class 6
....
....
Class 7
National Maritime Day
ഇന്ത്യയിൽ ആദ്യമായി അന്തർദേശീയ ജലപാതയിൽ കപ്പൽ യാത്ര നടത്തിയത് 1919ഏപ്രിൽ 5 നാണ്. 1919 ഏപ്രിൽ 5ന് ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് കപ്പൽ കയറിയ ആദ്യത്തെ ഇന്ത്യൻ കപ്പൽ “എസ് എസ് ലോയൽറ്റി” (സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി ലിമിറ്റഡിന്റെ ആദ്യ കപ്പൽ) സ്മരണയ്ക്കായി നാഷണൽ മാരിടൈം ദിനം (എൻഎംഡി) എല്ലാ വർഷവും ഇന്ത്യയിൽ ഏപ്രിൽ 5ന് ആചരിക്കുന്നു.
ഉപ്പുനിയമം ബ്രിട്ടീഷ് ഇന്ത്യയിലെ വെറുക്കപ്പെട്ട നിയമങ്ങളില്‍ ഒന്നായിരുന്നു. ഈ നിയമപ്രകാരം ഉപ്പു നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള അധികാരം ഗവണ്‍മെന്റിന്റെ കുത്തകയായിരുന്നു. ഉപ്പ് ജനങ്ങളുടെ ഭക്ഷണത്തിന്റെ അനിവാര്യ ഘടകമായിരുന്നു. അതിനാല്‍ ഓരോ ഇന്ത്യന്‍ കുടുംബത്തിനും അത് അതൃന്താപേക്ഷിതമായിരുന്നു.
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി.
ആരോഗ്യം പ്രധാനപ്പെട്ട ഒരു സമ്പത്ത് തന്നെയാണ്. അനാരോഗ്യം ഒരു വ്യക്തിയെ എല്ലാത്തരത്തിലും ബാധിക്കുന്നു. നാമറിയാതെ പല ശീലങ്ങളും പല തരത്തിലുളള രോഗങ്ങളിലേക്ക് നയിക്കുന്നു..
ലോക ബാല പുസ്തക ദിനം (International Childrens Book Day)
കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ രണ്ടിന് അന്തര്‍ദേശീയ ബാലപുസ്തകദിനമായി ആചരിക്കുന്നത്.ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണിന്റെ ജന്മദിനമാണ് അന്തര്‍ദേശീയ പുസ്തകദിനമായി ആചരിക്കുന്നത്.
*വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നു (2010 ഏപ്രിൽ 01)*
ആറ് മുതൽ പതിന്നാല് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ചനിയമമാണ് വിദ്യാഭ്യാസ അവകാശനിയമം ( RTE Act: Right to Education Act :The Right of Children to free and compulsory education bill 2009).
കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന, പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്.
*ലോക നാടക ദിനം (World Theatre day)*
ജനങ്ങളെ ഒരുമിച്ചു നിർത്തുന്നതിൽ രംഗകലകൾക്കുള്ള ശക്തിയും കഴിവും ഓർമ്മിക്കാനുള്ള ദിനമാണ് ലോക നാടക ദിനം അഥവാ വേൾഡ് തിയേറ്റർ ഡേ. നാടകം മാത്രമല്ല, അരങ്ങിൽ വരുന്ന എല്ലാ കലകളും തിയേറ്ററിന്റെ പരിധിയിൽ വരും.
ദേശീയ പെൻസിൽ ദിനം (National Pencil Day)
മാർച്ച് 30 ദേശീയ പെൻസിൽ ദിനമാണ്. വരയ്‌ക്കാനും എഴുതാനും ഉപയോഗിക്കുന്ന ഒരു വസ്തു അല്ലെങ്കിൽ ഒരു ഉപകരണമാണ് പെൻസിൽ. നാം എല്ലാവരും നോട്ട് പുസ്തകത്തിൽ ആദ്യം എഴുതിയത് പെൻസിലുകൾ ഉപയോഗിച്ചാകും.
(മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച. രാത്രി 8:30 മുതൽ 9:30 വരെ വൈദ്യുതി വിളക്കുകൾ അണച്ച് തിരി കൊളുത്തുന്നു.)_
കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂർ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടുന്നതിനെയാണ് ഭൗമ മണിക്കൂർ (Earth Hour) എന്നറിയപ്പെടുന്നത്.
HP lap ൽ ഉബുണ്ടു 20.04 - ൽ wi fi tethering ചിലപ്പോൾ ആക്ടീവായി കാണാറില്ല. ഇത് ലഭ്യമാക്കാനുളള ഒരു ടിപ്പിതാ.