മറ്റുള്ളവര്‍ ഗതിമാറി നമുക്കനുകൂലാമാകണമെന്ന് മിക്കപ്പോഴും നാം ആഗ്രഹിക്കുന്നു. പലപ്പോഴും അത് അസാധ്യവുമാണ്. പക്ഷേ നാം ഗതിമാറി ഒഴുകിയാല്‍ പ്രശ്നങ്ങള്‍ എത്ര സുന്ദരമായി പരിഹരിക്കാന്‍ സാധിക്കും.
വാശിയും വൈരാഗ്യവും ദുരഭിമാനവും ഉപേക്ഷിച്ച് സഹകരണത്തിനും സഹായത്തിനും നാം തയ്യാറായാല്‍, മുന്‍കൈ എടുത്താല്‍… കൊടിയ "ശത്രുക്കള്‍" പോലും നമുക്ക് എളുപ്പം വഴിപ്പെടുന്നതു കാണാം. അതോടൊപ്പം അവാച്യമായൊരു ശാന്തിയും നമ്മില്‍ ഉറവയെടുക്കുന്നതും കാണാം. ഗതി മാറി ഒഴുകിയില്ലെങ്കില്‍ നാം അവിടെ ചെന്ന് ഇടിച്ച് തകരുകയേ ഉള്ളൂ.കൂട്ടിയിടി നടക്കുമ്പോള്‍ ഇരുവര്‍ക്കും ക്ഷതമുണ്ടാകുന്നു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ