-->

കൈത്തിരി - അദ്ധ്യാപക പരിശീലനവ‍ും ക്ലാസ് റ‍ൂം സാധ്യതകള‍ും 2019-20

         പഠനവിടവുകള്‍ പരിഹരിക്കുക, കൃത്യമായ ആസുധതണത്തോടെയും ദിശാബോധത്തോടെയും പ്രവര്‍ത്തനങ്ങള്‍ നടത്തുക, പഠനമികവ്‌ ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ ഈ വര്‍ഷത്തെ അവധിക്കാല അധ്യാപകപരിശീലന ശില്പ ശാലകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്‌. വ്യത്യസ്തപഠനതന്ത്രങ്ങളും പഠനസാമ്രഗികളും പരിചയപ്പെടുത്തുന്നതിന്‌ അവസരമൊരുക്കിയിരുന്നു. മാതൃകകളും തെളിവുകളും നല്‍കിയും പ്രായോഗിക അനുഭവങ്ങളിലൂടെയും ആശയവ്യക്തത വരുത്തുവാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.

        സംസ്ഥാനതലത്തില്‍ ആസുത്രണം ചെയ്ത്‌ വിവിധ തട്ടുകളിലൂടെ പരിശീലിക്കപ്പെട്ട (കോര്‍ എസ്‌.ആര്‍.ജി., എസ്‌.ആര്‍.ജി., ഡി.ആര്‍.ജി., ബി.ആര്‍.ജി.) അധ്യാപകരിലെത്തുമ്പോള്‍ വിനിമയച്ചോര്‍ച്ച സംഭവിക്കുക സ്വാഭാവികമാണ്‌.  പരിശീലനത്തില്‍ പങ്കെടുത്ത ഓരോ അധ്യാപികയും ഓരോ സെഷനിലൂടെയും കടന്നു പോകുമ്പോള്‍ തന്റെ ക്ലാസ്റൂം പഠന്രപ്രകിയ മെച്ചപ്പെടുത്താന്‍ സഹായകമായ ആശയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം വച്ചിരുന്നത്‌. അതിലെവിടെയെങ്കിലും ചോര്‍ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനും ക്രോഡീകരണ മാതൃകകള്‍ റഫറന്‍സിനായി ഉപയോഗിക്കുന്നതിനുമായാണ്‌ഈ പിന്തുണാ സാമഗ്രി തയാറാക്കിയിട്ടുള്ളത്‌.

LP വിഭാഗം - Click here

UP വിഭാഗം - Click here



അഭിപ്രായങ്ങളൊന്നുമില്ല: