-->
ലോക ജന്തുജന്യരോഗദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലോക ജന്തുജന്യരോഗദിനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലോക ജന്തുജന്യരോഗദിനം (World Zoonosis Day)- July 6

ഫ്രാൻസിലെ അൽസേസിലെ ജോസഫ് മെയ്‌സ്റ്റെർ എന്ന ഒൻപത് വയസ്സുള്ള കുട്ടിയെ പേപ്പട്ടി കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത് 1885 ജൂലൈ നാലിനായിരുന്നു. പേപ്പട്ടിയുടെ കടിയേറ്റാൽ പേവിഷബാധയേറ്റ് മരണം ഉറപ്പുള്ള കാലമാണത്, ഫലപ്രദമായ ശാസ്ത്രീയ ചികിത്സകൾ ഒന്നും ലഭ്യമല്ല. എന്നാൽ തന്റെ പിഞ്ചു മകന്റെ ജീവൻ റാബിസ് വൈറസിന് വിട്ടു നൽകാൻ ജോസഫ് മെയ്‌സ്റ്റെറിന്റെ അമ്മ ഒരുക്കമല്ലായിരുന്നു.