വാര്‍ദ്ധക്യം ഒഴിവാക്കാനാവാത്ത അവസ്ഥ. വൃദ്ധജനങ്ങളുടെ പരിപാലനം ആധുനിക കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. 21-ാം നൂറ്റാണ്ടിലെ വൃദ്ധജനങ്ങളുടെ സംരക്ഷണം എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള വിഭവസമൃദ്ധി നമുക്കുണ്ട്. വേണ്ടതു പരിഹരിക്കുന്നതിനുള്ള ഇച്ഛാശക്തിയും വിവേകവുമാണ്.65 വയസ്സ് കഴിഞ്ഞവരെയാണു പൊതുവേ വയോജനം എന്നു വിളിക്കുന്നതെങ്കിലും 56 വയസ്സ് ആകുമ്പോഴേക്കും പെന്‍ഷനാകുന്നതിനുള്ള ലക്ഷ്മണരേഖ വരച്ചു വാര്‍ദ്ധക്യത്തിലേക്കുള്ള കടമ്പയായി ആഘോഷിക്കുകയായി.