-->

മ‍ുതിർന്നവരെ ച‍ൂഷണം ചെയ്യ‍ുന്നതിനെതിരെയ‍ുളള ബോധവൽക്കരണ ദിനം- ജ‍ൂൺ 15

വാര്‍ദ്ധക്യം ഒഴിവാക്കാനാവാത്ത അവസ്ഥ. വൃദ്ധജനങ്ങളുടെ പരിപാലനം ആധുനിക കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. 21-ാം നൂറ്റാണ്ടിലെ വൃദ്ധജനങ്ങളുടെ സംരക്ഷണം എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള വിഭവസമൃദ്ധി നമുക്കുണ്ട്. വേണ്ടതു പരിഹരിക്കുന്നതിനുള്ള ഇച്ഛാശക്തിയും വിവേകവുമാണ്.65 വയസ്സ് കഴിഞ്ഞവരെയാണു പൊതുവേ വയോജനം എന്നു വിളിക്കുന്നതെങ്കിലും 56 വയസ്സ് ആകുമ്പോഴേക്കും പെന്‍ഷനാകുന്നതിനുള്ള ലക്ഷ്മണരേഖ വരച്ചു വാര്‍ദ്ധക്യത്തിലേക്കുള്ള കടമ്പയായി ആഘോഷിക്കുകയായി. 

 അതുവരെ ആസ്വദിച്ചിരുന്ന പല സൗകര്യങ്ങളും ആനുകൂല്യങ്ങളും അവസാനിക്കുന്നു. വീടിനോടു ചേര്‍ന്നുള്ള ചെറിയ കൃഷിത്തോട്ടത്തില്‍, പേരക്കുട്ടികളുടെ സംരക്ഷണം, ബില്ലുകള്‍ അടയ്ക്കല്‍, മാര്‍ക്കറ്റില്‍ പോകല്‍ എന്നിങ്ങനെയായി പരിണമിക്കുന്നു. വാര്‍ദ്ധക്യത്തിന്‍റെ കടമ്പ കടക്കുന്നതിനു മുമ്പായി പെണ്‍മക്കളുടെ വിവാഹവും ആദ്യപ്രസവം മുതലായവയും നിര്‍വഹിക്കാന്‍ സാധിച്ചാല്‍ ഭാഗ്യം എന്ന് കരുതുന്നവരാണ് കൂടുതൽ.നിയമനിര്‍മാണത്തിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ സാധാരണ ജനങ്ങളുടെ ചിന്താഗതിയെ ഒരു പരിധിക്കപ്പുറം സ്വാധീനിക്കുവാന്‍ സാധിക്കുകയില്ല. സാധാരണ ജനങ്ങളില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. വയോജനങ്ങളുടെയും മാതാപിതാക്കളുടെയും സംരക്ഷണം അഭിമാനപ്രശ്നമായി കരുതിയിരുന്ന നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരം ഓര്‍മയിലേക്കു വരാൻ ഈ ദിനം സഹായിക്കട്ടെ. മുതിർന്നവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ ( അത് മക്കളായാലും ) പ്രതികരിക്കാനും സംരക്ഷിക്കാനും നമുക്ക് കഴിയണം. കുട്ടികളിൽ വയസ്സായ ആളുകളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ സൃഷ്ടിക്കാൻ ശ്രദ്ധിക്കുകയും വേണം.

അഭിപ്രായങ്ങളൊന്നുമില്ല: