-->

സഹിതം പദ്ധതി - ഇനി അദ്ധ്യാപകർ ക‍ുട്ടിയ‍ുടെ മെന്റർമാരാക‍ും.

കുട്ടികളുടെ അക്കാദമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിൽ നടത്തുന്ന  മെന്ററിംഗ്  ആണ്  വിദ്യാഭ്യാസ വക‍ുപ്പിന്റെ 'സഹിതം' പദ്ധതി. ഒരു അധ്യാപകൻ നിശ്ചിത എണ്ണം കുട്ടികളുടെ മെന്റർ ആയി മാറുന്ന സംവിധാനം. ഓരോ സ്‌കൂൾ വിദ്യാർത്ഥിയുടേയും അനുഗുണമായ സാമൂഹിക ശേഷികൾ, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങി കുട്ടിയുടെ പഠനത്തിലുണ്ടാകുന്ന പുരോഗതി നിരന്തരം നിരീക്ഷിക്കാനും ഓൺലൈനായി രേഖപ്പെടുത്താനും മെന്ററായ അധ്യാപകന് അവസരം ലഭിക്കും. അതോടൊപ്പം തന്നെ കുട്ടിയുടെ സാമൂഹിക ചുറ്റുപാടുകൾകൂടി നിരീക്ഷിച്ച് കുട്ടിയ്ക്കുണ്ടാകുന്ന പഠനപ്രയാസം തിരിച്ചറിഞ്ഞ് അതിനനുസൃതമായ പരിഹാര പഠനപ്രവർത്തനങ്ങൾ മെന്ററായ അധ്യാപകന്    ആസൂത്രണം ചെയ്യാന‍ും സാധിക്ക‍ും.

വിവിധ സഹിതം വിവരങ്ങൾക്ക‍ായി 



കൈപ്പ‍ുസ്തകം ലഭിക്കാനായി



അഭിപ്രായങ്ങളൊന്നുമില്ല: