-->

അറബനമുട്ട്

 

മുസ്ലിംകളുടെ ഇടയില്‍ പ്രചാരമുള്ള ഭക്തിരസപ്രധാനമായ കലാരൂപമാണ് അറബനമുട്ട്. മുസ്ലിം സമുദായത്തിലെ ഭക്തി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് അറബനമുട്ടിന് പ്രചാരമുണ്ടായത്. "അറബന" എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്. റാത്തിബുകള്‍ക്ക് താളപ്രയോഗത്തിനാണ് അറബന ഉപയോഗിച്ചിരുന്നത്. മരച്ചട്ട കൊണ്ടാണ് അറബന നിര്‍മ്മിക്കുന്നത്. മരച്ചട്ടക്ക് ഒന്നര ചാണെങ്കിലും വിസ്താരമുണ്ടാകണം.  അഞ്ച് ഇഞ്ചോളം വീതിയും കാണും. തോലു കൊണ്ടാണ് മരച്ചട്ട പൊതിയുന്നത്.  ആട്ടിന്‍തോലോ മൂരിക്കുട്ടന്റെ തോലോ ഇതിന് ഉപയോഗിക്കും. പിത്തളവാറ് കൊണ്ട് കിലുക്കങ്ങളും  കെട്ടും. 

ബൈത്തിന്റെ ഈണത്തിന് അനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ് കൊണ്ടാണ് കളിക്കുന്നത്. പതിഞ്ഞ ചലനങ്ങളോടെ തുടങ്ങി ക്രമേണ വേഗത കൂട്ടും. കളിയുടെ ഓരോ ഭാഗത്തിനും 'അടക്കം' എന്നു പറയും.  ആശാനാണ്  ബൈത്ത് ചൊല്ലിക്കൊടുക്കുന്നത്. കളിക്കാര്‍ അത് ഏറ്റുപാടും.  കളിക്കാര്‍ കൈത്തണ്ട, മൂക്ക്, തോള്‍ തുടങ്ങിയ ശരീര ഭാഗങ്ങളില്‍ മുട്ടിയും തട്ടിയും ശബ്ദമുണ്ടാക്കും. അഭ്യാസ പ്രകടനത്താല്‍ ഊര്‍ജ്ജസ്വലമാണ് അറബന.   

Click here to watch video

അഭിപ്രായങ്ങളൊന്നുമില്ല: