-->

രസതന്ത്രം

 ദ്രവ്യത്തെക്കുറിച്ചും അതിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള പഠനമാണ് രസതന്ത്രം.പദാർ‌ഥങ്ങളുടെ ഘടകങ്ങളേയും, ഘടനയേയും, ഗുണങ്ങളേയും, മറ്റു പദാർഥംങ്ങളുമായുള്ള പ്രവർത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം. ഓരോ വസ്തുവിലും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, അവ ഏതളവിൽ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്നു, മൂലകങ്ങൾ തമ്മിലുള്ള ബന്ധം ഇവയെല്ലാം രസതന്ത്രത്തിന്റെ പരിധിയിൽ വരുന്നു.

വളരെ പ്രാചീനമായ ഒരു ശാഖയാണെങ്കിലും 19-ാം നൂറ്റാണ്ടിലാണ് ആധുനിക രസതന്ത്രത്തിന്റെ അടിസ്ഥാനശിലകൾ പാകിയത്. ഭാരതത്തിലെയും ചൈനയിലെയും ഈജിപ്തിലെയും പുരാതന മനുഷ്യർക്ക് പ്രകൃതിയിൽ നിന്ന് ലഭ്യമായ പല വസ്തുക്കളെയും പ്രയോജനപ്രദമായ മറ്റ് വസ്തുക്കളായി രൂപാന്തരപ്പെടുത്തുന്ന വിദ്യ വശമുണ്ടായിരുന്നു. പ്രകൃതിയിൽ കാണുന്ന ലോഹസംയ‍ുക്തങ്ങളായ അയിരുകളിൽനിന്ന് ലോഹങ്ങൾ ഉണ്ടാക്കുവാനും പലതരത്തിലുള്ള ലോഹസങ്കരങ്ങൾ ഉണ്ടാക്കുന്നതിനും അവർക്ക് കഴിഞ്ഞിരുന്നു. അനേകായിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഈജിപ്തുകാർ ഗ്ലാസ് നിർമ്മിക്കുകയും സസ്യങ്ങളിൽനിന്ന് ചായങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതലേ, മറ്റു ലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുന്നതിന് ആളുകൾ ശ്രമിച്ചിരുന്നു.

ഏഴാം ശതാബ്ദത്തിൽ ഈജിപ്റ്റും മറ്റ് പൗരസ്ത്യരാജ്യങ്ങളും അറബികൾ കീഴ്പ്പെടുത്തി. ഇതിനെത്തുടർന്ന് ഈജിപ്റ്റ്കാർക്ക് സ്വന്തമായിരുന്ന അറിവുകൾ ഉപയോഗിച്ച് അറബികൾ പലതരത്തിലുള്ള ലവണങ്ങൾ, നൈട്രിക് ആസിഡ് എന്നിവയുൾപ്പെടെ ഒട്ടേറെ പുതിയവസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങി. ഈജിപ്റ്റുകാർ അവരുടെ തത്ത്വസംഹിതകളേയും പരീക്ഷണങ്ങളേയും വിളിക്കുവാൻ ഉപയോഗിച്ചിരുന്ന കമി എന്ന വാക്കിനുമുൻപിൽ അൽ എന്ന അറബിക് വാക്ക് ചേർത്തുകൊണ്ട് അറബികൾ ഈ വാക്കിനെ ആൽക്കെമി എന്ന് നവീകരിച്ചു. ഈ പഠനങ്ങളാണ് രസത്രന്ത്രമായി പരിണമിച്ചത്.

റോബർട്ട് ബോയൽ (1661), ആന്റൺ ലാവോസിയർ (1787), ജോൺ ഡാൾട്ടൻ (ജോൺ ഡാൾട്ടൻ) എന്നിവരെ ആധുനികരസതന്ത്രത്തിന്റെ പിതാക്കന്മാരായി കണക്കാക്കുന്നു. എന്നാൽ ചിലർ 815-ആമാണ്ടിൽ അന്തരിച്ച മുൻ‌കാല രസതന്ത്രജ്ഞനായ ഗെബറിനെ രസതന്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.

രസതന്ത്രത്തിന്‌ മൂന്ന് പ്രധാന ശാഖകളുണ്ട്:

1. ഭൗതികരസതന്ത്രം (Physical Chemistry) - 
പദാർഥങ്ങളുടെ ആന്തരികഘടനയെപ്പറ്റിയും അവയുടെ സ്ഥിരതയെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന രസതന്ത്രശാഖ.
2. ഓർഗാനിക് രസതന്ത്രം
കാർബൺ എന്ന മൂലകം അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണിത്.
3. ഇനോർഗാനിക് രസതന്ത്രം
കാർബൺ ഒഴികെയുള്ള മൂലകങ്ങൾ മാത്രം അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള  പഠനം.

🌸ആന്റോൺ ലാവോസിയർ എന്ന ഫ്രഞ്ച് രസതന്ത്രജ്ഞനാണ് ആധുനിക രസതന്ത്രത്തിന്റെ പിതാവ്                      എന്നറിയപ്പെടുന്നത്.
🌸രസതന്ത്രത്തിന്റെ പിതാവാണ്‌ റോബര്‍ട്ട്‌ ബോയില്‍.
🌸മൂലകങ്ങളെ കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്ന റോബര്‍ട്ട്‌ ബോയിലിന്റ പുസ്തകമാണ്‌ സ്പെപ്റ്റിക്കല്‍ കെമിസ്റ്റ്‌.
🌸ആധുനിക രസതന്ത്രത്തിന്റെ പിതാവാണ്‌ അന്റോണിയോ ലാവോസിയെ
🌸മൂലകങ്ങളെ ലോഹങ്ങള്‍ എന്നും അലോഹങ്ങള്‍ എന്നും വേര്‍തിരിച്ചത്‌ ലാവോസിയെ യാണ്‌.
🌸പുരാതന രസതന്ത്രത്തിന്റെ പിതാവാണ്‌ ജാബിര്‍ ഇബിന്‍ ഹയാന്‍.
🌸ആധുനിക ആവര്‍ത്തന പട്ടികയുടെ പിതാവാണ്‌ ഫെന്‍ടി മോസ്‌ ലി.

അഭിപ്രായങ്ങളൊന്നുമില്ല: