കളോടുള്ള നിസ്വാർത്ഥമായ പ്രതിബദ്ധതയ്ക്കും ഈ ബന്ധം പരിപോഷിപ്പിക്കുന്നതിനുള്ള അവരുടെ ആജീവനാന്ത ത്യാഗത്തിനും എല്ലാ മാതാപിതാക്കളെയും എല്ലാഭാഗത്തും അഭിനന്ദിക്കുന്നതിനുമായാണ്" ഐക്യരാഷ്ട്രസഭ ജൂൺ 01 മാതാപിതാക്കളുടെ ആഗോള ദിനമായി പ്രഖ്യാപിച്ചത്. 2012 സെപ്റ്റംബർ 17-നാണ് UN ഇത് പരസ്യമായി പ്രഖ്യാപിച്ചത്. ഒരാളുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾ ഒരു പ്രധാന പങ്കു വഹിക്കുന്നു.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള എല്ലാ വംശങ്ങളുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും ദേശീയതയുടെയും മാതാപിതാക്കളാണ് അവരുടെ കുട്ടികളുടെ പ്രാഥമിക പ്രചരണക്കാരും അധ്യാപകരും എന്ന് UN അഭിപ്രായപ്പെടുന്നു.കുടുംബങ്ങളുടെ വികാസത്തിൽ അവർ സുപ്രധാന പങ്കു വഹിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്ക് മാതാപിതാക്കളെ അഭിനന്ദിക്കുവാൻ ഉള്ള ദിനവും ഇന്നാണ്.
ഒരു രക്ഷകർത്താവ് ആയിരിക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും കഠിനവും എന്നാൽ പ്രധാനപ്പെട്ടതുമായ ജോലി. മാതാപിതാക്കൾ അവരുടെ കുട്ടികൾക്ക് കഴിയുന്നത്ര മികച്ചത് നൽകാൻ ആഗ്രഹിക്കുന്നു. ഓരോ മാതാപിതാക്കളും സമൂഹങ്ങളുടെ അടിത്തറയും വ്യക്തികളുടെ പ്രചോദനവുമാണ്.
ഇന്നേ ദിനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി ക്കൊണ്ട് ജീവിതത്തിലുടനീളം നമുക്കും നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ