-->

ലോക ജനസംഖ്യാ ദിനം - ജൂലൈ 11

ജൂലൈ 11 ആണ് ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്‌ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

33 വര്‍ഷങ്ങളായി ജൂലൈ 11 സ്ഥിരം ജനസംഖ്യാദിനമായി ആചരിക്കുന്നുണ്ടെങ്കിലും ബോധവത്കരണം അത്ര ഫലപ്രദമാക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1999 ല്‍ ലോക ജനസംഖ്യ 600 കോടിയും 2011 ല്‍ 700 കോടിയും പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 779 കോടി ജനങ്ങള്‍ ലോകത്തുണ്ട്.

 

ഇതിനൊപ്പമാണിപ്പോള്‍ ബേബി ബൂം ഭീതിയും. ലോക മഹായുദ്ധങ്ങളുടെ കാലത്താണ് മുമ്പ് ബേബി ബൂം പ്രതിഭാസമുണ്ടായത്. നിശ്ചിത കാലയളവിനുള്ളില്‍ ജനന നിരക്കിലുണ്ടാവുന്ന അപ്രതീക്ഷിത വര്‍ധനവാണ് ബേബി ബൂം. കൊറോണയെ പേടിച്ച് ലോകം വീടുകളില്‍ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നതോടെ മിക്ക രാജ്യങ്ങളിലും ബേബി ബൂം റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മുന്നറിയിപ്പ്.

 ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ. 

 

ഈ ജനസംഖ്യാ വര്‍ദ്ധന മനുഷ്യന്റെ മാത്രമല്ല സുന്ദരമായ ഈ ഗ്രഹത്തിന്റെയും നിലനില്‍പ്പിന് ഭീഷണിയാകും എന്നത് സംശയാതീതമാണ്. ശാസ്ത്രവും സാങ്കേതികതയും അത്ഭുതാകരമാംവിധം വികസിപ്പിച്ചെടുത്ത മനുഷ്യന്, പക്ഷെ അവയെ എല്ലാവരിലേക്കും എത്തിക്കാന്‍ കഴിയുന്നില്ല.

നമ്മുടെ ഈ ലോകത്ത് ഒരു തരത്തിലുളള കുടുംബാസൂത്രണ മാര്‍ഗ്ഗവും ലഭിക്കാത്ത ദമ്പതിമാരുടെ എണ്ണം ഏകദേശം 35 കോടിയാണ്. ഇത് കാണിക്കുന്നത്, കുടുംബാസൂത്രണം ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ എത്രത്തോളം ജനങ്ങള്‍ക്ക് അപ്രാപ്യമാണെന്നാണ്.

 

ജനസംഖ്യാ വിസ്ഫോടനം 

1830 - 100 കോടി 
1930 - 200 കോടി 
1960 - 300 കോടി 
1975 - 400 കോടി 
1987 - 500 കോടി 1
999 - 600 കോടി 
2011 - 700 കോടി 
2050 - (പ്രതീക്ഷിക്കുന്നത്) 980 കോടി. 
100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം - ഏഷ്യ;  രാജ്യം - ചൈന (1980).

 ഒരു രാജ്യത്തിന്റെ ജനസംഖ്യ ആ രാജ്യത്തിന്റെ വികസനത്തിലും പ്രവര്‍ത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തെ ജനസംഖ്യ കൂടുതലാണെങ്കില്‍ വേഗത്തില്‍ വികസിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയതായി മാറും. തല്‍ഫലമായി, നിലവിലുള്ള വിഭവങ്ങളുടെ ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാന്‍ ദേശീയതലത്തിലും ആഗോളതലത്തിലും അമിത ജനസംഖ്യ കുറയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്.

 

2030 ആകുന്നതോടുകൂടി ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ജനസംഖ്യവര്‍ധനവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.നിലവിലെ  വര്‍ധിക്കുന്ന ജനസംഖ്യ, ഭക്ഷ്യ കമ്മി, ശുചിത്വ തകര്‍ച്ച, മലിനീകരണം എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് ലോകത്തെ നയിക്കുന്നു.

സാമ്പത്തിക വളര്‍ച്ചാ സംഖ്യ വളരെ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും മിക്ക പൗരന്മാരുടെയും ജീവിതനിലവാരം മാറുന്നില്ല.സാമൂഹ്യപ്രശ്നങ്ങളായ പട്ടിണി, ദാരിദ്ര്യം എന്നിവ ഇല്ലായ്മ ചെയ്യാന്‍ രാജ്യത്തിന് കഴിയാതെ വരുന്നു.ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവ അപ്രാപ്യമാകുന്നു.പോളിയോ നിര്‍മാര്‍ജനം പോലുള്ള പ്രധാന ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിച്ച് ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ആരോഗ്യത്തിലും സുസ്ഥിര ജീവിതത്തിലും പുതിയ വെല്ലുവിളികള്‍ നേരിടുന്നു.

 

അഭിപ്രായങ്ങളൊന്നുമില്ല: