-->

ലോക വൈഫൈ ദിനം (World WiFi Day) - ജൂൺ 20

ഇന്ന് ജൂൺ 20 ലോക വൈഫൈ ദിനം. വയർലെസ് ഫിഡെലിറ്റി (wireless fidelity) എന്നതിന്റെ ചുരുക്കരൂപമാണ് വൈ ഫൈ (Wi-Fi). 1997 ൽ IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യിൽ ഉപയോഗിക്കുന്നത്.

ലോകമെമ്പാടും നെറ്റ് വർക്കുകളിൽ ഇന്ന് വൈ ഫൈ സാങ്കേതികവിദ്യ ഉപയോഗിച്ചു വരുന്നു. വൈ ഫൈ നെറ്റ് വർക്ക് കാർഡുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഏത് സിസ്റ്റത്തിനും ഒരു വൈ ഫൈ നെറ്റ്വർക്കിലേക്കു വയർ‌ലെസ് റൌട്ടർ വഴി കണക്റ്റ് ചെയ്യാവുന്നതാണ്. ഈ വയർലെസ് റൗട്ടറുകൾ വഴി ലോക്കൽ നെറ്റ്വർക്കിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലേക്കൊ ഒരു യൂസർക്ക് പ്രവേശിക്കുവാൻ സാധിക്കും. ഇന്ന് മിക്കവാറുമെല്ലാ ലാപ് ടോപ്പുകളും (Lap Tops), പി.ഡി.എ (Personal Digital Assistant) കളും, മൊബൈൽ ഫോണുകളും വൈ ഫൈ സൗകര്യം സ്വീകരിക്കുവാൻ കഴിവുള്ളവയാണ്. വയർലെസ് നെറ്റ്വർക്ക് കാർഡുകൾ ഉപയോഗിക്കുന്ന ഏതുപയോക്താവിനും ഒരു വൈ ഫൈ കണക്ഷനിലേക്ക് പ്രവേശിച്ച് ഇന്റർനെറ്റിലേക്കു കടക്കുവാൻ സാധിക്കും. മറിച്ചു പാസ് വേഡുകൾ നൽകി സുരക്ഷിതമാക്കിയ വയർലെസ് നെറ്റ്‌വവർക്കാണെങ്കിൽ അത്തരമൊരു നെറ്റ്വർക്കിലേക്ക് പ്രവേശിക്കണമെന്നുണ്ടെങ്കിൽ അവയിൽ സെറ്റ് ചെയ്തിരിക്കുന്ന പാസ് വേഡുകൾ നൽകിയാൽ മാത്രമെ ഒരു വൈ ഫൈ നെറ്റ്‌വർക്കും ഒരു സിസ്റ്റവും തമ്മിൽ ബന്ധം സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.


ഇത്തരം വയർലെസ് നെറ്റ്വർക്കുകളിൽ വയറുകൾ ഉപയോഗിച്ചുള്ള കണക്ഷനിൽ ചെയ്യാവുന്ന മിക്കവാറുമെല്ലാം പ്രവൃത്തികളും ചെയ്യുവാൻ സാധിക്കും. എന്നാൽ വയറുകൾ ഉപയോഗിച്ചുള്ള കണക്ഷനുകളെ അപേക്ഷിച്ച് ഇവ വഴിയുള്ള ഡാറ്റാ ട്രാൻസഫർ താരതമ്യേന കുറവായിരിക്കും.ഒരു വൈ ഫൈ കണക്ഷന് വഴി സിസ്റ്റത്തിനു പ്രവേശിക്കുവാൻ കഴിയുന്ന അത്രയും ഏരിയയെ വയർലസ് ഹോട് സ്പോട് (wireless Hot spot) എന്നു പറയുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഒരു നഗരം മുഴുവൻ ചിലപ്പോൾ വയർലെസ് ഹോട്സ്പോട്ടുകള് ആയിരിക്കും. ഉദാഹരണമായി സന്‌ഫ്രാൻസ്സിക്കൊ നഗരം ഇത്തരത്തിലുള്ള ഒരു ഹോട് സ്പോട് ആണ്


വൈഫൈ എന്നത് ലാഭേച്ഛയില്ലാത്ത വൈ-ഫൈ അലയൻസിന്റെ ഒരു വ്യാപാരമുദ്രയാണ്, ഇൻഡ്രോപെറോബിലിറ്റി സർട്ടിഫിക്കേഷൻ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന ഉൽപ്പന്നങ്ങൾക്ക് വൈ-ഫൈ സർട്ടിഫൈഡ് എന്ന പദത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നു. 2017 ലെ കണക്കനുസരിച്ച്, വൈഫൈ അലയൻസ് ലോകമെമ്പാടുമുള്ള 800-ലധികം കമ്പനികൾ ഉൾക്കൊള്ളുന്നു. 2019-ലെ കണക്കനുസരിച്ച്, ഓരോ വർഷവും 3.05 ബില്യൺ വൈ-ഫൈ പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങൾ ആഗോളതലത്തിൽ ഷിപ്പ് ചെയ്യപ്പെടുന്നു.



അഭിപ്രായങ്ങളൊന്നുമില്ല: