മേയ് 22 ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്നു. യു.എന്‍ അസംബ്ലിയുടെ രണ്ടാം കമ്മിറ്റി മുന്‍കൈ എടുത്ത് 1993 മുതല്‍ 2000 വരെ ഡിസംബര്‍ 29-ന് നടത്തപ്പെട്ടിരുന്ന കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2000 ഡിസംബര്‍ 20-ന് ഈ ദിനം ഡിസംബറില്‍ അവധിദിവസങ്ങള്‍ കൂടുതലാണെന്ന് കാരണത്താല്‍ മേയ് 22 ലേക്ക് മാറ്റപ്പെട്ടു.
ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതല്‍ ജൈവവൈവിധ്യമുണ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാള്‍ സമശീതോഷ്ണമേഖലയിലാണ് കൂടുതല്‍ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്.
മാനവരാശിയുടെ നിലനിൽപ് തന്നെ ജൈവ വൈവിധ്യത്തിനെ അടിസ്ഥാന മാക്കിയാണ്.മനുഷ്യരുടെ ആവശ്യങ്ങൾക്ക് പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്ന തിനോടൊപ്പം ഭൂമിയിലെ സകല ജീവജാലങ്ങൾക്കും കൂടി ഈ പ്രകൃതി വിഭവങ്ങൾ അവകാശപ്പെട്ടതാണെന്ന് നാം മനസിലാക്കണം. ജീവി വർഗ്ഗത്തിൽ ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കുന്ന, സവിശേഷ ബുദ്ധിയുള്ള മനുഷ്യൻ ഈ തിരിച്ചറിവോടെ പെരുമാറിയാൽ മാത്രമേ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഇവിടെ നിലനില്കാനാകൂ.
ഇപ്പോഴത്തെ നിലയിൽ സസ്യനാശം തുടർന്നാൽ 2025 കഴിയുമ്പോൾ ലോകത്തിലെ 25 % സസ്യങ്ങളും ഇല്ലാതാകും എന്നാണ് പഠനങ്ങൾ പറയുന്നത്. ഭക്ഷ്യ സുരക്ഷ തന്നെ ഇല്ലാതാകുന്ന നിലയിലേക്ക് കാര്യങ്ങൾ ചെന്നെത്തും. വംശനാശം സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ ജീവി വർഗങ്ങൾക്കും പ്രകൃതി നിശ്ചയിച്ച ഓരോ കർമ്മ ങ്ങൾ ഉണ്ട്. അവ ഇല്ലാതാകുന്നതോടെ പരസ്പര പൂരകങ്ങളായ ജീവി വർഗങ്ങളുടെ സമന്വയത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്ന സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും പടിപടിയായി ഭൂമിയിൽ ജീവൻ അസാധ്യമായി മാറുകയും ചെയ്യും
പ്രകൃതി വിഭവങ്ങളുടെ നീതിപൂർവകമായ പങ്കുവെക്കൽ, പ്രകൃതി സംരക്ഷണം, മലിനീകരണം ഒഴിവാക്കൽ, കാലാവസ്ഥ വ്യതിയാനം തടയൽ തുടങ്ങി ജൈവ വൈവിധ്യ സംരക്ഷണത്തിനു നമുക്ക് ഒട്ടേറെ ചെയ്യാനുണ്ട്. അതിനു പ്രചോദനമാകട്ടെ ഈ ലോക ജൈവവൈവിധ്യ ദിനാചരണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ