-->

അന്താരാഷ്ട്ര ചെസ്സ് ദിനം (International Chess Day) - July 20

Black White and Brown Chess Board Game · Free Stock Photo
 

നാം മിക്കവരും ഒരു തവണയെങ്കിലും ചെസ്സ് കളിച്ചിട്ടുള്ളവരാണ്. ചെസ്സിന്റെ നിയമവശങ്ങള്‍ എല്ലാം അറിഞ്ഞു കൊണ്ടാണോ നമ്മള്‍ ഇതുവരെ ചെസ്സ് കളിച്ചത്. ഇന്ന് നമ്മള്‍ വിശ്രമവേളകളില്‍ കളിക്കുന്ന ചെസ്സ് എവിടെയാണ് ആദ്യമായി കണ്ടുപിടിച്ചത്. ഇന്ന് ലോകത്തൊട്ടാകെ ഒരു മത്സരയിനമായി ചെസ്സിനെ അംഗീകരിച്ചിരിക്കുന്നു. ബുദ്ധിമാന്മാരുടെ കളി എന്നാണ് ചെസ്സ് അറിയപ്പെടുന്നത്.

 ചെസ്സ് എന്ന കളിയുടെ പിന്നിലെ കഥ ഇതാണ്. വിശ്രമവേളകള്‍ ആനന്ദകരമാക്കണം എന്ന ലക്ഷ്യത്തോടുകൂടിയാണ് പുരാതന ജനത പല കളികള്‍ക്കും രൂപംനല്‍കിയത്.

ചെസ്സിന്റെ ആദ്യരൂപമായ ചതുരംഗത്തിന്റെ പിറവി ഭാരതത്തിന്റെ മണ്ണിലായിരുന്നു. ചെസ്സിന്റെ ചരിത്രത്തിന് 1500 വര്‍ഷങ്ങളോളം കാലപ്പഴക്കം ഉണ്ട്. എ ഡി ആറാം നൂറ്റാണ്ടില്‍ ബുദ്ധന്റെ കാലഘട്ടത്തിലാണ് ചെസ്സിന്റെ ആദ്യരൂപമായ ചതുരംഗം ഉടലെടുക്കുന്നത്. പിന്നീട് ഭാരതത്തില്‍ നിന്നും ഈ കളി പേര്‍ഷ്യയിലേക്ക് വ്യാപിച്ചു. പേര്‍ഷ്യ അറബ് അധീനതയിലായപ്പോള്‍ മുസ്ലിം ലോകം ഈ കളി കിഴക്കന്‍ യൂറോപ്പിലേക്ക് വ്യാപിപിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആണ് ഇന്നത്തെ കാലത്തുള്ള ചെസ്സ് രൂപം കൊണ്ടത് എന്ന് പറയുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ആധുനിക ചെസ്സ് മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങുകയും പിന്നീട് 1886ല്‍ ആദ്യത്തെ ലോകചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ ചെസ്സ് തത്വങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റം കണ്ടുതുടങ്ങി.അതേ കാലഘട്ടത്തില്‍ ലോകചെസ് ഫെഡറേഷന്‍ രൂപംകൊള്ളുകയും ചെയ്തു. ചെസ്സ് പഠനത്തിന് സഹായകരമായ കമ്പ്യൂട്ടറുകള്‍ വരവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചെസ്സിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. 1970-കളില്‍ ആണ് ആദ്യ കമ്പ്യൂട്ടര്‍ ചെസ്സ് പ്രോഗ്രാം വിപണിയിലെത്തിയത്. 1990 കളുടെ മധ്യത്തില്‍ ചെസ്സ് ഓണ്‍ലൈന്‍ ഗെയിമുകള്‍ രംഗത്തിറങ്ങി.

ചതുരംഗ കളിയെ കുറിച്ച് പറയുകയാണെങ്കില്‍ അന്ന് കളിക്കാന്‍ ആയി ഉപയോഗിച്ചിരുന്നത് കാലാള്‍പ്പട, കുതിരപ്പട, ആനപ്പട എന്നീ കരുക്കള്‍ ആയിരുന്നു. ഇത് പിന്നീട് ആധുനിക ചെസ്സിലെ പോണ്‍, നൈറ്റ്, റൂഖ് ബിഷപ്പ് എന്നിങ്ങനെ രൂപാന്തരം പ്രാപിക്കുകയായിരുന്നു. പണ്ടൊക്കെ ചതുരംഗ കളി എന്നു പറയുന്നത് ഒരു രാജകീയ വിനോദമായിരുന്നു. അതായത് രാജാക്കന്മാര്‍ പരസ്പരം കളിക്കുന്ന, അല്ലെങ്കില്‍ രാജകൊട്ടാരത്തില്‍ ഉള്ളവര്‍ വിശ്രമവേളകളില്‍ കളിക്കുന്ന ഒരു വിനോദമായിരുന്നു ചതുരംഗ കളി, കൂടാതെ ചതുരംഗം രാജകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാവുകയും ചെയ്തു.

അന്നത്തെ കാലത്ത് അഷ്ടപദ എന്ന ഒരു മരംകൊണ്ടുണ്ടാക്കിയ പലകയില്‍ ആണ് ചതുരംഗം കളിച്ചിരുന്നത്. അഷ്ടപദ എന്നാല്‍ എട്ട് കാലുകളോടു കൂടിയത് എന്നാണ് അര്‍ത്ഥം. അതായത് എട്ടേ ഗുണം എട്ട് എന്ന തരത്തില്‍ കള്ളികളുള്ള ഒരു ബോര്‍ഡ് എന്നര്‍ത്ഥം. രണ്ടു പേര്‍ തമ്മില്‍ ആണ് ചതുരംഗം കളിച്ചിരുന്നത്. ഇന്നത്തെ കാലത്തും രണ്ടുപേര്‍ തന്നെയാണ് ചെസ്സ് കളിക്കുന്നത് ഓരോ വശത്തും എട്ടു വീതം എന്ന സമചതുരാകൃതിയിലുള്ള 64 കളങ്ങള്‍ നിറഞ്ഞതാണ് ചെസ്സിന്റെ കളികളം. കളി ആരംഭിക്കുമ്പോള്‍ 16 കരുക്കള്‍ ഓരോ ഭാഗത്തും ഉണ്ടായിരിക്കുകയും ചെയ്യും.

1924 ല്‍ പാരീസില്‍ ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ സ്ഥാപിതമായതിന്റെ ഓര്‍മയ്ക്കായാണ് ജൂലൈ 20 അന്താരാഷ്ട്ര ചെസ് ദിനമായി ആഘോഷിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ചെസ് മത്സരങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍ വേണ്ടിയാണ് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ രൂപീകരിച്ചത്. ഈ ദിനത്തോടനുബന്ധിച്ച് സംഘടന ചെസ് മത്സരങ്ങളും മറ്റ് അനുബന്ധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 2013-ല്‍ 178 രാജ്യങ്ങള്‍ ചെസ് ദിനം ആചരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 



ആധുനിക കാലത്ത് ഇന്ത്യയും അനേകം പ്രഗല്‍ഭരായ കളിക്കാരെ ചെസ്സിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇതില്‍ വിശ്വനാഥന്‍ ആനന്ദിന്റെ പേര് ലോകപ്രശസ്തമാണ്. 1997 മുതല്‍ തുടര്‍ച്ചയായി ലോക ചാമ്പ്യനാണ് ഇദ്ദേഹം. കൂടാതെ ജൂനിയര്‍ സീനിയര്‍ തലങ്ങളിലും അനേകം മികച്ച കളിക്കാര്‍ ഇന്ത്യയിലുണ്ട്.

ഈയിടെ നിലവിലെ ലോക ചെസ് ചാമ്പ്യനും ഒന്നാം റാങ്ക് കാരനുമായ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യന്‍ വംശജനായ ആര്‍. പ്രഗ്നാനന്ദ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതോടെ വിശ്വനാഥൻ അനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി പ്രഗ്നാനന്ദ മാറി

അഭിപ്രായങ്ങളൊന്നുമില്ല: