-->

വായനദിനത്തിന്റെ നേരറിവ്

'വായനദിനം' എന്നതാണു ശരി. 

'ന' നീട്ടി 'വായനാദിനം' എന്നെഴുതരുത്‌. വായനക്കും ദിനത്തിനും ഇടയിൽ സ്പെയ്സ്‌ ഇട്ട്‌ 'വായന ദിനം' എന്നെഴുതുകയുമരുത്‌

വായന എന്ന വാക്കിനൊടുവിൽ 'അ'കാരം ആണു. അതിനുശേഷം വരുന്ന വാക്കിന്റെ തുടക്കവും 'അ'കാരം കൊണ്ടാണെങ്കിലേ അവക്കിടയിൽ 

ദീർഘം വരൂ. 


ഉദാ: 

വായന + ആസക്തി = വായനാസക്തി

വായന + ആഭിമുഖ്യം = വായനാഭിമുഖ്യം


വായനക്കു ശേഷം 'അ'കാരത്തിൽ തുടങ്ങാത്ത വാക്കുകളാണെങ്കിൽ വായന നീളില്ല. 

ഉദാ: 

വായന + ദിനം = വായനദിനം

വായന+ വാരം = വായനവാരം

വായന + സുഖം = വായനസുഖം

അഭിപ്രായങ്ങളൊന്നുമില്ല: