കുടുംബം കൂടുമ്പോൾ ഇമ്പമുള്ളത്. സ്വന്തം കുടുംബത്തെ എല്ലാവരും അകമഴിഞ്ഞ് സ്നേഹിക്കുന്നു. എവിടെ പോയാലും തിരിച്ചെത്താൻ ആഗ്രഹിക്കുന്നയിടമാണ് കുടുംബം.
ൠതുക്കൾ കൺ മുൻപിൽ എരിഞ്ഞടങ്ങി, കാലചക്രം അതിവേഗം കുതിക്കുമ്പോൾ , സ്നേഹവും,സാഹോദര്യവും,സൌഹാർദ്ദവും മരീചികയായി മാറി , സ്വാർഥത മാത്രം ഹൃദയങ്ങളിൽ കുടിയേറി , കുടുംബബന്ധങ്ങൾ അണുവായ് പരിണമി ക്കുമ്പോൾ, വിണ്ണിൽ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ഇരുണ്ട യുഗത്തിലേക്ക് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ തെളിയിക്കാൻ, "കൂടുമ്പോൾ ഇമ്പമുള്ളതാകട്ടെ ഓരോ കുടുംബവും" എന്ന പ്രതീക്ഷ ഉണർത്താൻ, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പാണ് സമൂഹത്തിന്റെ ശാക്തീകരണത്തിന്ന് അത്യന്താപേക്ഷിതം എന്ന ബോധപ്പെടുത്തലിന്നായി എല്ലാ വർഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി ആഘോഷി ക്കപ്പെടുന്നു .
ഭാരതമുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ കുടുംബത്തിന് പണ്ടേ പാവനത്വം കല്‍പിച്ചിരുന്നു. കൂട്ടുകുടുംബങ്ങള്‍ നിലനിന്നത് വലിയൊരു കൂട്ടായ്മയുടെ ഭാഗമായിരുന്നു. നഗരവത്ക്കരണവും വ്യവസായിക വളര്‍ച്ചയും അണുകുടുംബങ്ങളുടെ പിറവിക്ക് വഴിവച്ചതുപോലും സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി.
സ്വന്തം കുഞ്ഞിന് മുല കൊടുക്കാന്‍ മടിക്കുന്ന അമ്മ, സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കള്‍… കുടുംബത്തിന്റെ ഇന്നത്തെ ഭാരതീയ ചിത്രമാണിത്. ഈ നില മാറാനും കുടുംബങ്ങളുടെ മാനസികവും വൈകാരികവും സാമ്പത്തികവുമായ പ്രസക്തി ഓര്‍ക്കാനുമാണ് ഈ ദിനാചരണം നടത്തുന്നത്.
വസുദൈവക കുടുംബകം എന്ന പ്രമാണവുമായി ജീവിക്കുന്ന ഭാരതീയര്‍ക്കും കുടുംബദിനാചരണത്തില്‍ സ്വന്തം കുടുംബത്തിന്റെയും ലോകമെന്ന തറവാട്ടിന്റെയും സ്മരണ പുതുക്കാം. സമൂഹത്തിന്റെ ആധാരശിലകളില്‍ പ്രധാനം കുടുംബമാണ് എന്ന തിരിച്ചറിവാണ്. വ്യക്തിനിഷ്ഠമായ നേട്ടങ്ങളുടെ പിന്നാലെ പാഞ്ഞ പാശ്ചാത്യ പരിഷ്‌കൃത ലോകത്തെ കുടുംബത്തിലേക്ക് അടുപ്പിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ