-->

ലോക കടലാമ ദിനം (World Sea Turtle Day ) - ജൂൺ 16

 ജൂൺ 16 അന്താരാഷ്ട്ര കടലാമദിനം. ഗുരുതര വംശനാശഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് അന്താരാഷ്ട്ര കടലാമ ദിനം നടത്താൻ ആരംഭിച്ചത്.

പുറംതോടുള്ള കടൽജീവിയാണ്‌ കടലാമ. ജീവിക്കുന്നത് കടലിലാണെങ്കിലും മുട്ടയിടാനായി ഇവ കരയിലെത്തുന്നു.


🔹പ്രജനന രീതി


കടലാമകൾ മുട്ടയിടാൻ കരയിലേക്കാണ് വരുന്നത്.കരയിൽ വളരെ സുരക്ഷിതം എന്ന് തോന്നുന്ന ചില പ്രദേശങ്ങളാണ് ആമകൾ തെരഞ്ഞെടുക്കുന്നത്.മുട്ടയിട്ട് മണൽ കൊണ്ട് മുടി ആമകൾ തിരിച്ച് കടലിൽ പോവുകയാണ് പതിവ്.ഒക്ടോബർ മാസത്തിലാണ് ആമകൾ മുട്ടയിടാൻ വരുന്നത്.


🔹തരം


ഏഴു തരം കടലാമകളെ കണ്ടെത്തിയിട്ടുണ്ട് ഇതിൽ അഞ്ചും യൂറോപ്പിൽ ആണ്.


🔹നിലനില്പ്


കടലാമകൾക്ക് ശത്രുക്കൾ ഏറെയാണ്. മുട്ടയും, വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുമാണ് പ്രധാന‌ ഇരകൾ. വലിയ കടലാമയുടെ മുഖ്യശത്രു മനുഷ്യനും അവന്റെ പ്രവൃത്തികളും ആണ് മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി ഇറച്ചി ആവശ്യത്തിനായി കൊല്ലുന്നതും ഇവയുടെ മുട്ട എടുക്കുന്നതും സാധാരണം ആണ്. ഇന്ത്യ , ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നീ സ്ഥലങ്ങളിൽ ആണ് ഇത് മുഖ്യമായും.


🔹കടലിലെ ആവാസവ്യവസ്ഥ കാത്തുസൂക്ഷിക്കുന്നവര്‍; അറിയാം കടലാമയുടെ ജീവിതവിശേഷങ്ങള്‍


▪️ഉത്തര-ദക്ഷിണ ധ്രുവമേഖലകൾ ഒഴികെ ഭൂമുഖത്ത് വ്യാപകസാന്നിധ്യം.


▪️ചെറുമത്സ്യങ്ങളും തോടോടുകൂടിയ ജലജീവികളും കടൽസസ്യങ്ങളും ആഹാരം.


▪️കരയിലും ശുദ്ധജലത്തിലുമൊക്കെ വസിക്കുന്ന ആമകൾക്ക് തലയും കൈകാലുകളും പുറത്തേക്ക് നീട്ടാനും പുറമേ കാണാത്തവിധം തോടിനുള്ളിലേക്ക് പിൻവലിക്കാനും കഴിയുമെങ്കിൽ കടലാമയ്ക്ക് തലയും കൈകാലുകളും വാലും തോടിനുള്ളിലേക്ക് പിൻവലിക്കാൻ കഴിയില്ല.


▪️അൻപതിലേറെ ചെറു അസ്ഥികൾ ചേർന്ന കടലാമത്തോട് പച്ച, മഞ്ഞ, തവിട്ട്, വെള്ള, കറുപ്പ് തുടങ്ങി ബഹുവർണത്തിലാണ്.


▪️കാലിനെക്കാൾ നീളം വാലിന് ഉണ്ടെങ്കിൽ ഉറപ്പിക്കാം ആൺ കടലാമയാണെന്ന്.


▪️മറ്റ് ആമകളെപ്പോലെ കടലാമയ്ക്കും പല്ല് ഇല്ലെങ്കിലും കല്ലുപിളർക്കും ശക്തിയിൽ കടിക്കാൻ സാധിക്കും.


▪️ലെതർബാക്ക് സീ ടർട്ടിൽ, ഗ്രീൻ സീ ടർട്ടിൽ, ലോഗെർഹെഡ് ടർട്ടിൽ, കെമ്പ്സ് റിഡ്ലി സീ ടർട്ടിൽ, ഒലീവ് റിഡ്ലി സീ ടർട്ടിൽ, ഫോക്സ്ബിൽ സീ ടർട്ടിൽ, ഫ്ളാറ്റ് ബാക്ക് സീ ടർട്ടിൽ എന്നിങ്ങനെ ഏഴ് ഇനങ്ങളായി കടലാമകളെ തിരിച്ചിരിക്കുന്നു.


▪️മൂന്ന് മീറ്റർ നീളവും ഒന്നരമീറ്റർ വീതിയും ഒരു ടൺ ഭാരവും കൈവരിക്കുന്ന ലെതർബാക്ക് സീ ടർട്ടിലാണ് ഏറ്റവും വലിയ ഇനം. ഡെർമോകെലീഡെ ഫാമിലിയിലെ ഏകഅംഗവും അതുതന്നെ, ബാക്കി ആറിനം കടലാമകളും െകലോനിഡെ ഫാമിലിയിലാണ്.


▪️മറ്റു കടലാമകളിൽനിന്നു വ്യത്യസ്തമായി തോടിനുപകരം തോൽ ആണു ലെതർബാക്ക് സീ റ്റർട്ടിലിന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നത്. നാലാമത്തെ വലിയ ഉരഗം കൂടിയാണ് അത്.


▪️കാഠിന്യം ഏറ്റവും കൂടിയ തോടിന് ഉടമയായ ലോഗെർ ഹെഡ് സീ ടർട്ടിലിനാണു വലുപ്പത്തിൽ രണ്ടാം സ്ഥാനം. കെയ്സ് റിഡ്ലി സീ ടർട്ടിലാണ് ഏറ്റവും ചെറിയ ഇനം.


▪️കടലാമകൾക്കിടയിലെ സസ്യഭുക്കാണ് ഗ്രീൻ സീ ടർട്ടിൽ. ആന്തരാവയങ്ങളെ പൊതിഞ്ഞും പുറംതോടിന് അടിയിലുമായി പച്ച നിറത്തിലുള്ള കൊഴുപ്പുശേഖരമാണ് ഗ്രീൻ ടർട്ടിൽ എന്ന പേരിന് ആധാരം.


▪️ആൺ കടലാമകൾ അന്യോന്യം ഏറ്റുമുട്ടിയാണ് ഇണയെ സ്വന്തമാക്കുക. വിജയകരമായ ഇണചേരലിനുശേഷം രണ്ടാഴ്ചയ്ക്കകം മുട്ടകൾ രൂപപ്പെടും. ജനിച്ച തീരത്തുതന്നെയാണ് മുട്ടിയിടുക.


▪️ആറിനം കടലാമകളും വേനലിലാണ് ഇണചേരുന്നത്. ലോഗെർഹെഡ് സീ ടർട്ടിലാവട്ടെ മഞ്ഞുകാലത്തും.


▪️ബ്രീഡിങ്ങിനായി ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന കടലാമയിനം ലെതർബാക്ക് സീ ടർട്ടിലാണ്. അയ്യായിരത്തിലേറെ കിലോമീറ്റർ.


▪️മൂന്നരലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫിൽ ആയിരക്കണക്കിനു കടലാമകളുടെ സ്ഥിരം സാന്നിധ്യമുണ്ട്. സ്കൂബ ഡൈവിങ്, സ്നോർക്കലിങ് തുടങ്ങിയ വിനോദപ്രിയരുടെ ഇഷ്ടസങ്കേതമാണ് അവിടം.


▪️വംശനാശ ഭീഷണിയുടെ നിഴലിലാണു കടലാമകൾ. ആവാസവ്യവസ്ഥയുടെ ശോഷണം, കാലാവസ്ഥാ വ്യതിയാനം, അനിയന്ത്രിത വേട്ട എന്നിവയാണ് കാരണങ്ങൾ.


▪️പുരാതന പെറുവിലെ മൊച്ചെ ജനത ഉൾപ്പെടെ കടലാമകളെ ആരാധിച്ചിരുന്ന സമൂഹങ്ങളും ഒട്ടേറെ. അവരുടെ വിശ്വാസപ്രമാണങ്ങളിലും ചിത്രകലയിലും കടലാമയ്ക്കു പ്രധാന സ്ഥാനമാണ് ഉണ്ടായിരുന്നത്.


▪️കടലാമയുെട സംരക്ഷണത്തിലൂടെ ലോക ശ്രദ്ധ നേടിയ കരീബിയൻ ദ്വീപസമൂഹമാണ് കെയ്മാൻ ഐലൻഡ്സ്. ലോകത്തെ പ്രഥമ സീ ടർട്ടിൽ ഫാം (കെയ്കൻ ടർട്ടിൽ ഫാം) സ്ഥാപിതമായതും അവിടെ.


▪️ജെല്ലിഫിഷ് ആണെന്നു കരുതി പ്ളാസ്റ്റിക് വിഴുങ്ങുന്നതുമൂലം മാത്രം വർഷാവർഷം ആയിരക്കണക്കിനു കടലാമകൾക്കാണ് ജീവൻ നഷ്ടമാകുന്നത്. ഇവയുടെ വംശനാശഭീഷണി മത്സ്യസമ്പത്തിന്റെ വൻ ഇടിവിനും കാരണമാകും.



അഭിപ്രായങ്ങളൊന്നുമില്ല: