-->

ലോക പരിസ്ഥിതി ദിനം

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം (World environment day 2022) -മാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് അത്രകണ്ട് പ്രാധാന്യമുണ്ടോ? ഉണ്ട്, നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതിലല്ല. പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്. നമുക്കറിയാം, ലോകത്താകെയും ചൂട് കൂടുകയാണ്. ജലവും വായുവും മലിനമാവുകയാണ്, കാട്ടുതീ വർധിക്കുന്നു, മഞ്ഞുരുകുന്നു...



അഭിപ്രായങ്ങളൊന്നുമില്ല: