-->

ലോകാരോഗ്യ ദിനം (World Health Day)- April 8

 ആരോഗ്യം പ്രധാനപ്പെട്ട ഒരു സമ്പത്ത് തന്നെയാണ്. അനാരോഗ്യം ഒരു വ്യക്തിയെ എല്ലാത്തരത്തിലും ബാധിക്കുന്നു. നാമറിയാതെ പല ശീലങ്ങളും പല തരത്തിലുളള രോഗങ്ങളിലേക്ക്  നയിക്കുന്നു..

 1948 ഏപ്രില്‍ 7ന് ലോക ആരോഗ്യസംഘടന നിലവില്‍ വന്നു. രോഗപ്രതിരോധവും ആരോഗ്യപരിപാലനവുമാണ് ഈ സംഘടനയുടെ ലക്ഷ്യം. എല്ലാ ജനങ്ങള്‍ക്കും ഏറ്റവും സാധ്യമായതലംവരെ ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന രൂപംനല്‍കി.

ലോകാരോഗ്യ സംഘടന നിലവില്‍വന്ന ദിനമായ ഏപ്രില്‍ 7 എല്ലാ വര്‍ഷവും ലോക ആരോഗ്യദിനമായി ആചരിച്ചുവരുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.

🔹നല്ല ആരോഗ്യം ലഭിക്കാൻ ചെയ്യേണ്ടതെന്തൊക്കെ?

▪️ആരോഗ്യ പൂർണമായ ഭക്ഷണം (Food)  കഴിക്കണം

▪️ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക

▪️ആവശ്യത്തിന് വെള്ളം കുടിക്കുക

▪️വ്യായാമം ചെയ്യുക

▪️ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക 


▪️ആവശ്യത്തിന് ഉറങ്ങുക


▪️പുകവലി, പുകയില, മദ്യം എന്നിവ ഒഴിവാക്കുക

അഭിപ്രായങ്ങളൊന്നുമില്ല: