മനുഷ്യരാശിയുടെ ജീവിത ശൈലിയില്‍ മാറ്റം വന്ന ഈ കാലത്ത് വൃക്ഷങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചും ഈ ദിനത്തെ ആഘോഷിക്കാം. ഒരു മരം നടുന്നത് കൊണ്ടോ തീരുന്നതല്ല നമ്മുടെ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം. ജൈവ വൈവിധ്യത്തെ ആഘോഷിച്ച് മുന്നോട്ടു പോകാൻ നമ്മളിൽ ഒരോ ജനതയ്ക്കും ശ്രമിക്കാം.
മനുഷ്യന്റെ അതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വ്യക്തിക്കും ഈ ദിനത്തിലൂടെ മനസിലാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് ലോകത്ത് നേരിടുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ കുറിച്ച് ഒരോ വ്യക്തികളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ലോക പരിസ്ഥിതി ദിനമായി ജൂണ്‍ 5 ആചരിക്കുന്നത്. ഇതിനായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്.
നമുക്ക് ചുറ്റുമുള്ള മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പരിസ്ഥിതി പുനസ്ഥാപനം' എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം. ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പരിസ്ഥിതി പുനസ്ഥാപനത്തെക്കുറിച്ചുള്ള യുഎന്‍ ദശക പ്രഖ്യാപനത്തിനും ഈ വേദി സാക്ഷിയാകും.
നമുക്ക് ഇന്ന് ഭൂമിയില്‍ ജീവിക്കുന്നതിന് ആവശ്യമായ വായു, ഭക്ഷണം, ജലം, ആവാസ വ്യവസ്ഥ എന്നിവയെല്ലാം അതി മനോഹരമായി ഈ പ്രകൃതി ഒരുക്കിവച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. എന്നാല്‍ ഈ ഒരു ദൗത്യത്തില്‍ നിന്നും മനുഷ്യര്‍ പലപ്പോഴും പിന്നോട്ട് പോകുന്നത് നമ്മള്‍ കാണാറുണ്ട്.
എല്ലാവരും ഇന്ന് ആഗോളവത്കരണത്തിന്റെ പിറകെയാണ്. വനനശീകരണം, ജീവജാലങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇതില്‍ നിന്ന് പിന്തിരിയുന്ന ഒരു മനുഷ്യ സമൂഹത്തെ നമുക്ക് വരുംകാലങ്ങളില്‍ പ്രതീക്ഷിക്കാം. നമ്മുടെ നാളേക്കും വരും തലമുറയുടെയ നാളേക്കും ഒരു സുരക്ഷിത ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ കയ്യും മെയ്യും മറന്ന് ഈ പ്രൃതിയെ സംരക്ഷിക്കാന്‍ ഇറങ്ങാം.
*ആവാസവ്യവസ്ഥ(ecosystem) എന്നാല്‍?*
സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവ സമൂഹമായി, ഭൂപ്രകൃതിയുടെയും പരിസ്ഥിതിയിലെ ജീവനില്ലാത്ത മറ്റ് ഘടകങ്ങളുമായി സംയോജിച്ച് ഒരു വ്യവസ്ഥയായി ഇടപഴകുകയും പരസ്പരം ഇഴ ചേര്‍ന്ന് ഒത്തുചേരുകയും ചെയ്യുന്ന സ്ഥലമാണ് ആവാസവ്യവസ്ഥ അഥവാ ഇക്കോസിസ്റ്റം.
ആവാസവ്യവസ്ഥകൾ ഒരു വനം പോലെ വലുതായിരിക്കാം, അല്ലെങ്കിൽ ഒരു കുളം പോലെ ചെറുതാകാം. പലതും മനുഷ്യനിലനില്‍പ്പിന് നിർണ്ണായകമാണ്.
ജനങ്ങള്‍ക്ക് വെള്ളം, ഭക്ഷണം, നിർമ്മാണ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ആവാസവ്യവസ്ഥകളില്‍ നിന്നു ലഭിക്കുന്നു. കാലാവസ്ഥാ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക സേവനങ്ങളും ഇവ നൽകുന്നു. സമീപദശകങ്ങളിൽ, മനുഷ്യരുടെ വിഭവങ്ങളോടുള്ള ആര്‍ത്തി പല ആവാസവ്യവസ്ഥകളെയും തകര്‍ച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യം നാം ഓര്‍ക്കണം.
Naseer prismblog, [20.06.21 11:54]
*എന്താണ് ഇക്കോസിസ്റ്റം പുനസ്ഥാപനം?*
വനങ്ങളും കൃഷിസ്ഥലങ്ങളും മുതല്‍ സമുദ്രങ്ങൾ വരെയുള്ള ആവാസവ്യവസ്ഥകളുടെ ഊർജ്ജവും വൈവിധ്യവുമാണ് മനുഷ്യന്റെ അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും അടിസ്ഥാനം. എന്നിട്ടും, നാം ഈ വിലയേറിയ വിഭവങ്ങളെ ഭയാനകമാംവിധം മാറ്റിമറിക്കുകയും കേടുവരുത്തുകയുമാണ്. ഈ അവസ്ഥ മാറ്റാനും ജനങ്ങള്‍ക്കും പ്രകൃതിക്കും സുസ്ഥിരമായ ഭാവി ഉറപ്പ് വരുത്താനുമുള്ള അവസരമാണ് യു. എൻ ആവാസവ്യവസ്ഥ പുനസ്ഥാപനദശകം കൊണ്ട് ഉദ്ദേശിക്കുന്നത്.
അധപതിച്ചതോ നശിച്ചതോ ആയ ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പിന് സഹായിക്കുക, നിലവീലുള്ള പരിസ്ഥിതി വ്യവസ്ഥകളെ പരിക്കുകളൊന്നും ഏശാതെ സംരക്ഷിക്കുക എന്നിവയാണ് ഇക്കോസിസ്റ്റം പുനസ്ഥാപിക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതൽ ഫലഭൂയിഷ്ഠമായ മണ്ണ്, തടിയുടെയും മത്സ്യത്തിന്റെയും നല്ലവിളവ്, ഹരിതഗൃഹ വാതകങ്ങളുടെ വലിയ തോതിലുള്ള സംഭരണം എന്നീ മികച്ച നേട്ടങ്ങളും സമ്പന്നമായ ജൈവവൈവിധ്യമുള്ള ആരോഗ്യകരമായ ആവാസവ്യവസ്ഥകൾ നൽകുന്നു. പുനസ്ഥാപനം പല തരത്തിൽ നടപ്പില്‍ വരുത്താം. ഉദാഹരണത്തിന്, സജീവമായ നടീൽ വഴിയോ അല്ലെങ്കിൽ നിലവിലുള്ള സമ്മർദ്ദങ്ങൾ നീക്കം ചെയ്യുന്നതിലൂടെയോ പ്രകൃതിക്ക് ആവാസവ്യവസ്ഥകള്‍ സ്വയം വീണ്ടെടുക്കാൻ കഴിയും.
2021 മുതൽ 2030 വരെ, അധപതിച്ച 350 ദശലക്ഷം ഹെക്ടർ ഭൗമ, ജല ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കുന്നതിലൂടെ 9 ട്രില്യൺ ( 90,000 കോടി) ഡോളർ മൂല്യമുള്ള പരിസ്ഥിതി സേവനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, അന്തരീക്ഷത്തിൽ നിന്ന് 13 മുതൽ 26 ജിഗാടൺ (1 ജിഗാടൺ 100 കോടി ടണ്‍ ആണ്) ഹരിതഗൃഹ വാതകങ്ങൾ നീക്കംചെയ്യാനും കഴിയും. ഇത്തരം ഇടപെടലുകളുടെ സാമ്പത്തിക നേട്ടങ്ങൾ നിക്ഷേപച്ചെലവിന്റെ ഒൻപത് മടങ്ങ് കവിയുമെന്ന് കണക്ക് കൂട്ടുന്നു. അതേസമയം, നിഷ്ക്രിയത്വം തുടര്‍ന്നാല്‍ പരിസ്ഥിതി പുനസ്ഥാപനത്തിന് ചിലവിടുന്നതിനെക്കാള്‍ കുറഞ്ഞത് മൂന്നിരട്ടി നഷ്ടം വരികയും ചെയ്യും.
ഒരു ആവാസവ്യവസ്ഥയെ അതിന്റെ പഴയ യഥാർത്ഥ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നത് എല്ലായ്പ്പോഴും അഭികാമ്യമായെന്ന് വരില്ല. ഉദാഹരണത്തിന്, ഒരു കാലത്ത് വനമായിരുന്ന ഭൂമിയിൽ നമുക്ക് ഇപ്പോഴും കൃഷിസ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ജന്തുസമൂഹങ്ങളെപ്പോലെ ആവാസവ്യവസ്ഥകളും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ടതുമുണ്ട്.
വനങ്ങൾ, കൃഷിസ്ഥലങ്ങൾ, നഗരങ്ങൾ, തണ്ണീർത്തടങ്ങൾ, സമുദ്രങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം ആവാസവ്യവസ്ഥകളും പുനസ്ഥാപിക്കാൻ കഴിയും. സര്‍ക്കാരുകളും വികസന ഏജൻസികളും മുതൽ ബിസിനസുകാര്‍, സമൂഹങ്ങള്‍, വ്യക്തികൾ വരെ ഏതൊരാൾക്കും പുന സ്ഥാപന സംരംഭങ്ങൾ ആരംഭിക്കാനും ഒത്താശ നല്‍കാനും കഴിയും. ലോകത്തിലെ പ്രധാന ആവാസവ്യവസ്ഥകളെക്കുറിച്ച് സാമാന്യമായി മനസ്സിലാക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ