![]()
തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന ഹരിതസസ്യങ്ങളാണ് കണ്ടലുകൾ. കടലിൽ വേലിയേറ്റ വേലിയിറക്ക പ്രദേശത്തും, നദികളുടെ കായൽ കടൽ ചേരുന്ന സ്ഥലത്തും വളരുന്ന പ്രത്യേക സവിശേഷതയുള്ള കാടുകളെയാണ് കണ്ടൽ വനങ്ങൾ എന്നു പറയുന്നത്.ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യ ഹരിത സ്വഭാവമുള്ളവയാണ്. വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾകും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന ഇവയെ പ്രകൃതിയുടെ നേഴ്സറി എന്നാണ് വിളിക്കുന്നത്.
പുഴയും കടലും ചേരുന്നയിടങ്ങളിലെ ഉപ്പ് കലർന്ന വെള്ളത്തിൽ വളരുന്ന ഇത്തരം ചെടികൾ ഓരുവെള്ളത്തിൽ വളരാനാവശ്യമായ പ്രത്യേകതകൾ ഉള്ളവയാണ്. എല്ലാ നീർക്കെട്ടുകളിലും കണ്ടലുകൾ കാണാറില്ല. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിൻറെ അംശം ഉള്ളതുമായ ജലത്തിലാണ് സാധാരണ കാണപ്പെടുന്നത്. വേലിയേറ്റവും വേലിയിറക്കവുമുള്ള പ്രദേശങ്ങൾ മറ്റൊരനുകൂല ഘടകമാണ്.അവയിൽ ചിലയിനങ്ങളുടെ പ്രത്യേകത ശിഖരങ്ങളിൽ നിന്നും താഴേക്കു വളർന്ന് മണ്ണിൽ താണിറങ്ങുന്ന താങ്ങുവേരുകൾ ആണ്. . വേലിയേറ്റ-ഇറക്കങ്ങളിൽ മണ്ണിൽ പിടിച്ചുനിൽക്കാൻ താങ്ങുവേരുകൾ സഹായിക്കുന്നു. കടലാക്രമണങ്ങളേയും മണ്ണൊലിപ്പിനേയും തടയാൻ കണ്ടൽകാടുകൾക്ക് കഴിവുണ്ട്. സുനാമിയെ നേരിടാനും കണ്ടൽമരങ്ങൾ പ്രാപ്തരാണ്. കണ്ടൽമരങ്ങൾ ഉപ്പുവെള്ളത്തിലും ചെളിത്തട്ടിലും നിൽക്കുന്നതിനാൽ വേരുകൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കാറില്ല. അതിനാൽ മണ്ണിനടിയിലെ വേരുകളിൽ നിന്നും സൂര്യപ്രകാശത്തിനു നേരെ വളരുന്ന സൂചിവേരുകൾ അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വലിച്ചെടുത്തുപയോഗിക്കാൻ പര്യാപ്തമാണ്. സൂചിവേരുകളിൽ ധാരാളം വായു അറകളുണ്ട്. അറകൾ ജലത്തിനുപരിതലത്തിലേക്കായിരിക്കും തുറന്നിരിക്കുക. അങ്ങനെ വായുലഭ്യതയുടെ കുറവിനെ നേരിടാനും കണ്ടലുകൾക്ക് തങ്ങൾക്കു മാത്രമുള്ള ഈ പ്രത്യേകത ഉപയോഗിച്ചു സാധിക്കും.
മത്സ്യ സമ്പത്തിന്റെ ഉറവിടമായ കണ്ടാൽ കാടുകൾ ദേശാടന പക്ഷികൾക്കും ജല പക്ഷികൾക്കും ആവാസമൊരുക്കുന്നു.കണ്ടല്‍വനങ്ങള്‍ ജൈവവൈവിധ്യ കലവറയാണെന്നു പറയാം. കണ്ടല്‍ കാടുകളില്‍ ഒതളം പോലുള്ള സസ്യങ്ങളേയും കാണാം. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലുള്ള ഇരപിടിയന്‍ ചെടികളും ഈ കാടിനുള്ളില്‍ സാധാരണമാണ്. നീര്‍നായ്ക്കളും വിവിധയിനം ഉരഗങ്ങളും കണ്ടല്‍കാടുകളില്‍ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവര്‍ഗത്തില്‍പെടുന്ന പക്ഷികളില്‍ മിക്കതും പ്രജനനത്തിനായി കണ്ടല്‍വനങ്ങളെ തിരഞ്ഞെടുക്കുന്നു. നീര്‍പക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി, ചിന്നക്കൊക്ക്, തുത്തെരിപ്പന്‍, ചിന്നക്കൊച്ച,മഴക്കൊച്ച, കരിങ്കൊച്ച മുതലായ പക്ഷികളെ കണ്ടല്‍ക്കാടുകളില്‍ സ്ഥിരമായി കാണാം. നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവയാകട്ടെ കണ്ടല്‍ക്കാടുകളിലാണ് കൂട്ടമായി ചേക്കേറുന്നതും കൂടുകെട്ടി അടയിരിക്കുന്നതും. കണ്ടല്‍കാടുകളുടെ വേരുകള്‍ക്കിടയില്‍ മാത്രം കാണപ്പെടുന്ന കൊഞ്ചുകളും മത്സ്യജാതികളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കണ്ടല്‍മരങ്ങളുടെ വേരുപടലം നാനാജാതി സൂക്ഷ്മജീവികളുടേയും(ഉദാ:പ്ലാങ്ക്ടണ്‍) മത്സ്യങ്ങളുടേയും പ്രജനനകേന്ദ്രവും ആവാസകേന്ദ്രവുമാണ്. കണ്ടല്‍മരങ്ങളുടെ വേരുകള്‍ ഒഴുക്കില്‍നിന്നും മറ്റുജീവികളുടെ ആക്രമണങ്ങളില്‍നിന്നും ചെറുജീവികളെ കാത്തുരക്ഷിക്കുന്നു.

കണ്ടലിന്റെ വേരുകൾ മണ്ണിനെയും മറ്റു വസ്തുക്കളെയും പിടിച്ചു നിർത്തി കരയെ സംരക്ഷിക്കുന്നതിനൊപ്പം വെള്ളം അരിച്ചു ശുദ്ധം ആക്കുകയും ചെയ്യുന്നു.കോറൽ പാറകളെ സംരക്ഷിക്കുകയും മത്സ്യങ്ങൾക്ക് പ്രജനന സൌകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന കണ്ടലുകൾ ഓരോ രാജ്യത്തിനും ചെയ്യുന്ന സേവനങ്ങൾ വളരെ വിലപെട്ടതാണ്. ഉഷ്ണ മേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടൽക്കാടുകൾക്കുണ്ട്. അതുവഴി അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. അതോടൊപ്പം ഇവ ധാരാളം ഓക്‌സിജനും പുറത്ത് വിടുന്നു. വ്യത്യസ്തയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും, പക്ഷികൾക്ക് കൂടുകൂട്ടാനും ഈ പ്രദേശങ്ങളാണ് അഭികാമ്യം. മാത്രമല്ല, പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവക്ക് അത്ഭുതകരമായ ശേഷിയുണ്ട്. ജലാശയങ്ങൾക്ക് സമീപം കണ്ടൽ ചെടികൾ നട്ടു വളർത്തുക, കണ്ടൽക്കാടുകൾ സംരക്ഷിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന് ഫലപ്രദമായ ഒരു മാർഗം.നിരവധി ഉപയോഗങ്ങൾ കണ്ടൽക്കാടുകൾക്ക് ഉണ്ട്. അതിൽ പ്രധാനമായവ ജലശുദ്ധീകരണവും പാരിസ്ഥിതിക സംരക്ഷണവുമാണ്. കാറ്റിൽ നിന്നും വൻ തിരമാലകളിൽ നിന്നും കടൽ തീരങ്ങളെ രക്ഷിക്കാൻ ഇവക്ക് കഴിയും. മരു മരങങളേക്കാൾ കാർബ്ബൺ ഡൈ ഓക്സൈഡിന്റെ ശുദ്ധീകരണം 5 മടങ്ങു വരെ വരും. ചതുപ്പു നിലങ്ങളിലുള്ള വെള്ളത്തിൽ നിന്ന് ലവണവും വിഷാംശങ്ങളായ കാഡ്മിയം ഈയം എന്നിവ മാറ്റാനും ഇവക്ക് കഴിയും. ഒരു മികച്ച ആവാസ വ്യവസ്ഥയുണ്ടാക്കാൻ ഇവക്കു കഴിയുന്നു. നിരവധി ഇഴജന്തുക്കളൂടേയും ചെറുമീനുകളൂടേയും ചെമ്മീനിന്റേയും വളർച്ചയെ ഇവ സഹായിക്കുന്നു.മരുന്നിനായി വിവിധ രാജ്യങ്ങളിൽ കണ്ടലുകളെ ഉപയോഗപ്പെടുത്തുന്നു.ജലത്തിൽ നിന്ന് ഉപ്പ് വേർതിരിച്ച് എടുക്കുവാനുള്ള കഴിവ് കണ്ടൽകാടുകൾക്ക് ഉണ്ട്. തീരദേശത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കണ്ടൽ കാടുകൾക്ക് സുനാമി, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവ തടയാനുള്ള ശേഷിയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഇന്ത്യയിലാണ്.ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനമാണ് സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർവനങ്ങൾ. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വളരുന്നതിനാലാണ് സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്. ബംഗ്ലാദേശിൽ അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ ഇന്ത്യൻ തീരത്ത് വരാതെ കാക്കുന്നത് സുന്ദർബൻ കണ്ടൽ കാടുകളാണ്.
ആന്തമാൻ നിക്കോബാർ ദ്വീപുകൾ,ഗുജറാത്തിലെ കച്ച് മേഖലയിലും കണ്ടൽകാടുകൾ ധാരാളമായി കാണുന്നു. 59 ഇനങ്ങളിലുള്ള കണ്ടലുകൾ ഇന്ത്യയിൽ കാണപ്പെടുന്നു. കേരളത്തിൽ 18 ഓളം വിവിധ ഇനങ്ങൾ ഉണ്ട്. സുനാമി കേരളത്തിലും തമിഴ് നാട്ടിലും കടൽത്തീരങ്ങളിൽ ആഞ്ഞടിച്ചപ്പോൾ തമിഴ്‌നാട്ടിലെ പിച്ചാവാരത്ത് അതിനെ തടഞ്ഞുനിർത്തിയത് കണ്ടൽ വൃക്ഷങ്ങളായിരുന്നുവെന്നത് കണ്ടലിന്റെ പ്രാധാന്യം ലോകം അറിയാനിടയാക്കി.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ കാണുന്നത്. സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്. എറണാകുളത്തെ മംഗള വനത്തിൽ വിവിധതരം കണ്ടൽ മരങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കണ്ടൽകാടുകൾ കാണപ്പെടുന്നത്. കേരളത്തിൽ പതിനെട്ടിനം കണ്ടൽച്ചെടികൾ കണ്ടെത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ