-->

എപിജെ അബ്ദുള്‍ കലാം അന‍ുസ്മരണം - july 27 - സ്വപം കാണാന്‍ പറഞ്ഞ, പഠിപ്പിച്ച ആ ഏകാന്ത പഥികന്റെ ജീവിത വഴികളിലൂടെ...

കക്ക പെറുക്കിയും പത്രം വിറ്റുംരാമേശ്വരത്തെ ഒരു ശരാശരി  കുടുംബത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്കെത്തിയ അത്ഭുത പ്രതിഭാസം എന്ന് വേണമെങ്കില്‍ അപുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുള്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിനെ വിശേഷിപ്പിയ്ക്കാം.

പൈലറ്റാവാന്‍ കൊതിച്ച്, സാഹിത്യത്തെ ഏറെ പ്രണയിച്ച്, ഇന്ത്യന്‍ ബഹിരാകാശസ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന്, രാജ്യസുരക്ഷയുടെ മിസൈല്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച്, ഇന്ത്യയുടെ പ്രഥമ പൗരനായി ലളിത ജീവിതം നയിച്ച്, വിദ്യാര്‍ത്ഥികളോട് സംവദിച്ച് മതിയാകാതെ കലാം കാലത്തിന്റെ വേദിയിൽ നിന്ന് മറഞ്ഞിരിക്ക‍ുന്ന‍ു.


എപിജെ അബ്ദുള്‍ കലാം എന്ന വാക്ക് ഇന്ത്യന്‍ യുവത്വത്തിന്റെ പ്രചോദനമാണെന്നും. അതിരുകളില്ലാതെ സ്വപം കാണാന്‍ പറഞ്ഞ, പഠിപ്പിച്ച ആ ഏകാന്ത പഥികന്റെ ജീവിതം തികച്ച‍ും ശ്ലാഘനീയമാണ്. സൂര്യനെപ്പോലെ ജ്വലിക്കണമെങ്കിൽ അതു പോലെ ചുട്ടുപൊള്ളണമെന്നു പറഞ്ഞ കലാം, ക്ലാസ്റൂമിലെ പിറക് ബെഞ്ചിലാണ് ഇന്ത്യയുടെ ഭാവി ഇരിക്കുന്നതെന്നു പറഞ്ഞ കലാം, ......

അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുള്‍ കലാം

ക്ഷേത്ര നഗരമായ രാമേശ്വരത്ത് 1931 ഒക്ടോബര്‍ 15 നായിരുന്നു അബ്ദുള്‍ കലാമിന്റെ ജനനം. ജൈനലാബ്ദീന്റേയും ആയിഷയുടേയും മകന്‍. അത്ര സുരഭിലമായിരുന്നില്ല കലാമിന്റെ ബാല്യം. കടല്‍തീരത്ത് നിന്ന് കക്കപെറുക്കി വിറ്റും പത്രവിതരണത്തില്‍ സഹായിച്ചും അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തിയിരുന്നതായി പലരും ഓര്‍ക്കുന്നു.

മകനെ കളക്ടറാക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ കലാമിന്റെ മനസ്സില്‍ ആകാശങ്ങളെ കീഴടക്കുന്ന പൈലറ്റ് ആകണം എന്നായിരുന്നു മോഹം.

ട്രിച്ചിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഭൗതിക ശാസ്ത്രത്തിലാണ് കലാം ബിരുദം നേടിയത്. തന്റെ പഠനകാലത്തെ ഏറ്റവും മോശം കാലമായിട്ടാണ് അദ്ദേഹം ബിരുദ പഠനത്തെ സ്വയം വിലയിരുത്തിയിട്ടുള്ളത്.

ഫൈറ്റര്‍ പൈലറ്റ് ആകാനുള്ള മോഹം പൊലിഞ്ഞതോടെയാണ് കലാം ചെന്നൈ ഐഐടിയില്‍ നിന്ന് എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗില്‍ ഉന്നത ബിരുദമെടുതത്. പിന്നീട് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ എന്‍ജിനീയറായി.

കലാമിനെ റോക്കറ്റ് എന്‍ജിനായറാക്കി മാറ്റിയതിന് പിന്നില്‍ ഒരു മലയാളി യ‍ുണ്ട്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ആയിരുന്ന എംജികെ മേനോന്‍  കലാമിന് പ്രചോദനം നൽകി.

ഐഎസ്ആര്‍ഒയിൽ 

കലാമിന്റെ വളര്‍ച്ചയുടെ പടവുകള്‍ തുടങ്ങുന്നത് ഐഎസ്ആര്‍ഒയില്‍ നിന്നായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായുടെ ക്ഷണം സ്വീകരിച്ചാണ് കലാം ഐഎസ്ആര്‍ഒയില്‍ എത്തുന്നത്.

എസ്എല്‍വി 

ഇന്ത്യയുടെ ആദ്യ ഉപഗ്ര വിക്ഷേപണ വാഹനമായ എസ്എല്‍വി 3 യുടെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം. പിഎസ്എല്‍വിയുടെ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിച്ചു.

ഇന്ത്യയുടെ മിസൈല്‍ മാന്‍ 

ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നാണ് അബ്ദുള്‍ കലാം അറിയപ്പെടുന്നത്. ബാലിസ്റ്റിക് മിസൈല്‍, സര്‍ഫസ് ടു സര്‍ഫസ് മിസൈല്‍ എന്നിവയ‍ുടെ ര‍ൂപകൽപനയിൽ കലാം സജീവമായ പങ്ക് വഹിച്ച‍ു.

ശാസ്ത്ര ഉപദേഷ്ടാവ് 

പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന സ്ഥാനം അദ്ദേഹത്തെ തേടിയെത്തി. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ആണവ പരീക്ഷണം

ഇന്ത്യയുടെ രണ്ടാമത്തെ അണ്വായുധ പരീക്ഷണത്തിലും കലാം നിര്‍ണായക ഘടകമായിരുന്നു.

ഭാരതരത്‌ന

 രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കി ആദരിച്ച വ്യക്തിയാണ് കലാം. 1997 ലാണ് അദ്ദേഹത്തിന് ഭാരത രത്‌ന നല്‍കുന്നത്. അതിന്മു മുമ്പ് 1990 ല്‍ പത്മവിഭൂഷണും ലഭിച്ചിരുന്നു.

ശാസ്ത്രജ്ഞനായ പ്രസിഡന്റ്

 ഇന്ത്യയുടെ 11-ാം രാഷ്ട്രപതിയായി അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. രാജ്യത്തെ ആദ്യത്തെ ശാസ്ത്രജ്ഞനായ പ്രസിഡന്റ്, അവിവാഹിതനായ പ്രസിഡന്റ്....

അബ്ദുള്‍ കലാമിന്‍റെ ജീവിതത്തില്‍ ഡോക്ടര്‍ ബിരുദങ്ങളുടെ ഒര‍ു നീണ്ട നിര തന്നെയ‍ുണ്ടായിര‍ുന്ന‍ു. 30  സര്‍വ്വകലാശാലകളാണ് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കിയിട്ടുള്ളത്.

2015 ജൂലൈ 27-ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികൾക്കായി 'ക്രിയേറ്റിങ് എ ലൈവബിൾ പ്ലാനറ്റ് എർത്ത്' എന്ന വിഷയത്തിൽ പ്രഭാഷണം തുടങ്ങാനിരിക്കേയാണ് എ പി ജെ അബ്ദുൾകലാം കുഴഞ്ഞുവീണത്. ആശുപത്രിയിലെത്താൻ സമയമുണ്ടായില്ല.

കലാമിന്റെ വാക്ക‍ുകളില‍ൂടെ

File:Dr. A.P.J Abdul Kalam (4048070416).jpg - Wikimedia Commons




















അഭിപ്രായങ്ങളൊന്നുമില്ല: