-->

ലോക ശ്വാസകോശ ദിനം (World Lung Day)

 ഇന്ന് സെപ്റ്റംബർ 25 ലോക ശ്വാസകോശ ദിനം. 



ശ്വാസകോശം ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയിൽ ശ്വാസകോശം സ്ഥിതി ചെയ്യുന്നു.ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.


🔹ഘടന

വലതു ശ്വാസകോശത്തിന് മൂന്നു ലോബുകളും (lobes), ഇടതു ശ്വാസകോശത്തിന് രണ്ടു ലോബുകളും ആണുള്ളത്.


🔹പ്രവർത്തനം

നെഞ്ചിൻകൂടിനകത്തെ മർദ്ദം കുറയുമ്പോൾ വായു അകത്തേക്ക് കയറി ഓക്സിജൻ  രക്തത്തിലേക്ക് അലിഞ്ഞു ചേരുന്നു. രക്തത്തിൽ നിന്നും അധികമുള്ള കാർബൺ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നു.നെഞ്ചിൻകൂടിനകത്തെ മർദ്ദം കൂടുമ്പോൾ കാർബൺ ഡയോക്സൈഡ് അധികമുള്ള വായു പുറത്തേക്ക് പോകുന്നു.

🔹ഇരുമ്പുശ്വാസകോശം

ശ്വാസകോശത്തിന് തകരാർ സംഭവിച്ചവർക്ക് ശ്വസിക്കാൻ വേണ്ടിയുള്ള ഉപകരണമാണ്, ഇരുമ്പു ശ്വാസകോശം. 1929ൽ ഐക്യനാടു കളിലെ ഹാർവാഡിലെ പിലിപ്പ് ഡ്രിങ്കെർ  ആണ് ഇത് കൺടു പിടിച്ചത്.

ശ്വാസകോശം



അന്തരീക്ഷവുമായി നേരിട്ട് ബന്ധമുള്ള ഒരു ആന്തരിക അവയവമാണ് ശ്വാസകോശം. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലുണ്ടാകുന്ന പല രോഗാണുക്കളും മറ്റ് അവയവങ്ങളെക്കാള്‍, നേരിട്ട് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനാണ്.യാത്രാവേളകളില്‍ പൊടിയടിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് നമ്മളില്‍ ഓരോരുത്തരും സ്വീകരിക്കുന്നത്. പൊടിയടിക്കുന്ന അവസരങ്ങളില്‍ മാത്രം മതിയോ ഈ സുരക്ഷ. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി വീടിനകത്തും പുറത്തും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്്.അന്തരീക്ഷവുമായി നേരിട്ട് ബന്ധമുള്ള ഒരു ആന്തരിക അവയവമാണ് ശ്വാസകോശം. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലുണ്ടാകുന്ന പല രോഗാണുക്കളും മറ്റ് അവയവങ്ങളെക്കാള്‍, നേരിട്ട് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനാണ്. ശ്വാസകോശരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നതിനു കാരണവും ഇതുതന്നെ.

ശ്വാസകോശമെന്നത് നെഞ്ചിന്‍കൂടിനകത്തെ ആന്തരിക അവയവമാണ്. നെഞ്ചിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ശ്വാസകോശം സ്ഥിതി ചെയ്യുന്നത്. രക്തത്തിലേക്ക് ഓക്‌സിജന്‍ കലര്‍ത്തുകയും രക്തത്തിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെ അന്തരീക്ഷത്തിലേക്ക് പുറന്തളളുകയുമാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം.അണുബാധകള്‍ മൂലം വളരെ വേഗം ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്്. നിരന്തരമായി അണുബാധകളുണ്ടാകുന്നത് ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. ശുചിത്വം പാലിക്കുകയെന്നതാണ് അണുബാധകളില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം.ധാരാളം വെള്ളം കുടിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.അണുബാധകള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിലൂടെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനാകും. മറ്റൊന്ന് അലര്‍ജി രോഗങ്ങളാണ്. ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയവയൊക്കെ അലര്‍ജി മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളാണ്.


അപകടങ്ങളിലോ മറ്റോ നെഞ്ചിനുണ്ടാകുന്ന ക്ഷതങ്ങള്‍, ചെസ്റ്റ് ട്രോമ മൂലം ഉണ്ടാകുന്ന പരിക്കുകള്‍ ഇവയൊക്കെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് തടസമാകാം. ഇത് ശ്വാസകോശത്തിനു ചുറ്റും വെള്ളം കെട്ടികിടക്കുന്നതിനും വായു കെട്ടിക്കിടക്കുന്നതിനും ഇടയാക്കുന്നതോടൊപ്പം പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനമാണ് വായു മലിനീകരണം. അന്തരീക്ഷത്തില്‍ നിന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കാം. ഇത് രണ്ട് തരത്തിലാകാം. വീട്ടിനുള്ളില്‍ നിന്നുമുണ്ടാകുന്ന പൊടിപടലങ്ങളും പുറത്തുനിന്നുള്ളവയുമാകാം. വായുവിലൂടെ ശ്വാസകോശരോഗങ്ങള്‍ സൃഷ്ടിക്കുന്നത് ഇവയാണ്.


നിരന്തരമുള്ള പുകവലിയും ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശത്തിലെ ടൂബ്യൂളുകളില്‍ രോമങ്ങളുള്ള സെല്ലുകളുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് ഈ സെല്ലുകള്‍ ആവശ്യമാണ്. സീലിയ എന്നാണ് സെല്ലുകള്‍ അറിയപ്പെടുന്നത്.

ശ്വാസകോശത്തിലേക്ക് കടന്നുപോകുന്ന വായുവിനെ ഫില്‍റ്റര്‍ ചെയ്യുകയെന്നതാണ് സീലിയയുടെ പ്രവര്‍ത്തനം. ശുദ്ധമായ വായുവാണ് ശ്വാസകോശത്തിലേക്ക് എത്തേണ്ടത്. പുകവലിക്കുന്നവരില്‍ സീലിയയുടെ പ്രവര്‍ത്തനം ക്രമേണ നഷ്ടമാകും. ഇതേത്തുടര്‍ന്ന് വായുവിന്റെ ഫില്‍റ്ററേഷന്‍ സാധ്യമാകാതെ വരും.

ശ്വാസകോശത്തില്‍ പൊടിപടലങ്ങളും മറ്റും അടിഞ്ഞു കൂടുന്നതിനും ഇത് കാരണമാകും. പുകവലി മൂലം ശ്വാസകോശാര്‍ബുദ്ദത്തിനുള്ള സാധ്യതയും കുറവല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന അലര്‍ജി, അണുബാധ ഇവയൊക്കെ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകാം

ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ നിത്യേനയുള്ള വ്യായാമം ശീലമാക്കേണ്ടതുണ്ട്. വ്യായാമത്തിലൂടെ ശാരീരിക ഘടന നേടുന്നതോടൊപ്പം ശ്വാസകോശത്തിന്റെ ആരോഗ്യവും നിലനിര്‍ത്താനാകും.

വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കും. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. എയ്‌റോബിക് വ്യായാമങ്ങളാണ് ശ്വാസകോശത്തിന് ഉത്തമം.

വെറുതെയിരിക്കുന്ന അവസരങ്ങളില്‍ നന്നായി ശ്വാസം ഉള്ളിലേക്ക് എടുത്ത്, സാവധാനം ശ്വാസം പുറത്തേക്ക് വിട്ടുനോക്കൂ. ഇത് ശ്വാസകോശത്തെ ശുദ്ധീകരിക്കുകയും, ഓക്‌സിജന്റെ കൈമാറ്റം വേഗത്തിലാകാനും സഹായകമാകും.

വീടിനുള്ളില്‍ പുകവലി ഒഴിവാക്കുക. വീട്ടിലുള്ളവരോ പുറത്തു നിന്നുള്ളവരോ വീടിനുള്ളില്‍ പുകവലിക്കാതെ ശ്രദ്ധിക്കുക.

വീട്ടിലെ ഫര്‍ണിച്ചറുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. പൊടിപടലങ്ങള്‍ ഏറ്റവും കൂടുതല്‍ കാണാനിടയുള്ളത് ഫര്‍ണിച്ചറുകളിലാണ്.

പകല്‍ സമയം മുറികളിലെ ജനാലകള്‍ തുറന്നിടുക. ശുദ്ധവായു ലഭിക്കുന്നതിനു സഹായിക്കും.

രാസവസ്തുക്കള്‍ അടങ്ങിയ റൂം ഫ്രഷ്‌നസ് കഴിവതും ഉപയോഗിക്കാതിരിക്കുക. ഇതിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അലര്‍ജി ഉള്ളവര്‍ക്ക് ദോഷം ചെയ്യും.

വീട് കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക. ഇടയ്ക്കിടെ വൃത്തയാക്കുന്നതും നന്നായിരിക്കും.

ദിവസവും വ്യായാമത്തിനായി കുറച്ചു സമയം മാറ്റി വയ്ക്കുക. ട്രാഫിക്കും പൊടിയും കൂടുതലുള്ള സ്ഥലങ്ങള്‍ വ്യായാമത്തിനായി തിരഞ്ഞെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ജോലി സ്ഥലത്തു നിന്നും പൊടി അടിക്കേണ്ടി വന്നാല്‍ അതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക. ഉദാഹരണത്തിന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൊടി അടിക്കേണ്ടതായി വരാം. ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ പാലിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല: