എല്ലാ വര്‍ഷവും മാര്‍ച്ച് 23-നാണ് ലോക കാലാവസ്ഥാദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥാസംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം.
ഓരോ വര്‍ഷവും ചൂട് വര്‍ദ്ധിക്കുന്ന കാലഘട്ടത്തിലൂടെ ഒരു ലോക കാലാവസ്ഥ ദിനം കൂടി കടന്നു പോകുന്നു. സമ്മിശ്ര കാലാവസ്ഥ കൊണ്ട് സുരക്ഷിതമായിരുന്ന കേരളത്തില്‍ പോലും ജീവനും കാര്‍ഷിക മേഖലയ്‌ക്ക് ഭീഷണിയാവുന്ന തരത്തില്‍ കാലാവസ്ഥ മാറിക്കഴിഞ്ഞു.
തണുപ്പും ചൂടും കലര്‍ന്ന ദിനരാത്രങ്ങള്‍ ഓര്‍മയായി മാഞ്ഞു തുടങ്ങിയിരിക്കുന്നു. പകരമെത്തികൊണ്ടിരിക്കുന്ന ചൂടേറിയ ദിനരാത്രങ്ങള്‍ ഭൂമിയുടെ കാലാവസ്ഥയെ ആകെ തകിടം മറിക്കുകയാണ്. വേനല്‍ മഴ കുറഞ്ഞു. ചൂട് സൂര്യാഘാതമായി മാറുകയാണ്. കാലാവസ്ഥ വ്യതിയാനം ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലതരം കെടുതികളാണ് വിതയ്‌ക്കുന്നത്. കാട്ടുതീ, പേമാരി, ചുഴലിക്കൊടുംങ്കാറ്റ്, വരള്‍ച്ച, വിളനാശം തുടങ്ങിയവയായി അത് പ്രത്യക്ഷപ്പെടുന്നു. മനുഷ്യന്റെ ചെയ്തികള്‍ തന്നെയാണ് ഭൂമിയെ ചൂടുപിടിപ്പിക്കുന്നതെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.
വേനല്‍ മഴ കുറഞ്ഞതും ചൂട് വര്‍ദ്ധിച്ചതുമൊക്കെയായി ഭൂമിയുടെ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും മനുഷ്യന്റെ മനോഭാവത്തില്‍ മാറ്റം വരുന്നില്ല എന്നതാണ് വാസ്തവം. വൈദ്യുതിയും വെള്ളവും ദുരുപയോഗം ചെയ്യുമ്പോഴും വികസനത്തിനായി കുന്നുകള്‍ ഇടിച്ച് നിരത്തുമ്പോഴും, വര്‍ദ്ധിക്കുന്ന ചൂടിനായി ശീതീകരണികളെ കൂടുതല്‍ ആശ്രയിക്കുമ്പോഴും നാം അറിഞ്ഞോ അറിയാതെയോ ഭൂമിയില്‍ ചൂട് വര്‍ദ്ധിക്കുന്നതിന് കാരണക്കാരാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ