എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.
പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.
കൊടും ചൂടും വരള്‍ച്ചയും ! സര്‍വ്വരും പഴിക്കാറുണ്ട് സൂര്യനെ. എന്നാല്‍ പഴിക്കേണ്ടത് നമ്മെ തന്നെ അല്ലേ…ഈ കാലാവസ്ഥാ മാറ്റത്തിന്റെ ഒരു കാരണം ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന വനസമ്പത്താണ്. ഇത് പെട്ടന്ന് സംഭവിച്ചതല്ല,കാലങ്ങളായുള്ള വനനശീകരണവും വന ചൂഷണവും വരുത്തിവെച്ചതാണ്.
ഈ കാലാവസ്ഥാ മാറ്റം ജലത്തിന്റെ ഒഴുക്കിലും ജല വിഭവങ്ങളുടെ ലഭ്യതയിലും വനം വഹിക്കുന്ന പങ്കില്‍ മാറ്റം വരുത്തുന്നുണ്ട്. ലോകത്തിന്റെ മൂന്നിലൊരു ഭാഗമായ നഗരങ്ങളിലേക്ക് ശുദ്ധ ജലം ലഭ്യമാക്കുന്നതും സംരക്ഷിക്കപ്പെട്ട വനമേഖലകളില്‍ നിന്നാണ്.
ഭൂമിയുടെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയായ ഈ ഭൂഭാഗമാണ് ഭൂമിയെ മനുഷ്യവാസ യോഗ്യമാക്കുന്നതിലെ മുഖ്യ ഘടകം. മണ്ണിനെ ജൈവ സമ്പുഷ്ടവും ഭൂമിയെ ജല സമ്പന്നവുമാക്കുന്നതില്‍ വനത്തിന്റെ പങ്ക് ഇന്നത്തെ വരണ്ടുണങ്ങിയ മണ്ണ് തന്നെ കാണിച്ചു തരുന്നുണ്ട്.
ഭൗമോപരിതലത്തിലെ 80% ജീവി വര്‍ഗ്ഗങ്ങളുടെയും സസ്യങ്ങളുടേയും ആവാസ കേന്ദ്രമാണ് വനം. അനേകം മനുഷ്യ ഗോത്രങ്ങളും ജീവനും ഉപജീവനത്തിനുമായി കാടിനെ ആശ്രയിക്കുന്നു. ഒരോ വര്‍ഷവും 13 മില്യണ്‍ ഹെക്ടര്‍ വനങ്ങളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വന നശീകരണമാണ് 12 മുതല്‍ 20 ശതമാനം വരെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നത്. ഇതോടെ നശിക്കുന്നത് വനം മാത്രമല്ല ജലസംഭരണികള്‍ കൂടിയാണ്. വനം നശിക്കുന്നതോടെ ഭൂഗര്‍ഭ ജല സംഭണരവും നിലക്കും.
സംരക്ഷിക്കാം വനവും അതുവഴി ജലവും.
ഇത് നിങ്ങള്‍ക്കറിയാമോ?
നീര്ത്തടങ്ങളില് നിന്നും ചതുപ്പില്‍നിന്നും 75 % ശതമാനത്തോളം ശുദ്ധജലം ലഭിക്കുന്നു.ലോകത്തിന്റെ മൂന്നിലൊരു ഭാഗമായ നഗരങ്ങളിലേക്ക് ശുദ്ധ ജലം ലഭ്യമാക്കുന്നത് സംരക്ഷിക്കപ്പെട്ട വനമേഖലകളില്‍ നിന്നാണ്.ലോകത്തിന്റെ മൊത്തം ജനസംഖ്യയുടെ 80% അഥവാ 10 ല്‍ 8 പേര് ജലക്ഷാമം നേരിടുന്നു.മെച്ചപ്പെട്ട ജലവിനിയോഗം സാമ്പത്തിക നേട്ടങ്ങള്‍ക്ക് കാരണമാകുന്നു.ജലത്തിന്റെ ഒഴുക്കിലും ജല വിഭവങ്ങളുടെ ലഭ്യതയിലും വനത്തിന്റെ പങ്കില്‍ കാലാവസ്ഥാ വ്യതിയാനം മാറ്റം വരുത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ