പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ് (ഓഗസ്റ്റ് 6, 1881 - മാർച്ച് 11, 1955). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായി ടൈം മാസിക തിരഞെടുത്തത് ഫ്ലമിങ്ങിനെ ആണ്.
1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി. 1928 -ൽ മെഡിക്കൽ ഗവേഷണ കൗൺസിലിൻറെ പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ഫ്ലെമിങ്. സ്റ്റെഫലോകോക്കസ് എന്നയിനം ബാക്ടീരിയയെ കുറിച്ചാണ് ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോകോക്കസ്. പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം ബാക്ടീരിയകളെ വളർത്തിയെടുക്കാൻ തുടങ്ങി. ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാൻ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തിൽ ഒരുതരം പൂപ്പൽ വളർന്നിരിക്കുന്നതായി ഫ്ലെമിങ്ങിൻറെ ശ്രദ്ധയിൽപ്പെട്ടു. പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിനു പകരം അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്. ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയതായി അദ്ദേഹം കണ്ടു. ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനക്കായി വേർതിരിച്ചെടുത്തു. പെൻസിലിയം ഇനത്തിൽപ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പൽ അവയിൽനിന്നു വേർതിരിച്ചെടുത്ത പദാർത്ഥങ്ങൾക്ക് ബാക്ടീരിയകളുടെ വളർച്ച തടയാനുള്ള ശേഷിയുള്ളതായി അദ്ദേഹം മനസ്സിലാക്കി. പുതിയ പദാർഥത്തിന് പെൻസിലിൻ എന്ന പേരുനൽകി. സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ.ജീവിതത്തിലുടനീളം എളിമയും ഉന്നത മൂല്യങ്ങളും വച്ചുപുലർത്തിയിരുന്ന ആളായിരുന്നു അലക്സാണ്ടർ ഫ്ലെമിങ്. തന്റെ കണ്ടെത്തൽ കച്ചവട താൽപര്യത്തിനായി ഉപയോഗിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ