കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന, പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്.
🔹ചരിത്രം
1957-മാർച്ച് 31-നാണ് തീയതി:7-3-1957, ഓർഡർ നമ്പർ:EL1-6475/56/PW പ്രകാരം പ്രവർത്തനം തുടങ്ങിയത്. കെ.പി. ശ്രീധരകൈമൾ ചെയർമാനായി 5 മെമ്പർമാരുടെ സഹകരണത്തോടെയാണ് കമ്പനിയുടെ തുടക്കം. തിരു കൊച്ചിയിലെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരേയാണ് പിന്നീട് കെ.എസ്.ഇ.ബിയിലേക്ക് മാറ്റിയത്. 2014 ഓഗസ്റ്റിൽ വൈദ്യുതി ബോർഡ് ലിമിറ്റഡ്എന്ന കമ്പനിയാക്കി മാറ്റി. 1958 ൽ തുടക്കക്കാലത്ത് 109.5 മെഗാവാട്ട് വൈദ്യുതിയുമായാണ് ബോർഡ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് ആവശ്യകത ഉയർന്നപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി കടംവാങ്ങാൻ തുടങ്ങി. ഇന്നിപ്പോൾ ബോർഡിന് ധാരാളം ജലവൈദ്യുത പദ്ധതികളുണ്ട്. 2008 ലെ കണക്കു പ്രകാരം 2657.24 മെഗാവാട്ട് വൈദ്യുതി ബോർഡ് വിവിധ പദ്ധതികളിലൂടെ ഉദ്പാദിപ്പിക്കുന്നുണ്ട്. ഏതാണ്ട് 91,59,399 ഉപയോക്താക്കൾ നിലവിലുണ്ട്.
🔹ഉത്‌പാദനം
2012 മാർച്ച് 31ലെ കണക്കു പ്രകാരം 2874.79 മെഗാവാട്ട് ആണ് കെ.എസ്.ഇ.ബി.യുടെ മൊത്തം സ്ഥാപിതശേഷി. എന്നാൽ ഇതിൽ സംഭരണാവശ്യത്തിനുള്ള (captive) ചെറുകിട നിലയങ്ങളും അന്യസംസ്ഥാനങ്ങളിൽ കെ.എസ്.ഇ.ബി.യ്ക്കു് അവകാശപ്പെട്ട പദ്ധതിവിഹിതങ്ങളും ഉൾപ്പെടുന്നു.
നിലവിൽ എട്ടു ജലവൈദ്യുത പദ്ധതികൾ നിർമ്മാണത്തിലും 37 ജലവൈദ്യുത പദ്ധതികൾ പ്ലാൻ ചെയ്തിട്ടുമുണ്ട്.
കേരളത്തിൽ മൊത്തം 55 ജലസംഭരണികൾ ഉള്ളതിൽ 37 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു. ഇതിൽ 33 അണക്കെട്ടുകൾ KSEB യുടെ നിയന്ത്രണത്തിൽ ഉള്ളവയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ