വലിയ സോഫ്റ്റ് വെയർ പരിശീലനം ഒന്നുമില്ലാതെ തന്നെ ഓൺലൈനായി ഈ പ്രവർത്തനം എങ്ങനെ ചെയ്യാം എന്ന് നോക്കാം.
അതിനായി ഗൂഗിളില്‍ remove bg എന്ന് സെർച്ച് ചെയ്യുക. അപ്പോൾ ലഭിക്കുന്ന Remove Background from Image – remove.bg എന്ന സൈറ്റിൽ പ്രവേശിക്കുക. അവിടെ Upload Image എന്ന ബട്ടൺ വഴി നമുക്കാവശ്യമായ ചിത്രം ഉൾപ്പെടുത്താം. ചിത്രം അപലോഡ് ആയതിനുശേഷം ബാഗ്രൗണ്ട് നീക്കംചെയ്ത ഇമേജ് അവിടെ കാണാവുന്നതാണ്. Original / Removed Background എന്നീ ടാബുകളില്‍ നിന്ന് ഒറിജിനല്‍ ചിത്രവും ബാഗ്രൗണ്ട് ഇല്ലാത്ത ചിത്രവും നിരീക്ഷിക്കാവുന്നതാണ്. ഇത് Download ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ