-->

ഫെബ്ര‍ുവരി - 28 - ദേശീയ ശാസ്‍ത്രദിനം

ദേശീയ ശാസ്ത്ര ദിനം 

National Science Day

1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത് . ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28 , ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.

CV Raman
1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. രാമന്‍ പ്രഭാവം (Raman Effect) എന്നറിയപ്പെടുന്ന കണ്ടെത്തല്‍ സി വി രാമനും കെ എസ് കൃഷ്ണനും രാമനാഥനും ചേര്‍ന്നു നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തി പ്രഖ്യാപിച്ചത് 1928 ഫെബ്രുവരി 28നാണ് . സി വി രാമന് നൊബേല്‍ സമ്മാനം നേടിക്കൊടുത്തത് (1930) ആ കണ്ടെത്തലാണ്. ഒരിന്ത്യക്കാരന് ഇതുവരെ ലഭിച്ച 'ശാസ്ത്രത്തിനുള്ള' ഏക നൊബേല്‍ സമ്മാനവും അതാണ്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മറ്റു മൂന്നുപേര്‍ കൂടി നൊബേല്‍ ജേതാക്കളായി ഉണ്ടെങ്കിലും അവരാരും സമ്മാനം കിട്ടുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നില്ല. 

രാമനോളം തന്നെ മികവുള്ള കണ്ടെത്തലുകള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ നമുക്ക് ആ കാലത്തുണ്ടായിരുന്നു. എം എന്‍ സാഹ, എസ് എന്‍ ബോസ്, ജെ സി ബോസ്, പി സി റേ, മഹലനോബിസ്, ഹോമി ഭാഭ എന്നിവരായിരുന്നു അതില്‍ പ്രമുഖര്‍. 

ദേശീയ ശാസ്‌ത്ര ദിനം 2022: പ്രമേയം

National Science Day 2022 theme: 'സുസ്ഥിരമായ ഭാവിക്കായി ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം' എന്നതാണ് 2022ലെ ദേശീയ ശാസ്‌ത്ര ദിനത്തിന്‍റെ പ്രമേയം.

രാമൻ പ്രഭാവം

ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം.
ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.

ദിനാചരണപ്രവർത്തനങ്ങൾ
ശാസ്ത്ര പരീക്ഷണങ്ങൾ
ശാസ്‍ത്ര പ്രദർശനം
ക്വിസ് മത്സരം
പതിപ്പ‍ുകൾ
ശാസ്ത്രമാജിക്ക്
വീട്ടിലൊരു പരീക്ഷണ മൂല
ശാസ്ത്രജ്ഞർ/ശാസ്ത്രാധ്യാപകരുമായി അഭിമുഖം

അഭിപ്രായങ്ങളൊന്നുമില്ല: