റേഡിയോ ആക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തിയ വനിത, നോബല്‍ സമ്മാനം നേടുന്ന ആദ്യ വനിത, രണ്ട് തവണ നോബല്‍ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തിയും ഏക വനിതയും, പാരീസ് സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ പദവിയിലെത്തുന്ന ആദ്യ വനിത തുടങ്ങി ഒട്ടേറെ ബഹുമതികള്‍ മേരിക്യൂറിക്കു മാത്രം സ്വന്തം..
പോളണ്ടിലെ വാര്‍സോ നഗരത്തില്‍, റഷ്യന്‍ ജനത പോളീഷ് അടിച്ചമര്‍ത്തലിനു വിധേയമായിരുന്ന കാലത്താണ് മരിയ സ്‌ക്ലോവ്‌സ്‌കാ എന്ന പേരുമായി മേരി ക്യൂറി ജനിച്ചത്.
പ്രതിരോധങ്ങളിലൂന്നിയ ജീവിതമായിരുന്നു മേരിയുടേത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലത്തിലൂടെ, സഹോദരങ്ങളുടേയും മാതാപിതാക്കളുടേയും വേര്‍പെടല്‍ കൊടുത്ത നൊമ്പരങ്ങളിലൂടെ അവര്‍ വളര്‍ന്നു. ഇന്നു ലോകം കണ്ട മികച്ച ശാസ്ത്രപ്രതിഭകളിലൊരാളായി മാറാന്‍ മേരി ക്യൂറി നടന്ന വഴികള്‍ പുതുതലമുറ അറിഞ്ഞിരിക്കേണ്ടതാണ്.
മേരിയുടെ പിതാവ് എം.പ്‌ളാഡിസ്‌ളാവ് സ്‌കേളാഡോവ്‌സ്കി ഒരു ഭൗതികശാസ്ത്ര അദ്ധ്യാപകനായിരുന്നു. മേരിയുടെ മാതാവ് വ്‌ളാഡിസ്‌ലാവ് ഒരു ക്ഷയരോഗിയായിരുന്നു.
പിതാവ് ഒരു അദ്ധ്യാപകനായിരുന്നെങ്കിലും വരുമാനം കുറഞ്ഞ ആളായിരുന്നു. അതുകൊണ്ട് ചെറുപ്പത്തിലേ ദാരിദ്ര്യം എന്തെന്നറിഞ്ഞാണ് മേരി വളർന്നത്. പിതാവിന്റെ ശാസ്ത്ര വിഷയങ്ങളിലുള്ള താത്പര്യം മേരിയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിരുന്നു.അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ മേരി വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പതിനാറാമത്തെ വയസ്സിൽ സ്വർണ്ണ മെഡൽ നേടി അവൾ സ്കൂൾ പഠനം പൂർത്തിയാക്കി.
കടുത്ത ദാരിദ്യത്തിനിടയിലും അവൾ സൂക്ഷിച്ച് വച്ചിരുന്ന കുറച്ചു റൂബിളുമായി 1891-ൽ പാരീസിലെ സോർബോൺ സർവ്വകലാശാലയിൽ ബിരുദപഠനത്തിന് ചേർന്നു. വല്ലപ്പോഴും പിതാവ് അയച്ചിരുന്ന പണം ലഭിച്ചിരുന്നെങ്കിലും അത് ആഹാരത്തിനു പോലും തികഞ്ഞിരുന്നില്ല. ദിവസങ്ങളോളം ആഹാരം കഴിക്കതെ മണിക്കൂറുകൾ അദ്ധ്വാനിച്ച് തളർന്ന് പുസ്തകങ്ങളുടെ മുകളിൽ വീണ് ഉറങ്ങിയിട്ടുണ്ട്.
1893-ൽ ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തു. 1894-ൽ ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം തന്റെ കൊച്ചു പരീക്ഷണ ശാലയിൽ പരീക്ഷണങ്ങളുമയി കഴിയവെ അവൾ തന്റെ അതേ ആശയങ്ങളുമായി പ്രവർത്തിക്കുന്ന പിയറി ക്യൂറി എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആശയങ്ങൾ ചർച്ച ചെയ്യനുള്ള ആ കൂടികാഴ്ചകൾ വളർന്നു. 1895 ജൂലൈയിൽ അവർ വിവാഹിതരായി.
വിവാഹ ശേഷവും ക്യുറി ദമ്പതികൾ പരീക്ഷണങ്ങൾ തുടർന്നു. ഇടുങ്ങിയ മുറിയില്‍ അവര്‍ ഒരുക്കിയ ഗവേഷണശാലയില്‍ നിന്ന് ലോകം ആ വാര്‍ത്ത കേട്ടു. യുറേനിയത്തിന്റെ സ്വഭാവമുള്ള മറ്റൊരമൂല്യ മൂലകം കണ്ടെത്തിയിരിക്കുന്നു. അതിന് അവരിട്ട പേര് തോറിയം എന്നായിരുന്നു. തുടര്‍ന്ന് വിശ്രമരഹിതമായ രാപ്പകലുകളുടെ ഒടുവില്‍ 1898 ജൂലൈ 21 ന് പിച്ച് ബ്ലെണ്ട് ഖനിജത്തില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഒരു പുതിയ മൂലകം വേര്‍തിരിച്ചെടുത്തു. പോളോണിയം.
1903ല്‍ ഫിസിക്സിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹത നേടി. ല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡില്‍ ക്ഷയരോഗത്തെ കൂടാതെ അവര്‍ പിച്ച് ബ്ലെഡ്ഡില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. റേഡിയം കണ്ടെത്തി. 1906 ഏപ്രില്‍ 19ന് പിയറി ഒരപകടത്തില്‍ അന്തരിച്ചു. മാഡം ക്യൂറി മനസ്സിലുറഞ്ഞ മഹാസങ്കടം മുഴുവന്‍ പ്രിയതമന്റെ സാന്നിധ്യമുണ്ടായിരുന്ന ഗവേഷണശാലയില്‍ പുതിയൊരു ഊര്‍ജ്ജമാക്കി മാറ്റി. അര്‍ബുദരോഗാണുക്കളെ നശിപ്പിക്കാനും അര്‍ബുദം ബാധിച്ച കോശങ്ങളെ കരിച്ചുകളയാനും റേഡിയം വികിരണം ഫലപ്രദമാണെന്ന് മദാം ക്യൂറി സ്ഥാപിച്ചു.
1911ല്‍ വീണ്ടും രസതന്ത്ര നൊബേല്‍ സമ്മാനം മദാംക്യൂറിയെ തേടിയെത്തി. ( ക്യൂറി കുടുംബം അഞ്ച് തവണയാണ് നോബല്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത് )
റേഡിയം രശ്മികളുടെ നിത്യസമ്പര്‍ക്കത്താല്‍ ഹൃദയവും സിരകളും രോഗതുരമായപ്പോഴും മാഡംക്യൂറി വിശ്രമിച്ചില്ല. രണ്ടാം ലോകയുദ്ധത്തില്‍ അശരണരെ ശുശ്രൂഷിക്കാന്‍ തന്റെ തൃമ്യ യൂനിറ്റുകളുമായി ആ മഹതി പട്ടാള ക്യാമ്പുകളില്‍ കഴിഞ്ഞു.
1934 ജൂലൈ നാലിന് ആ ശാസ്ത്രപ്രതിഭ ലോകത്തോട് വിടപറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ