-->

ബി.സി.റോയ്

ബി.സി.റോയ് (ചരമദിനം)

ബി.സി. റോയ് - വിക്കിപീഡിയപശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ഡോ.ബി.സി. റോയ് MRCP, FRC (ജൂലൈ 1, 1882 ജൂലൈ 1, 1962). സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത ഭിഷഗ്വരനുമായിരുന്ന അദ്ദേഹം പശ്ചിമ ബംഗാളിന്റെ ശില്പ്പിയായി കണക്കാക്കപ്പെട്ടുവരുന്നു. 1948 മുതൽ 1962 വരെ അദ്ദേഹം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു. ബീഹാറിലെ പാറ്റ്നയില്‍ ജനിച്ച ഡോ. ബി.സി.റോയ് കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1911ല്‍ ലണ്ടനില്‍ എം.ആര്‍.സി.പിയും എഫ്.ആര്‍.സി.എസും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.

ഇന്ത്യയില്‍ ചികിത്സകനായ അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും പിന്നീട് കാംബെല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി.
പിന്നീടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചത്. കോൺഗ്രസ് പാർട്ടി, ബംഗാൾ മുഖ്യമന്ത്രിപദത്തിനായി ഡോ. റോയിയെ നാമനിർദ്ദേശം ചെയ്തു, ഭിഷഗ്വരനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും ഗാന്ധിജിയുടെ ഉപദേശപ്രകാരം അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചു(1948 ജനുവരി 23). വർഗ്ഗീയ കലാപം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, കിഴക്കൻ പാകിസ്താനിൽ നിന്നുമുള്ള അഭയാർഥികൾ എന്നീ പ്രശ്നങ്ങളുടെ ഇടയിലായിരുന്ന ബംഗാളിൽ, മൂന്നു വർഷം കൊണ്ട് സാധാരണനില കൈവരിക്കാൻ അദ്ദേഹത്തിനായി. 1962 ജൂലൈ ഒന്നിന് തന്റെ 80ആം പിറന്നാൾ ദിനത്തിൽ അദ്ദേഹം അന്തരിച്ചു.

രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. 1976 മുതല്‍ ബി.സി.റോയ് ദേശീയ അവാര്‍ഡും നല്‍കി വരുന്നു. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവുമായ ജൂലൈ 1 ഇന്ത്യയിൽ ഡോക്റ്റർമാരുടെ ദിവസമായി ആചരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: