ടിഷ്യു കൾച്ചർ.
മാത്യസസ്യത്തെ തിരഞ്ഞെടുക്കല്‍
എറ്റവും അനിയോജ്യമായ ഗുണങ്ങള്‍ ഉള്ളതാകണം മാതൃസസ്യം. തുറന്ന സ്ഥലത്ത് നില്‍ക്കുന്ന ചെടികളില്‍ രോഗണുക്കള്‍ ധാരാളം ഉണ്ടാകും. ഇവ മാധ്യമത്തിലെ അനുകൂല സാഹചര്യത്തില്‍ പെരുകാനിടയാകും. അതിനാല്‍ മാതൃസസ്യത്തെ നിയന്ത്രിത സാഹചര്യങ്ങളില്‍ വളര്‍ത്തുകയോ കുമിള്‍ നാശിനി പ്രയോഗിക്കുകയോ വേണം. ഇതില്‍ നിന്നുവേണം ടിഷ്യുകള്‍ച്ചര്‍ ചെയ്യാനുള്ള ഭാഗങ്ങള്‍ തിരഞ്ഞെടുക്കുവാന്‍.
സസ്യഭാഗം തയ്യാറാക്കല്‍
സാധാരണഗതിയില്‍ 23 മുകുളങ്ങളടങ്ങിയ കാണ്ഡഭാഗം,മുകുളം മാത്രമുള്ള മെരിസ്റ്റം,വാഴ, ഏലം, കൈതച്ചക്ക തുടങ്ങിയവയില്‍ ഇലകള്‍ നീക്കിയ ശേഷം ലഭിക്കുന്ന മുളകള്‍, സിരകളടങ്ങിയ ഇലയുടെ ഭാഗം എന്നിവയെല്ലാം ടിഷ്യുകള്‍ച്ചറിന് ഉപയോഗിക്കുന്നു. ഈ സസ്യഭാഗത്തെ എക്സ്പ്ലാന്റ് എന്നു വിളിക്കുന്നു സസ്യഭാഗങ്ങള്‍ തിരഞ്ഞെടുത്ത ശേഷം വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച് കീടാണുവിമുക്തമാക്കാം.
ഇനോക്കുലേഷന്‍
കീടാണുവിമുക്ത അന്തരീക്ഷത്തില്‍ സസ്യഭാഗം മാധ്യമത്തിലേക്കുവെയ്ക്കുന്ന പ്രക്രിയയാണ് ഇത്. ഇതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ലാമിനാര്‍ എയര്‍ഫ്ളോ ക്യാബിനറ്റ്.സസ്യഭാഗം പൂര്‍ണ്ണമായും കീടാണുവിമുക്ത സാഹചര്യങ്ങളില്‍ ടെസ്റ്റ്യുബിലെ മാധ്യമത്തില്‍ പഞ്ഞിവെച്ച് അടച്ചതിന് ശേഷം മാത്രം പുറത്തെടുക്കുക. ഇവ പിന്നീട് പ്രത്യേകം തയ്യാറാക്കിയ മുറികളില്‍ ആവശ്യത്തിന് വെളിച്ചവും ചൂടും നല്‍കി വെയ്ക്കണം.
സബ്കള്‍ച്ചര്‍
നാല് മുതല്‍ ആറ് വരെ ആഴ്ചയ്ക്ക് ശേഷം മാധ്യമത്തിന്‍റെ അളവ് കുറയുകയോ, ചെടി ട്യൂബില്‍ നിറയുകയോ ചെയ്താല്‍ പുതിയ മാധ്യമത്തിലേക്ക് മാറ്റുന്നതിനെ സബ്കള്‍ച്ചര്‍ എന്നു പറയുന്നു.
വേരുപിടിപ്പിക്കല്‍
ആവശ്യാനുസരണം ചെടികളായാല്‍ അവയെ വേരുപിടിപ്പിക്കുന്നതിനായി പുതിയ മാധ്യമത്തിലേക്ക് മാറ്റണം.
ഹാര്‍ഡനിങ്
ഹാര്‍ഡനിങ് പല ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. നിയന്ത്രിത അന്തരീക്ഷത്തില്‍ എല്ലാ അനുകൂല സാഹചര്യങ്ങളോടും കൂടെ വളരുന്ന ചെടിയെ സാവധാനം ബാഹ്യ അന്തരീക്ഷവുമായി പൊരുത്തപ്പെടുത്തുന്ന ഒരു പ്രക്രിയയാണിത്. ഉര്‍ജസ്രോതസ്സും ബാക്കി ഘടകങ്ങളും ചെറിയതോതില്‍ കുറച്ച് ചെടിയെ സ്വയം പര്യാപ്തമാക്കണം. ചെടി ചെറിയ ചട്ടികളില്‍ നട്ട് പ്ലാസ്റ്റ്ക് ബാഗുകൊണ്ട് മൂടി അതിനുശേഷം ഈര്‍പ്പം നിലനിര്‍ത്തുന്നു. ഇത് ഘട്ടം ഘട്ടമായി മാറ്റി കൊടുക്കാവുന്നതാണ്.
പുറത്ത് നടീല്‍
ബാഹ്യഅന്തരീക്ഷവുമായി പൊരുത്തപ്പെട്ട ചെടിയെ പ്ലാസ്റ്റിക് കൂടുകളിലോ ചട്ടിയിലോ നട്ട് 12 മാസം കൂടി നിരീക്ഷിച്ച ശേഷമാണ് മണ്ണില്‍ നടുന്നത്. ടിഷ്യു കള്‍ച്ചറില്‍ മുകുളങ്ങളുടെ വളര്‍ച്ച നേരിട്ടും അല്ലാതെയും നടക്കും. കാണ്ഡത്തിലെ എല്ലാ മുകുളങ്ങളും വളരുന്നത് വഴിയാണ് നേരിട്ട് ചെടികളുണ്ടാകുന്നത്. നേരിട്ടല്ലാത്ത രീതിയില്‍ സസ്യഭാഗം വേഗത്തില്‍ കോശവിഭജനം നടത്തി കോശങ്ങളുടെ ഒരു കൂട്ടം ഉണ്ടാകുന്നു.
ഇവ കാണ്ഡം നിര്‍മിക്കാനാവശ്യമുള്ള ഹോര്‍മോണുകള്‍ അടങ്ങിയ മാധ്യമത്തില്‍ വയ്ക്കുമ്പോള്‍ പുതിയ മുകുളങ്ങള്‍ വളര്‍ന്നു വരുന്നു. ഇവയ്ക്ക് ആവശ്യത്തിന് നീളമായാല്‍ വേര്‍പെടുത്തി വേരു മുളപ്പിക്കുന്നതിനായി ഉപയോഗിക്കാം. ചിലയിനം സസ്യങ്ങള്‍ കാണ്ഡത്തിന് പകരം വിത്തുകള്‍ക്ക് സമാനമായ ഭ്രൂണമായി വളരുന്നു. ഇവയെ സൊമാറ്റിക് എംബ്രയോ എന്നു പറയുന്നു. കൃഷിയില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന മേഖലയാണ് ബയോടെക്നോളജി ഉള്‍പ്പെടുന്ന ജനിതക എഞ്ചിനീയറങ്. ഇത് കര്‍ഷിക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്.

ഒരു സസ്യത്തിന്റെ കോശമോ, കലയോ, ഭാഗമോ സസ്യത്തിൽ നിന്നും വേർപെടുത്തി അണുവിമുക്തമായ സാഹചര്യത്തിൽ അനുയോജ്യമായ മാധ്യമങ്ങളിൽ പരീക്ഷണശാലയിൽ വളർത്തി തൈകളാക്കിത്തീർക്കുന്ന പ്രക്രിയയയാണ് ടിഷ്യു കൾച്ചർ..
ടിഷ്യു കൾച്ചർ ചെയ്യുന്നതിനെടുക്കുന്ന സസ്യഭാഗത്തെ എക്സ്പ്ലാന്റ് (explant) എന്നു പറയുന്നു. അനുയോജ്യമായ വളർച്ചാമാധ്യമങ്ങളും (growth media) അണുവിമുക്തമായ സാഹചര്യങ്ങളും ടിഷ്യു കൾച്ചർ വിജയകരമായിത്തീരുന്നതിനത്യാവശ്യമാണ്.
ടിഷ്യു കള്‍ച്ചര്‍ നടത്തുന്നതിന് ആദ്യം കൃത്രിമ മാധ്യമങ്ങളാണ് നിര്‍മിക്കേണ്ടത്. ഇവ ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ നിര്‍മിക്കാം.ഈ മാധ്യമത്തില്‍ ചെടിക്കാവശ്യമായ മൂലകങ്ങല്‍ ഊര്‍ജ്ജസ്ത്രോതസ്സുകളായ പഞ്ചസാര, വിറ്റാമിനുകള്‍, വളര്‍ച്ചാ ഹോര്‍മോണുകള്‍ എന്നിവ കൃത്യമായ രീതിയില്‍ അടങ്ങിയിരിക്കണം.
ഉത്പാദിപ്പിക്കപ്പെടുന്ന തൈകൾക്കെല്ലാം മാതൃസസ്യത്തിന്റെ അതേ സ്വഭാവം ഉണ്ടായിരിക്കുമെന്നുള്ളതാണ് ഇതിന്റെ സവിശേഷത.ചുരുങ്ങിയ സമയം കൊണ്ട് മാതൃസസ്യത്തിന്റെ അതേ സ്വഭാവഗുണങ്ങളോടുകൂടിയ ആയിരക്കണക്കിനു തൈകൾ ഉണ്ടാക്കിയെടുക്കാമെന്നുള്ളതാണ് ടിഷ്യു കൾച്ചർ സാങ്കേതികവിദ്യയുടെ ശ്രദ്ധേയമായ നേട്ടം .
കേരളത്തില്‍ വാഴ, ഏലം, പൈനാപ്പിള്‍, കുരുമുളക്, കച്ചോലം, ഓര്‍ക്കിഡുകള്‍, കാപ്പി, ചന്ദനം എന്നിവയില്‍ ഇത് ഉപയോഗിക്കുന്നു.ടിഷ്യുകള്‍ച്ചര്‍ എല്ലാ ചെടികളിലും നടക്കാത്തതിന്‍റെ കാരണം ഇതിന്‍റെ മാധ്യമനിര്‍മ്മാണത്തിലെ ബുദ്ധിമുട്ടും ചെലവുമാണ്.
ടിഷ്യു കള്‍ച്ചറിന്റെ പ്രധാനഘട്ടങ്ങൾ
മാത്യസസ്യത്തെ തിരഞ്ഞെടുക്കല്‍
എറ്റവും അനിയോജ്യമായ ഗുണങ്ങള്‍ ഉള്ളതാകണം മാതൃസസ്യം. തുറന്ന സ്ഥലത്ത് നില്‍ക്കുന്ന ചെടികളില്‍ രോഗണുക്കള്‍ ധാരാളം ഉണ്ടാകും. ഇവ മാധ്യമത്തിലെ അനുകൂല സാഹചര്യത്തില്‍ പെരുകാനിടയാകും. അതിനാല്‍ മാതൃസസ്യത്തെ നിയന്ത്രിത സാഹചര്യങ്ങളില്‍ വളര്‍ത്തുകയോ കുമിള്‍ നാശിനി പ്രയോഗിക്കുകയോ വേണം. ഇതില്‍ നിന്നുവേണം ടിഷ്യുകള്‍ച്ചര്‍ ചെയ്യാനുള്ള ഭാഗങ്ങള്‍ തിരഞ്ഞെടുക്കുവാന്‍.
സസ്യഭാഗം തയ്യാറാക്കല്‍
സാധാരണഗതിയില്‍ 23 മുകുളങ്ങളടങ്ങിയ കാണ്ഡഭാഗം,മുകുളം മാത്രമുള്ള മെരിസ്റ്റം,വാഴ, ഏലം, കൈതച്ചക്ക തുടങ്ങിയവയില്‍ ഇലകള്‍ നീക്കിയ ശേഷം ലഭിക്കുന്ന മുളകള്‍, സിരകളടങ്ങിയ ഇലയുടെ ഭാഗം എന്നിവയെല്ലാം ടിഷ്യുകള്‍ച്ചറിന് ഉപയോഗിക്കുന്നു. ഈ സസ്യഭാഗത്തെ എക്സ്പ്ലാന്റ് എന്നു വിളിക്കുന്നു സസ്യഭാഗങ്ങള്‍ തിരഞ്ഞെടുത്ത ശേഷം വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച് കീടാണുവിമുക്തമാക്കാം.
ഇനോക്കുലേഷന്‍
കീടാണുവിമുക്ത അന്തരീക്ഷത്തില്‍ സസ്യഭാഗം മാധ്യമത്തിലേക്കുവെയ്ക്കുന്ന പ്രക്രിയയാണ് ഇത്. ഇതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ലാമിനാര്‍ എയര്‍ഫ്ളോ ക്യാബിനറ്റ്.സസ്യഭാഗം പൂര്‍ണ്ണമായും കീടാണുവിമുക്ത സാഹചര്യങ്ങളില്‍ ടെസ്റ്റ്യുബിലെ മാധ്യമത്തില്‍ പഞ്ഞിവെച്ച് അടച്ചതിന് ശേഷം മാത്രം പുറത്തെടുക്കുക. ഇവ പിന്നീട് പ്രത്യേകം തയ്യാറാക്കിയ മുറികളില്‍ ആവശ്യത്തിന് വെളിച്ചവും ചൂടും നല്‍കി വെയ്ക്കണം.
സബ്കള്‍ച്ചര്‍
നാല് മുതല്‍ ആറ് വരെ ആഴ്ചയ്ക്ക് ശേഷം മാധ്യമത്തിന്‍റെ അളവ് കുറയുകയോ, ചെടി ട്യൂബില്‍ നിറയുകയോ ചെയ്താല്‍ പുതിയ മാധ്യമത്തിലേക്ക് മാറ്റുന്നതിനെ സബ്കള്‍ച്ചര്‍ എന്നു പറയുന്നു.
വേരുപിടിപ്പിക്കല്‍
ആവശ്യാനുസരണം ചെടികളായാല്‍ അവയെ വേരുപിടിപ്പിക്കുന്നതിനായി പുതിയ മാധ്യമത്തിലേക്ക് മാറ്റണം.
ഹാര്‍ഡനിങ്
ഹാര്‍ഡനിങ് പല ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. നിയന്ത്രിത അന്തരീക്ഷത്തില്‍ എല്ലാ അനുകൂല സാഹചര്യങ്ങളോടും കൂടെ വളരുന്ന ചെടിയെ സാവധാനം ബാഹ്യ അന്തരീക്ഷവുമായി പൊരുത്തപ്പെടുത്തുന്ന ഒരു പ്രക്രിയയാണിത്. ഉര്‍ജസ്രോതസ്സും ബാക്കി ഘടകങ്ങളും ചെറിയതോതില്‍ കുറച്ച് ചെടിയെ സ്വയം പര്യാപ്തമാക്കണം. ചെടി ചെറിയ ചട്ടികളില്‍ നട്ട് പ്ലാസ്റ്റ്ക് ബാഗുകൊണ്ട് മൂടി അതിനുശേഷം ഈര്‍പ്പം നിലനിര്‍ത്തുന്നു. ഇത് ഘട്ടം ഘട്ടമായി മാറ്റി കൊടുക്കാവുന്നതാണ്.
പുറത്ത് നടീല്‍
ബാഹ്യഅന്തരീക്ഷവുമായി പൊരുത്തപ്പെട്ട ചെടിയെ പ്ലാസ്റ്റിക് കൂടുകളിലോ ചട്ടിയിലോ നട്ട് 12 മാസം കൂടി നിരീക്ഷിച്ച ശേഷമാണ് മണ്ണില്‍ നടുന്നത്. ടിഷ്യു കള്‍ച്ചറില്‍ മുകുളങ്ങളുടെ വളര്‍ച്ച നേരിട്ടും അല്ലാതെയും നടക്കും. കാണ്ഡത്തിലെ എല്ലാ മുകുളങ്ങളും വളരുന്നത് വഴിയാണ് നേരിട്ട് ചെടികളുണ്ടാകുന്നത്. നേരിട്ടല്ലാത്ത രീതിയില്‍ സസ്യഭാഗം വേഗത്തില്‍ കോശവിഭജനം നടത്തി കോശങ്ങളുടെ ഒരു കൂട്ടം ഉണ്ടാകുന്നു.
ഇവ കാണ്ഡം നിര്‍മിക്കാനാവശ്യമുള്ള ഹോര്‍മോണുകള്‍ അടങ്ങിയ മാധ്യമത്തില്‍ വയ്ക്കുമ്പോള്‍ പുതിയ മുകുളങ്ങള്‍ വളര്‍ന്നു വരുന്നു. ഇവയ്ക്ക് ആവശ്യത്തിന് നീളമായാല്‍ വേര്‍പെടുത്തി വേരു മുളപ്പിക്കുന്നതിനായി ഉപയോഗിക്കാം. ചിലയിനം സസ്യങ്ങള്‍ കാണ്ഡത്തിന് പകരം വിത്തുകള്‍ക്ക് സമാനമായ ഭ്രൂണമായി വളരുന്നു. ഇവയെ സൊമാറ്റിക് എംബ്രയോ എന്നു പറയുന്നു. കൃഷിയില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന മേഖലയാണ് ബയോടെക്നോളജി ഉള്‍പ്പെടുന്ന ജനിതക എഞ്ചിനീയറങ്. ഇത് കര്‍ഷിക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ