-->

ചെറുശ്ശേരി നമ്പൂതിരി.

ക്രിസ്തുവർഷം 1375 നും 1475 നും ഇടയില്‍ ജീവിച്ചിരുന്ന മലയാളകവിയാണ് ചെറുശ്ശേരി നമ്പൂതിരി. ഉത്തരകേരളത്തില്‍ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയില്‍ ചെറുശ്ശേരി ഇല്ലത്തില്‍ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തില്‍ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്. പ്രീനകവിത്രയത്തില്‍ ഒരാളായിരുന്നു ഇദ്ദേഹം. 1466-75 കാലത്ത് കോലത്തുനാട് ഭരിച്ചിരുന്ന ഉദയവര്‍മന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. 


ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളില്‍ ദർശിക്കാനാവുന്നത്. സംസ്കൃതത്തോട്കൂടുതല്‍ പ്രതിപത്തി പുലർത്തിയിരുന്ന കവികൾക്കിടയില്‍ ഭാഷാകവി എന്നിരിക്കെയും ഏറെ
പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണ് പ്രധാനകൃതി.

കൃഷ്ണഗാഥ - മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനാഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാളഭാഷയിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകാണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തില്‍ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.
ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സ്വർഗ്ഗാരാഹണം വരെയുള്ള കഥകളാണ്
കൃഷ്ണഗാഥയിലെ പ്രതിപാദ്യം. ഭാഗവതത്തിലെ കാര്യങ്ങൾ ഏകദേശം
അതുപാലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ്
കഥകളാണുള്ളത്. .
മലയാളത്തില്‍ ഇപ്പാൾ ഉപയാഗത്തിലില്ലാത്ത പല പദങ്ങളും പ്രയാഗങ്ങളും കൃഷ്ണഗാഥയില്‍ കാണാവുന്നതാണ്. അരക്കുക (ഭയപ്പെടുത്തുക), ആറ്റല്‍ ( ഓമന), ഉവക്കുക (സ്നേഹിക്കുക), ഓർച്ച (ഓർമ്മ), കൺപാലിയുക (ഉറങ്ങുക), കമ്മൻ (ദുഷ്ടൻ), കച്ചകം (ഇരുട്ടുമുറി), താലിയം (താല്‍വി)
മുതലായവ ചില ഉദാഹരണങ്ങളാണ്. ഇപ്പാൾ പ്രാരത്തിലുള്ള ചില പഴഞ്ചാല്ലുകളുടെ പഴയരൂപങ്ങളും ഇതില്‍ കാണാം.
 'തങ്കയെയല്ലെ തനിക്കുതകൂ', 'പാക്കറ്റ വമ്പുലി പുല്ലുമേയും',
'അങ്ങാടിത്താലിയങ്ങമ്മയാടായ് ', 'പാലിക്കുമീശൻ വിരുദ്ധനായ് നില്കുമ്പാൾ പാലും വിഷംതന്നെയായിക്കൂടും' എന്നിവ ഉദാഹരണങ്ങളാണ്.

അഭിപ്രായങ്ങളൊന്നുമില്ല: