ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. പതിനാറാം നൂറ്റാണ്ടാണ്ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പാതുവിൽ വിശ്വസിച്ചു പോരുന്നു.
എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമാനുജൻ ആണെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തുഞ്ചന്‍ പറമ്പാണ് കവിയുടെജന്മസ്ഥലം. സംസ്കൃതം, ജ്യാതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്നു.
എഴുത്തുകളരി നത്തിയിരുന്നതിനാൽ എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചു.കിളി കഥ പറയുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാ നത്തിന്റെ ഉപജ്ഞാതാവ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത്.
അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ഭാഗവതം
കിളിപ്പാട്ട് എന്നിവയ്ക്കു പുറമെ ഹരിനാമകീര്‍ത്തനം, ചിന്താരത്നം,
ഇരുപത്തി നാലുവൃത്തം, ശിവപുരാണം, കൈവല്യനവനീതം
തുങ്ങിയ കാവ്യങ്ങളും എഴുത്തച്ഛന്റെതായിട്ടുണ്ട്. ശുദ്ധമായ
മണിപ്രവാള ശൈലിയിലുള്ള എഴുത്തച്ഛന്റെ ഭാഷ മലയാളത്തിന്റെ
എക്കാലത്തെയും നിലവാരഭാഷയായി പരിണമിച്ചു.
എഴുത്തച്ഛനുശേഷം വന്ന എല്ലാ കവികളും ആ ഭാഷയില്‍നിന്നാണ്
ഊര്‍ജം സ്വീകരിച്ചത്. എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ്
എന്ന് പറയുന്നതിന്റെ കാരണം ഇതെല്ലാമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ