ലോകത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ളത് ക്രിസ്തുമതത്തിനാണ്. യേശുക്രിസ്തുവാണ് ക്രിസ്തുമത സ്ഥാപകൻ. ലോകത്തിലെ ഏകദേശം 200 കോടി പേർ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നു. യേശുക്രിസ്തുവിന്റെ ജീവിതവും അനുശാസനങ്ങളുമാണ് ക്രിസ്തുമത വിശ്വാസികൾ പിന്തുടരുന്നത്. ബൈബിളാണ് വിശുദ്ധപുസ്തകം. പുസ്തകങ്ങൾ എന്നർഥം വരുന്ന ബിബ്ലിയോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബൈബിൾ എന്ന പേരിന്റെ ഉൽപ്പത്തി. പഴയ നിയമവും പുതിയ നിയമവും അടങ്ങിയതാണ് ബൈബിൾ. ക്രിസ്തുവിനു മുൻപുള്ളത് പഴയ നിയമം എന്നും ക്രിസ്തുവിന് ശേഷമുള്ളത് പുതിയ നിയമം എന്നും അറിയപ്പെടുന്നു. യേശുവിന് 12 ശിഷ്യന്മാരാണ് ഉണ്ടായിരുന്നത്. അവർ അപ്പോസ്തലന്മാർ എന്നറിയപ്പെടുന്നു. റോമൻ കത്തോലിക്കർ, ഈസ്റ്റേൺ ഓർത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കൻ സഭ തുടങ്ങി പലവിധ വിഭാഗങ്ങൾ ക്രിസ്തുമതത്തിലുണ്ട്.
- ക്രൈസ്തവരുടെ പുണ്യകേന്ദ്രം - ജറുസലേം
- പെസഹ വ്യാഴം ഏതു മതക്കാരുടെ ആഘോഷമാണ് - ക്രിസ്തുമതം
- ഈസ്റ്റര്‍ ഏതു മതക്കാരുടെ ആഘോഷമാണ് - ക്രിസ്തുമതം
- യൂറോപ്പിലെ പ്രധാന മതം - ക്രിസ്തുമതം
- ഏതു മതത്തിന്റെ വിഭാഗമാണ് ആംഗ്ലിക്കാനിസം - ക്രിസ്തുമതം
- യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ദിനം - ഈസ്റ്റർ
- യേശുക്രിസ്തു തന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴം നടന്നത് - ജറുസലേമിൽ
- ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതമേത് - ക്രിസ്തുമതം
- അമേരിക്കയിലെ പ്രധാന മതം - ക്രിസ്തുമതം
- ഫിലിപ്പൈന്‍സിലെയും ഈസ്റ്റ് തിമോറിലെയും ഓശാനപ്പെരുനാള്‍ ഏതു മതക്കാരുടെ ആഘോഷമാണ് - ക്രിസ്തുമതം
- വടക്കേ അമേരിക്കന്‍ വന്‍കരയിലെ എല്ലാ രാജ്യങ്ങളിലെയും മതം ഏതാണ് - ക്രിസ്തുമതം
- ചവിട്ടുനാടകം ഏതു മതക്കാരുമായി ബന്ധപ്പെട്ട കലാരൂപമാണ് - ക്രിസ്തുമതം
- ഏതു മതത്തെയാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി റോമാ സാമ്രാജ്യത്തിലെ ഓദ്യോഗിക മതമായി അംഗീകരിച്ചത് - ക്രിസ്തുമതം
- ഏതു മതത്തിന്റെ ഒരു വിഭാഗത്തിന്റെ മേലധ്യക്ഷനാണ് പോപ്പ് (മാര്‍പ്പാപ്പ) - ക്രിസ്തുമതം
- സെന്റ് തോമസ് ഏതു മതമാണ് ഇന്ത്യയില്‍ പ്രചരിപ്പിച്ചത് - ക്രിസ്തുമതം
- മാര്‍ഗം കളി ഏതു മതവുമായി ബന്ധപ്പെട്ട കലാരൂപമാണ് - ക്രിസ്തുമതം
- ഏതു മതത്തിന്റെ വിശുദ്ധഗ്രന്ഥമാണ് ബൈബിള്‍ - ക്രിസ്തുമതം
- ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട പുസ്തകം - ബൈബിൾ
- പുതിയ നിയമം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിസ്തുമതം
- ഏതു മതത്തിന്റെ വിഭാഗമാണ് റോമന്‍ കത്തോലിക്കര്‍ - ക്രിസ്തുമതം
- ബ്രസീലിലെ പ്രധാന മതം - ക്രിസ്തുമതം
- ദുഖ:വെള്ളിയാഴ്ച ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിസ്തുമതം
- നാഗാലാന്‍ഡിലെ പ്രധാന മതമേത് - ക്രിസ്തുമതം
- ഏതു മതത്തിന്റെ വിശുദ്ധഗ്രന്ഥമാണ് ഏറ്റവും കൂടുതല്‍ ഭാഷകളില്‍ അച്ചടിക്കപ്പെട്ടിട്ടുള്ളത് - ക്രിസ്തുമതം
- അപ്പോസ്തലന്‍മാര്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിസ്തുമത
- മേഘാലയയിലെ പ്രധാന മതമേത് - ക്രിസ്തുമതം
- ഉദയംപേരൂര്‍ സുന്നഹദോസ് (1599) ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിസ്തുമതം
- നാലു സുവിശേഷങ്ങള്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിസ്തുമതം
- പ്രൊട്ടസ്റാന്റിസം ഏത് മതത്തിന്റെ വിഭാഗമാണ് - ക്രിസ്തുമതം
- മാമോദീസ മുക്കുന്നത് ഏതു മതക്കാരുടെ ആചാരമാണ് - ക്രിസ്തുമതം
- കൂനന്‍ കുരിശു പ്രതിജ്ഞയുമായി (1653) ബന്ധപ്പെട്ട മതം - ക്രിസ്തുമതം
- ഇന്‍ക്വിസിഷന്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിസ്തുമതം
- അക്ബറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അന്യമതം - ക്രിസ്തുമതം
- യേശു ക്രൂശിതനായ സ്ഥലം - ഗാഗുൽത്താ മല
- യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ - അരാമെക്
- യേശുക്രിസ്തുവിന്റെ ജന്മദിവസമായി കണക്കാക്കുന്ന ദിനത്തെ ആഘോഷം - ക്രിസ്മസ്
- ക്രിസ്മസ് ദിനം - ഡിസംബർ 25
- ക്രൈസ്തവരുടെ പ്രധാനപ്പെട്ട ആഘോഷം - ക്രിസ്‌മസ്
- ലോകത്ത് ക്രിസ്തുമത വിശ്വാസികൾ ഏറ്റവും കൂടുതലുള്ള രാജ്യം - യു.എസ്.എ
- ക്രൈസ്തവർ ഏറ്റവും കൂടുതലുള്ള യൂറോപ്യൻ രാജ്യം - ജർമനി
- ക്രൈസ്തവർ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം - നൈജീരിയ
- ഏറ്റവും കൂടുതൽ കാലം മാർപാപ്പയായിരുന്നത് - പിയസ് ഒൻപതാമൻ (31 വർഷത്തിലധികം)
- പഴയ നിയമം രചിച്ചിരിക്കുന്ന ഭാഷ - ഹീബ്രു
- .യേശുക്രിസ്തുവിന്റെ ജീവിതം പ്രതിപാദിക്കുന്ന പുതിയ നിയമം രചിച്ചിരിക്കുന്ന ഭാഷ - ഗ്രീക്ക്
- . യേശുക്രിസ്തുവിന്റെ ജീവിത കാലഘട്ടം - ബി.സി 4 - എ.ഡി 29
- ക്രിസ്തുവിന്റെ സമകാലികരായ റോമൻ ചക്രവർത്തിമാർ - അഗസ്റ്റസ് സീസർ, ടൈബീരിയസ്
- ഏത് ചക്രവർത്തിയുടെ കാലത്താണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് - ടൈബീരിയസ് ചക്രവർത്തി
- മിലൻ വിളംബരം (എ.ഡി 313, ക്രിസ്തുമതത്തെ ഔദോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട്) പുറപ്പെടുവിച്ച റോമൻ ചക്രവർത്തി - കോൺസ്റ്റന്റൈൻ
- ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ചത് - സെന്റ് തോമസ്
- സെന്റ് തോമസ് കേരളത്തിലെത്തിയ വർഷം - എ.ഡി 52
- സെന്റ് തോമസ് വധിക്കപ്പെട്ട വർഷം - എ.ഡി 72
- സെന്റ് തോമസ് വധിക്കപ്പെട്ട സ്ഥലം - മദ്രാസിലെ മൈലാപ്പൂർ
- ലോകത്തിലേറ്റവും കൂടുതൽ റോമൻ കത്തോലിക്കരുള്ള രാജ്യം - ബ്രസീൽ
- യേശുക്രിസ്തുവിന്റെ മാതാപിതാക്കൾ - ജോസഫ്, മറിയ
- കത്തോലിക്ക സഭയുടെ അധിപൻ - പോപ്പ്
- പോപ്പിന്റെ അധീനതയിലുള്ള രാജ്യം - വത്തിക്കാൻ
- ക്രിസ്തുമതത്തിന്റെ വിശുദ്ധഗ്രന്ഥം - ബൈബിൾ
- ബൈബിൾ എന്ന വാക്കിനർത്ഥം - പുസ്തകം
- ലോകത്തിലേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകം - ബൈബിൾ
- ബൈബിളിൽ ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം - മത്തായി സുവിശേഷം
- ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ - തമിഴ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ