-->

സി ആർ ദാസ് എന്ന ദേശബന്ധു

 ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്നു സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസ്(5 നവംബർ 1870 – 16 ജൂൺ 1925).ഇദ്ദേഹം ദേശബന്ധു എന്ന പേരിലും അറിയപ്പെടുന്നു. ചിത്തരഞ്ജൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായിരുന്നു.. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആശയങ്ങൾ ചിത്തരഞ്ജനെ വല്ലാതെ സ്വാധീനിച്ചിരുന്നു. 1919 ൽ ജാലിയൻ വാലാബാഗ് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട അനൗദ്യോഗിക സംഘത്തിലെ അംഗമായിരുന്നു ചിത്തരഞ്ജൻ. 1921 ൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു ആറുമാസത്തെ ജയിൽ ശിക്ഷക്കു വിധേയനായി. ജയിലിൽ നിന്നും പുറത്തു വന്ന ഉടനെ, 1922 ൽ നടന്ന കോൺഗ്രസ്സിന്റെ ഗയ സമ്മേളനത്തിൽ ചിത്തരഞ്ജനെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു.തന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കുവാൻ സ്വരാജ് എന്നൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകി. സ്വരാജ് രൂപീകരണസമയത്ത് മോത്തിലാൽ നെഹ്രുവും ചിത്തരഞ്ജന്റെ കൂടെയുണ്ടായിരുന്നു.അഹിംസാ സിദ്ധാന്തത്തെ പിന്തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി ജയിക്കാം എന്നു ചിന്തിച്ചിരുന്ന ഒരാളായിരുന്നു ചിത്തരഞ്ജൻ. ഹിന്ദു-മുസ്ലിം ഐക്യത്തോടെ ജീവിക്കുന്ന ഒരു ഭാരതത്തെ ലക്ഷ്യമാക്കിയായിരുന്നു ചിത്തരഞ്ജന്റെ പ്രവർത്തനങ്ങൾ. രാജ്യത്തിന്റെ സുഹൃത്ത് എന്നർത്ഥം വരുന്ന ദേശബന്ധു എന്ന പേരിലാണ് ചിത്തരഞ്ജൻ പൊതുവേ അറിയപ്പെട്ടിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: