ഇന്ന് സ്കൂൾ പരിപാടികൾ, സ്കോളർഷിപ്പുകൾ, മത്സരങ്ങൾ, ബോധവത്കരണ പരിപാടികൾ, ഫീൽഡ് ട്രിപ്പുകൾ, അനുമോദനങ്ങൾ തുടങ്ങിയവയ്ക്കായി മനോഹരമായ പോസ്റ്ററുകൾ തയ്യാറാക്കേണ്ടി വരുന്നു. ഡിസൈൻ പരിചയം കുറവുള്ളവർക്കുപോലും ChatGPT ഉപയോഗിച്ച് poster-ന്റെ content, layout, heading style, colour combination, prompt എന്നിവ എളുപ്പത്തിൽ തയ്യാറാക്കാം.
ChatGPT ഉപയോഗിച്ച് മനോഹരമായ Poster തയ്യാറാക്കാം
ChatGPT ഉപയോഗിച്ച് poster തയ്യാറാക്കുമ്പോൾ Content → Prompt → Design → Canva → Proofreading എന്ന ക്രമം പിന്തുടരുന്നതാണ് ഏറ്റവും നല്ലത്.
1. Poster വിവരങ്ങൾ തയ്യാറാക്കുക
സ്കൂൾ, പരിപാടി, തീയതി, സമയം, വേദി, ഉദ്ഘാടനം, അധ്യക്ഷൻ, ആശംസകൾ, നന്ദി എന്നിവ ആദ്യം ശേഖരിക്കുക.
2. ChatGPT-ൽ Content തയ്യാറാക്കുക
ഇങ്ങനെ prompt നൽകാം:
“താഴെ നൽകുന്ന വിവരങ്ങൾ poster-ിനായി ക്രമീകരിക്കുക. ഒരു വാക്കും മാറ്റരുത്. പേരുകൾ, തീയതികൾ, പദവികൾ, അക്കങ്ങൾ, മലയാളം spelling എന്നിവ exactly as supplied നിലനിർത്തുക.”
3. നല്ല Poster Prompt തയ്യാറാക്കുക
Prompt-ിൽ 5 കാര്യങ്ങൾ വ്യക്തമാക്കുക:
Poster Type + Topic + Content + Design + Special Instructions
ഉദാഹരണം:
“Create a premium school event poster, A4 portrait, attractive Malayalam heading, clear visual hierarchy, elegant information cards, balanced spacing.”
4. Stylish Heading
Heading-ന്:
“വലിയ bold Malayalam typography, elegant highlight, subtle shadow, premium style. വാക്കുകളിൽ ഒരു അക്ഷരവും മാറ്റരുത്.”
എന്ന് നിർദ്ദേശിക്കുക.
5. Photo 100% മാറ്റമില്ലാതെ
യഥാർത്ഥ ഫോട്ടോകൾ AI വീണ്ടും generate ചെയ്യുന്നതിനുപകരം Canva-യിൽ original photo നേരിട്ട് upload ചെയ്യുക.
Prompt:
“Use the uploaded photographs as original photographs. Do not regenerate, redraw, replace or modify faces. Preserve identity, facial features, skin tone and clothing.”
6. Malayalam spelling കൃത്യമായി
AI image-ന്റെ ഉള്ളിൽ text generate ചെയ്യുന്നതിന് പകരം ChatGPT-ൽ പരിശോധിച്ച text Canva Text Box-ൽ paste ചെയ്യുക.
Prompt:
“Use every Malayalam word EXACTLY as supplied. Do not change spelling, translate, paraphrase, shorten or remove words.”
7. സന്ദേശങ്ങൾ മനോഹരമായി ക്രമീകരിക്കുക
ഈ hierarchy ഉപയോഗിക്കുക:
Main Title → Subtitle → Date/Time → Inauguration → President → Greetings → Other Details → Thanks
പ്രധാന വിവരങ്ങൾ cards/boxes ആയി നൽകുക.
8. Canva-യിൽ Final Design
A4 Portrait → Background → Heading → Exact Text → Original Photos → Information Cards → Spacing
എന്ന ക്രമത്തിൽ design ചെയ്യുക.
9. Final Proofreading
Poster screenshot ChatGPT-ൽ upload ചെയ്ത്:
“Malayalam spelling, names, designations, dates, numbers, missing words, alignment, readability എന്നിവ പരിശോധിക്കുക. തെറ്റുകൾ മാത്രം report ചെയ്യുക.”
എന്ന് നൽകുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ