2021 - 22 വർഷത്തെ ആദായ നികുതി കണക്കാക്കി അതിൻ്റെ സ്റ്റേറ്റ്മെൻ്റ് DDO മുമ്പാകെ സമർപ്പിക്കുകയും DDO ആയത് പരിശോധിച്ച് 2022 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും TDS പിടിക്കുകയും വേണം. ഇപ്രകാരം ആദായ നികുതി സ്‌റ്റേറ്റ്മെൻ്റ് തയ്യാറാക്കാൻ ഉപകാരപ്പെടുന്ന സോഫ്റ്റ് വെയറുകൾ വികസിപ്പിച്ച് തികച്ചും സൗജന്യമായി നൽകുന്ന ഒത്തിരി പേരുണ്ട്. വലിയ സേവനമാണ് ഇവർ ചെയ്യുന്നത്. അവരെ അഭിനന്ദിക്കുന്നതോടൊപ്പം എൻ്റെ ശ്രദ്ധയിൽ പെട്ട ഏതാനും ചില IT സോഫ്റ്റ് വെയറുകൾ ഇവിടെ പരിചയപ്പെടുത്തുകയാണ്.
1. *Calc n Print by N P Krishnadas*:
കൃഷ്ണദാസ് മാഷ് വളരെ ലളിതമായി എക്സൽ സ്പ്രെഡ് ഷീറ്റിൽ തയ്യാറാക്കിയ IT സോഫ്റ്റ് വെയർ ആണ് ഇത്. നേരിട്ട് ഡാറ്റ എൻ്റർ ചെയ്ത് പ്രിൻ്റ് എടുക്കാം. കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.
ലിങ്ക് : click here
2. *TIMUS UTILITY by Saji V Kuiakose* :
ട്രഷറി ഉദ്യോസ്ഥൻ കൂടിയായ സജി സാറിൻ്റെ മൾട്ടി പർപ്പസ് യൂട്ടിലിറ്റി ആണ് ടൈമസ്. ഡാറ്റ എൻറർ ചെയ്യേണ്ട ആവശ്യമില്ല പകരം SPARK-ൽ നിന്ന് ലഭ്യമാവുന്ന Salary Drawn Statement അപ് ലോഡ് ചെയ്താൽ മതി എന്നതാണ് TIMUS യൂട്ടിലിറ്റിയുടെ പ്രധാന പ്രത്യേകത. ഒരു സോഫ്റ്റ് വെയറിൽ തന്നെ എല്ലാ ജീവനക്കാരുടെ സ്റ്റേറ്റ്മെൻറും തയ്യാറാക്കാം.
ലിങ്ക് : click here
3. *Tax Consultant by Safeeq*:
വാട്ടർ അതോറിറ്റി ജീവനക്കാരനായ ഷഫീഖ് തയ്യാറാക്കിയ സമഗ്രമായ സോഫ്റ്റ് വെയറാണ് ടാക്സ് കൺസൾട്ടൻ്റ്.
ലിങ്ക് : click here
4. *Easy Tax by Al-rahiman* :
alrahiman.com എന്ന വെബ് സൈറ്റിലൂടെ ജീവനക്കാർക്ക് ആവശ്യമായ സോഫ്റ്റ് വെയറുകളും മറ്റു വിവരങ്ങളും പങ്കുവെക്കുന്ന അബ്ദുറഹിമാൻ മാഷെ അറിയാത്തവർ വിരളമായിരിക്കും. Access based ആയി അദ്ദേഹം തയ്യാറാക്കിയ IT സോഫ്റ്റ് വെയർ ആണ് Easy Tax.
ലിങ്ക് : click here
5. *EC Tax by Babu Vadukaumchery* :
എല്ലാ വർഷവും എന്ന പോലെ ബാബു വടക്കുംചേരി ഈ വർഷവും IT സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുണ്ട്.
ലിങ്ക് : click here
കടപ്പാട്
Google Docs (https://bit.ly/3JWtslO)
IT22_ calcnprint_worksheet.xls
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ