ഇന്ന് ജൂൺ 21 ലോകം അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.
ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കപ്പെടാന്‍ നിശ്ചയിച്ചതിനു കാരണമെന്തെങ്കിലും ഉണ്ടോ. രാജ്യാന്തര യോഗാദിനമായി ആചരിക്കാനുള്ള യോഗാദിനാഘോഷ പ്രമേയം യുഎന്‍ പൊതുസഭയിൽ അവതരിപ്പിച്ചപ്പോൾ പിന്തുണച്ചത് 177 രാജ്യങ്ങളാണ്. വളരെ ചെറുപ്പത്തില്‍തന്നെ യോഗ അഭ്യസിച്ചു പോരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, സെപ്‌റ്റംബര്‍ 14–ന് യു.എന്‍ സമ്മേളന വേദിയില്‍വച്ച് ഈ ആശയം അവതരിപ്പിച്ചു. 193 അംഗരാഷ്ട്രങ്ങളില്‍ 175 എണ്ണത്തിന്‍റെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബര്‍ 14–ന് അംഗീകരിയ്ക്കപ്പെടുകയുണ്ടായി.ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമാണ് ജൂൺ 21.
പുരാതന ഭാരത്തിൻ്റെ വിലമതിക്കാനാകാത്ത ഉപഹാരമാണ് യോഗ. മനസിന്റേയും ശരീരത്തിന്റേയും ചിന്തയുടേയും പ്രവര്‍ത്തിയുടേയും നിയന്ത്രണങ്ങളുടേയും സഫലീകരണങ്ങളുടേയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൂടിച്ചേരലിന്റേയും സര്‍വോപരി ആരോഗ്യത്തിന്റേയും സൗഖ്യത്തിന്റേയും മൂര്‍ത്തിഭാവമാണ് യോഗ. വ്യായാമം എന്നതിലുപരി യോഗ ഒരുവനെ അവന്റെ ആത്മാവ് ചുറ്റുപാട് എന്നിവയെക്കുറിച്ച് ബോധമുള്ളവനാക്കുന്നു. യോഗ പരിശീലനത്തിലൂടെ ജീവിത ശൈലിയിലും ബോധമനസിനും ചില മാറ്റങ്ങള്‍ സംഭവിക്കാം.
എന്താണ് യോഗ?
ലോകത്തിന് ഭാരതീയ സംസ്‌കാരത്തിന്റെ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം ഒരു വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്.
യോഗ എന്ന സംസ്്കൃത വാക്കിനര്‍ത്ഥം കൂടിച്ചേരല്‍ എന്നാണ് അതായത്. ശരീരത്തിന്റേയും മനസിന്റേയും ശ്വാസത്തിന്റേയും കൂടിച്ചേരല്‍ ആണ് യോഗ.യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു.
യോഗയുടെ ഗുണങ്ങൾ
1. മനസ്സിനെ പൂര്‍ണമായും ശാന്തമാക്കി ശക്തി നല്‍കുന്നു.
2. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു രക്തചംക്രമണം സാധാരണ ഗതിയിലാക്കുന്നു
3. മനഃസംഘര്‍ഷം അകറ്റുന്നു, തലച്ചോറിലേക്കുള്ള ഞരമ്പുകളെ ഉത്തേജിപ്പിച്ച്
രക്തയോട്ടം കൂട്ടുക വഴി ക്ഷീണം കുറയുന്നു,
4. അനാവശ്യ ചിന്തകളെയും വികാരങ്ങളെയും
അകറ്റുന്നു
5. രക്തസമ്മര്‍ദം കുറയ്ക്കുന്നു ശരീരത്തിലെ നാഡികളെയെല്ലാം ശുദ്ധീകരിക്കുന്നു
6. ശ്വാസകോശങ്ങള്‍ക്ക് കരുത്ത് നല്‍കുന്നു ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വളരെ അയഞ്ഞ വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ധരിക്കാതെ നിങ്ങൾക്ക് പാകമായ വസ്ത്രങ്ങൾ ധരിക്കുക. യോഗയുടെ വിവിധ ഘട്ടങ്ങളും ആസനങ്ങളും കടക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ച് 1,2 മണിക്കൂര്‍ കഴിഞ്ഞ് യോഗ ചെയ്യാം.
വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക. അതുകൊണ്ട് ഭക്ഷണശേഷം പരമാവധി യോഗ ഒഴിവാക്കുക
പലരും പുതിയ ആസനങ്ങള്‍ പരീക്ഷിക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിനും നമ്മുടെ ശരീരത്തിനും പറ്റിയതാണോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കക്കാരാണെങ്കിലും പലപ്പോഴും ബുദ്ധിമുട്ടുള്ള ആസനങ്ങള്‍ ചെയ്യുന്നത് ശ്രദ്ധിക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ